Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് വിരാട് കോലി തകര്‍ത്തു

മെല്‍ബണ്‍: ഓരോ തവണ ബാറ്റിങ്ങിനിറങ്ങമ്പോഴും ഓരോ പുതിയ റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ശീലമാക്കിക്കഴിഞ്ഞു. മെല്‍ണില്‍ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോഴും കോലി പുതിയൊരു റെക്കോര്‍ഡ് നേടി. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോലി തന്റെ പേരിലാക്കിയത്.

വിദേശമണ്ണില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് കോലി ദ്രാവിഡില്‍ നിന്നും സ്വന്തമാക്കിയത്. 2002ല്‍ ദ്രാവിഡ് നേടിയ 1137 എന്ന റണ്‍സ് കോലി ഇക്കുറി മറികടന്നു. 1983ല്‍ മൊഹീന്ദര്‍ അമര്‍നാഥ് നേടിയ 1065 റണ്‍സാണ് മൂന്നാം സ്ഥാനത്തുള്ളത്. 918 റണ്‍സുമായി സുനില്‍ ഗാവസ്‌കര്‍ നാലാം സ്ഥാനത്തുണ്ട്.

kohli

മെല്‍ബണില്‍ തന്റെ 26-ാം സെഞ്ച്വറി കോലിക്ക് നഷ്ടമായെങ്കിലും 82 റണ്‍സെടുത്ത് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചാണ് കോലി മടങ്ങിയത്. പെര്‍ത്തില്‍ സെഞ്ച്വറി നേടിയ കോലി ഓസ്‌ട്രേലിയയില്‍ തന്റെ ആറാം സെഞ്ച്വറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ്. ഒരു സെഞ്ച്വറികൂടി നേടിയാല്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി കോലിക്ക് സ്വന്തമാകും.

മെല്‍ബണില്‍ കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമാവുകയും ചെയ്തു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ അശ്രദ്ധമൂലം വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. ഇതിനിടെ അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാള്‍ 76 റണ്‍സ് നേടി ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

Story first published: Thursday, December 27, 2018, 15:49 [IST]
Other articles published on Dec 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+