For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വയസ്സ് 33 മാത്രം, സച്ചിന്റെ ആ റെക്കോര്‍ഡ് റൂട്ട് തകര്‍ക്കുമെന്ന് പോണ്ടിങ്! പ്രതികരിച്ച് ഫാന്‍സ്

ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ഒരു വമ്പന്‍ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് തകര്‍ക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് റൂട്ടിന്റെ സ്ഥാനം. അതിനാല്‍ തന്നെ ടെസ്റ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് അദ്ദേഹം തകര്‍ക്കുമെന്നാണ് പോണ്ടിങ് പ്രവചിച്ചിരിക്കുന്നത്.

ടെസ്റ്റില്‍ ഏറ്റവുമധികം റണ്ണെടുത്ത ബാറ്ററെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 15,921 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. ഇതു തിരുത്തിക്കുറിക്കാന്‍ റൂട്ടിനു സാധിക്കുമെന്നാണ് പോണ്ടിങിന്റെ പ്രവചനം. സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടക്കാന്‍ ജോ റൂട്ടിനു കഴിയും. അദ്ദേഹത്തിനു 33 വയസ്സായിട്ടേയുള്ളൂ. സച്ചിനേക്കാള്‍ 3000 റണ്‍സിനു പിന്നിലാണ് റൂട്ട്.

JOE ROOT

ഇംഗ്ലണ്ട് ഇനിയെത്ര ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. 10-14 ടെസ്റ്റുകള്‍ ഇംഗ്ലണ്ട് കളിക്കുകയും വര്‍ഷത്തില്‍ 800-1000 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്താല്‍ മൂന്ന്- നാലു വര്‍ഷത്തിനുള്ളില്‍ സച്ചിന്റെയൊപ്പം റൂട്ടുമെത്തും. അപ്പോഴേക്കും അദ്ദേഹത്തിനു 37 വയസ്സുമാവുമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ക്രിക്കറ്റില്‍ 53.78 ശരാശരിയില്‍ 51 സെഞ്ച്വറികളടക്കമാണ് സച്ചിന്‍ 15,921 റണ്‍സ് അടിച്ചെടുത്തത്. ദീര്‍ഘകാലം മല്‍സരരംഗത്തു തുടരുന്നതിനൊപ്പം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ പുലര്‍ത്തിയ സ്ഥിരതയുമാണ് മാസ്റ്റര്‍ ബ്ലാസ്റ്ററെ സ്‌പെഷ്യലാക്കി മാറ്റിയത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏതു തരത്തിലുള്ള ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കാന്‍ അസാധാരണ മിടുക്ക് തന്നെ സച്ചിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെയാണ് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പല റെക്കോര്‍ഡുകളും ഇളക്കം തട്ടാതെ നില്‍ക്കുന്നത്.

റൂട്ടിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ 143 മല്‍സരങ്ങളില്‍ നിന്നും 50.11 ശരാശരിയില്‍ 12,027 റണ്‍സാണ് സമ്പാദ്യം. 32 സെഞ്ച്വറികളും 63 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടെസ്റ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തുമുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ റൂട്ടിന്റെ ബാറ്റിങ് മിടുക്കും സ്ഥിരതയുമെല്ലാം എടുത്തുപറയേണ്ടതാണ്.

നാട്ടിലും വിദേശത്തുമെല്ലാം എത്ര ദുഷ്‌കരമായ ബാറ്റിങ് പിച്ചുകളില്‍ പോലും ലോകോത്തര ബൗളിങ് ആക്രണത്തെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും. സച്ചിന്റെ ഓള്‍ടൈം ടെസ്റ്റ് റെക്കോര്‍ഡ് റൂട്ട് തിരുത്തുമെന്ന പോണ്ടിങിന്റെ പ്രവചനത്തോടു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

SACHIN TENDULKAR

2015-16 സീസണില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക് ഉജ്ജ്വല ഫോമിലായിരുന്നു. ഓരോ വര്‍ഷവും 600-700 റണ്‍സ് വീതം സ്‌കോര്‍ ചെയ്താല്‍ അദ്ദേഹം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് അനായാസം തകര്‍ക്കുമെന്നു ഇംഗ്ലീഷ മാധ്യമങ്ങള്‍ വാര്‍ത്തകളും നല്‍കിയിരുന്നു. അതിനു ശേഷം എന്താണ് സംഭവിച്ചതെന്നു പറയേണ്ട ആവശ്യമില്ല. അതുപോലെ തന്നെ ജോ റൂട്ടും സച്ചിന്റെ റെക്കോര്‍ഡ് തിരുത്തില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലിക്കു പോലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റ് റെക്കോര്‍ഡ് തിരുത്താനായിട്ടില്ല. ജോ റൂട്ടിനെന്നല്ല, ഒരു താരത്തിനും സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനോ, അതു മറികടക്കാനോ കഴിയില്ല. റൂട്ടിനെ സംബന്ധിച്ച് അതു തീര്‍ത്തും അസാധ്യമായ കാര്യം തന്നെയായിരിക്കുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Friday, August 16, 2024, 7:37 [IST]
Other articles published on Aug 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+