Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ വീഴ്ത്താന്‍ അവര്‍ നല്‍കിയ ഉപദേശം അതായിരുന്നു! വെളിപ്പെടുത്തി മുന്‍ ഓസീസ് സ്പിന്നര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വീഴ്ത്താന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ തനിക്കു നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പിന്നറായിരുന്ന ബ്രാഡ് ഹോഗ്. അന്താരാഷ്ട്ര കരിയറില്‍ ഒരേയൊരു തവണ മാത്രമേ സച്ചിന്റെ വിക്കറ്റെടുക്കാനായിട്ടുള്ളൂ.

2007ല്‍ ഹൈദരാബാദില്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ഏകദിന മല്‍സരത്തിനിടെ സച്ചിനെതിരേ കളിച്ചപ്പോഴുള്ള അനുഭവവും ഹോഗ് തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ മല്‍സരത്തിനു ശേഷം ബോളില്‍ ഒപ്പു നല്‍കണമെന്നാവശ്യപ്പെട്ടു സച്ചിനെ താന്‍ സമീപിച്ചിതായും ഇനിയൊരിക്കലും പാടില്ല കൂട്ടുകാരായെന്നായിരുന്നു അന്നു സച്ചിന്‍ കുറിച്ചതെന്നും ഹോഗ് വെളിപ്പെടുത്തി.

 ബോക്‌സിങ് ഡേ ടെസ്റ്റ്

ബോക്‌സിങ് ഡേ ടെസ്റ്റ്

2007ല്‍ തന്നെ മെല്‍ബണില്‍ ബോക്‌സിങ് ഡേയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. ഈ കളിയുടെ ആദ്യ ഇന്നിങ്‌സില്‍ ഹോഗിനെതിരേ സച്ചിന്‍ ആക്രമിച്ചായിരുന്നു കളിച്ചത്. 39ാം ഓവറില്‍ ഹോഗിനെതിരേ സച്ചിന്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിക്കുകയും ചെയ്തു.
ഇതു തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും അന്നു നായകന്‍ പോണ്ടിങും ഗില്ലിയുമായിരുന്നു സച്ചിനെതിരായ ബൗളിങ് പ്ലാനില്‍ മാറ്റം വരുത്താന്‍ കളിക്കിടെ ആവശ്യപ്പെട്ടതെന്നും ഹോഗ് വെളിപ്പെടുത്തി.

 സമ്മര്‍ദ്ദത്തിലായിരുന്നു

സമ്മര്‍ദ്ദത്തിലായിരുന്നു

ഈ മല്‍സരത്തില്‍ ഷെയ്ന്‍ വോണ്‍, സ്റ്റുവര്‍ട്ട് മക്ഗില്‍ എന്നിവര്‍ ഞങ്ങളുടെ ടീമില്‍ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ഓസീസ് ടീമിന്റെ ബൗളിങ് നിരയിലെ ദുര്‍ബലമായ കണ്ണി ഞാനായിരുന്നു. ഈ കാരണത്താല്‍ തന്നെ എനിക്കെതിരേ ആക്രമിച്ചു കളിച്ച് റണ്‍സെടുക്കുകയായിരുന്നു ഇന്ത്യയുടെ തന്ത്രം. ഇതു തന്നെ സമ്മര്‍ദത്തിലാക്കിയിരുന്നതായും ഹോഗ് വ്യക്തമാക്കി.

 റോങ് വണ്‍സ് പരീക്ഷിക്കൂ

റോങ് വണ്‍സ് പരീക്ഷിക്കൂ

സച്ചിനെതിരേ റോണ്‍ വണ്‍സ് പരീക്ഷിച്ചു നോക്കാന്‍ ഈ സമയത്താണ് പോണ്ടിങും ഗില്ലിയും എന്നോടു ആവശ്യപ്പെടുന്നത്. ലെഗ് സ്റ്റംപ് ലക്ഷ്യമിട്ട് റോങ് വണ്‍സ് പരീക്ഷിക്കുകയാണെങ്കില്‍ അതു സച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്നും വിക്കറ്റെടുക്കാന്‍ സഹായിക്കുമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതു ബുദ്ധിമുട്ടാണെന്നായിരുന്നു പോണ്ടിങിനോടും ഗില്ലിയോടും ഞാന്‍ പറഞ്ഞത്. എന്റെ ലെഗ്ഗികള്‍ തന്നെ തുടര്‍ന്നുമെറിയാനാണ് ആഗ്രഹം. എല്ലാ സമയത്തും റോങ് വണ്‍സ് എറിയുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

 സച്ചിനെ പുറത്താക്കാനായില്ല

സച്ചിനെ പുറത്താക്കാനായില്ല

സച്ചിനെതിരേ ബൗളിങില്‍ ചില മാറ്റം ഞാന്‍ വരുത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിക്കറ്റ് ലഭിച്ചില്ലെങ്കിലും റണ്‍റേറ്റ് പിടിച്ചുനിര്‍ത്താന്‍ എനിക്കു കഴിഞ്ഞു. സച്ചിനെ കരയിയറില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ പുറത്താക്കിയിട്ടുള്ളൂ. പിന്നീടൊരിക്കലും അതു സംഭവിച്ചിട്ടില്ല. ഈ ടെസ്റ്റ് പരമ്പരയിലു എനിക്ക് അതു സാധിക്കില്ലെന്നു സച്ചിന്‍ ഉറപ്പ് വരുത്തുകയും ചെയ്തു. അത്രമേല്‍ ആധിപത്യത്തോടെയായിരുന്നു തനിക്കെതിരേ അദ്ദേഹം കളിച്ചതെന്നും ഹോഗ് പറഞ്ഞു.

Story first published: Thursday, July 15, 2021, 19:48 [IST]
Other articles published on Jul 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+