Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ തുരത്താന്‍ പോണ്ടിങിനെ കൂട്ടുപിടിച്ച് ഓസ്‌ട്രേലിയ... ഇതിഹാസ താരത്തിന് ഇതു മൂന്നാമൂഴം

മെല്‍ബണ്‍: ചിരവൈരികളായ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കാന്‍ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനെും ഓസ്‌ട്രേലിയ ഒപ്പം കൂട്ടി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസീസിന്റെ കോച്ചിങ് സംഘത്തിനൊപ്പമാണ് പോണ്ടിങിനെയും ഉള്‍പ്പെടുത്തിയത്. ഇതു മൂന്നാം തവണയാണ് അദ്ദേഹം ദേശീയ ടീമിന്റെ പരിശീലകസംഘത്തിനൊപ്പം ചേരുന്നത്. നേരത്തേ രണ്ടു തവണ ഓസ്‌ട്രേലിയന്‍ ട്വന്റി20ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പോണ്ടിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ഏകദിന മല്‍സരങ്ങളിലും ഒരു ട്വന്റി20യുമാണ് കംഗാരുപ്പട കളിക്കുക.

1

പോണ്ടിങിനെ തങ്ങളുടെ ടീമിനൊപ്പം ലഭിച്ചതില്‍ കോച്ചും മുന്‍ ടീമംഗവുമായ ജസ്റ്റില്‍ ലാങര്‍ സന്തോഷം പ്രകടിപ്പിച്ചു. ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് പോണ്ടിങെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും തന്ത്രങ്ങളും ടീമിനു മുതല്‍ക്കൂട്ടാവുമെന്നും ലാങര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ദേശീയ ടീമിലുള്ള പല താരങ്ങള്‍ക്കൊപ്പവും പോണ്ടിങ് ഇതിനകം പ്രവര്‍ത്തിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ മുതല്‍ക്കൂട്ടാവും. 2019ലെ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഓസീസ് തയ്യാറെടുക്കുന്നതെന്നും കോച്ച് വിശദമാക്കി.

2

പോണ്ടിങിനൊപ്പം നിരവധി മല്‍സരങ്ങളില്‍ താന്‍ കളിച്ചിട്ടുണ്ട്. കൂടാതെ പരിശീലകരായും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലായി ബിഗ് ബാഷ് ട്വന്റി ലീഗിന്റെ ഭാഗമായതിനാല്‍ ദേശീയ ടീമിലെ പല താരങ്ങളെയും അദ്ദേഹത്തിന് അടുത്തറിയാം. ക്രിക്കറ്റിനെക്കുറിച്ചു അഗാധമായ അറിവുള്ള താരമാണ് പോണ്ടിങെന്നും ലാങര്‍ അഭിപ്രായപ്പെട്ടു. 2017ല്‍ നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ ഓസീസ് ടീമിനൊപ്പം പരിശീലകസംഘത്തില്‍ പോണ്ടിങും ലാങറും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ ഓസീസിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു പോണ്ടിങ്.

Story first published: Thursday, June 7, 2018, 10:30 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+