Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ ജീവിതത്തിലെ ആ സ്‌പെഷല്‍ പേഴ്‌സണ്‍ ആര്?

കഴിഞ്ഞ ലോകകപ്പിന്റെ താരമായിരുന്നു അയാള്‍. അതിന് മുമ്പും വെടിക്കെട്ട് ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ട് രണ്ട് ലോകകപ്പുകള്‍ അയാള്‍ നേടിയിരുന്നു. എന്നാല്‍ 2011 ലോകകപ്പിന് ശേഷം ഇനിയൊര് ലോകകപ്പ് പ്രതീക്ഷകളില്ലാതെ രഞ്ജി ട്രോഫി കളിച്ചു കഴിയുകയാണ് അയാള്‍ - മറ്റാരുമല്ല, യുവരാജ് സിംഗ്. 2011 ലോകകപ്പ് യുവരാജ് നേടിയത് ഒരാള്‍ക്ക് സമര്‍പ്പിക്കാനാണ്. യുവരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സ്‌പെഷല്‍ പേഴ്‌സണ്‍.

കഴിഞ്ഞ തവണ ലോകകപ്പിന് വേണ്ടിയുള്ള കളി സെമിഫൈനലില്‍ എത്തിയപ്പോഴാണ് യുവി തന്റെ ജീവിതത്തിലെ സ്‌പെഷല്‍ പേഴ്‌സണെപ്പറ്റി പറഞ്ഞത്. ഏപ്രില്‍ രണ്ടിന് കപ്പടിച്ചാല്‍ മാത്രമേ താന്‍ അയാളുടെ പേര് വെളിപ്പെടുത്തൂ എന്നും യുവി പറഞ്ഞു. 369 റണ്‍സും 15 വിക്കറ്റും എടുത്ത് യുവരാജ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുക തന്നെ ചെയ്തു.

yuvi

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്‍പിച്ച ശേഷം ആരാണ് തന്റെ ജീവിതത്തിലെ ആ പ്രത്യേക മനുഷ്യനെന്ന് യുവരാജ് പറഞ്ഞു. എപ്പോഴൊക്കെ സമ്മര്‍ദ്ദം തോന്നുന്നുണ്ടോ അപ്പോഴൊക്കെ ഇയാളുടെ മുഖം ഓര്‍മിച്ചാല്‍ മതി. എല്ലാം ശരിയായി വരും - യുവരാജ് പറഞ്ഞു. അപ്പോഴും ആളുകള്‍ കാത്തിരുന്നു ആരാണ് അയാള്‍.

യുവരാജിനും അറിയാമായിരുന്നു ആളുകള്‍ അത് ചോദിക്കുമെന്ന്. അതുകൊണ്ട് തന്നെ ഒരു മുഖവുരയോടെയാണ് യുവി അയാളെക്കുറിച്ച് പറഞ്ഞത്. നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ സങ്കടമുണ്ട്. ആ സ്‌പെഷല്‍ പേഴ്‌സണ്‍ എന്റെ ഗേള്‍ഫ്രണ്ടല്ല. കാമുകിയുമല്ല. അത് സച്ചിനാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍. താന്‍ സ്‌നേഹത്തോടെ ഗ്രാന്‍ഡ് പാ എന്ന് വരെ വിളിക്കാറുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വേണ്ടിയാണ് യുവി കഴിഞ്ഞ ലോകകപ്പ് കളിച്ചത്.

Story first published: Tuesday, February 3, 2015, 15:07 [IST]
Other articles published on Feb 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+