For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'റിവേഴ്‌സ് സ്വിങ് അതിന്റെ ഏറ്റവും മനോഹാരിതയില്‍', വസിം അക്രത്തെക്കുറിച്ച് ആര്‍ അശ്വിന്‍

ചെന്നൈ: പാകിസ്താന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് വസിം അക്രം. അതി വേഗത്തിനപ്പുറം പന്തിന്റെ സ്വിങും ലൈനും ലെങ്തുമെല്ലാം അക്രത്തെ മറ്റുള്ള പേസര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. സ്റ്റംപിന് ആക്രമിച്ച് റിവേഴ്‌സ് സ്വിങ്ങിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കുന്ന അക്രത്തിന്റെ ബൗളിങ് ഒരുകാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ഇപ്പോഴിതാ അക്രത്തിന്റെ റിവേഴ്‌സ് സ്വിങ് ബൗളിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍.

അക്രത്തിന്റെ റിവേഴ്‌സ് സ്വിങ് ബൗളിങ്ങിന്റെ വീഡിയോ പങ്കുവെച്ചാണ് അശ്വിന്‍ അക്രത്തെ പ്രശംസിച്ചത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പഴയ ബോള്‍ ഉപയോഗിച്ച് അക്രം എറിഞ്ഞ റിവേഴ്‌സ് സ്വിങ് ബൗളിങ്ങിന്റെ വീഡിയോയാണ് അശ്വിന്‍ പങ്കുവെച്ചത്. മത്സരത്തിന്റെ 44ാ,46 ഓവറില്‍ അക്രം എറിഞ്ഞ പന്തുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

rashwin

പഴയ പന്ത് ഉപയോഗിച്ച് ഇന്‍സ്വിങ്ങറും റിവേഴ്‌സ് സ്വിങ്ങും ചേര്‍ന്ന പന്തുകള്‍ അക്രം എറിഞ്ഞത് വിസ്മയിപ്പിക്കുന്നതാണ്. 'ഹലോ വെള്ളപന്ത്,ഈ ദിവസങ്ങളില്‍ നിങ്ങള്‍ എവിടെയായിരുന്നു. ആ 44ാം ഓവറും റിവേഴ്‌സ് സ്വിങ്ങും,രാജാവില്‍ നിന്നുള്ള ഏറ്റവും മികച്ചത്' എന്ന കുറിപ്പോടെയാണ് റിഹാന്‍ ഉല്‍ഹഖ് എന്നയാള്‍ പോസ്റ്റ് ചെയ്ത അക്രത്തിന്റെ ബൗളിങ് വീഡിയോ ഉള്‍പ്പെടുത്തി അശ്വിന്‍ പോസ്റ്റ് ചെയ്തത്.

നേരത്തെ ഒരു പന്ത് മാത്രമാണ് ഒരു ഏകദിന ഇന്നിങ്‌സില്‍ ഉപയോഗിച്ചിരുന്നത്. ആദ്യ ഓവറുകളില്‍ ന്യൂബോള്‍ ആയതിനാല്‍ ബൗളര്‍ക്ക് നല്ല ഗ്രിപ്പ് ലഭിക്കുകയും പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ അത് സഹായിക്കുകയും ചെയ്യും. എന്നാല്‍ പന്ത് പഴകുന്നതോടെ ബൗളര്‍ക്ക് ഈ ആധിപത്യം നഷ്ടപ്പെടുന്നു. പക്ഷേ 44ാം ഓവറിലും പഴകിയ പന്തില്‍ സ്വിങ് ചെയ്യിക്കുക എന്നത് അക്രത്തെപ്പോലെ ഇതിഹാസ ബൗളര്‍മാര്‍ക്ക് മാത്രം സാധിക്കുന്നതാണെന്ന് പറയാതെ വയ്യ.

2011ല്‍ ഐസിസി ന്യൂബോള്‍ നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ രണ്ട് ന്യൂബോള്‍ ലഭിക്കും. ഇത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമാവും. എന്നിട്ട് പോലും അക്രത്തിന്റെ പഴയ മികവിനോട് കിടപിടിക്കാന്‍ കഴിവുള്ള ബൗളര്‍മാര്‍ റിവേഴ്‌സ് സ്വിങ്ങിന്റെ കാര്യത്തില്‍ ഇല്ല എന്നതാണ് സത്യം.

1992ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ അക്രം എറിഞ്ഞ പന്തുകള്‍ ഇന്നും ക്രിക്കറ്റ് ലോകം ഓര്‍ക്കുന്നതാണ്. മത്സരത്തില്‍ അക്രത്തിന്റെ പന്തുകളാണ് വഴിത്തിരിവ് സൃഷ്ടിച്ച് മത്സരം പാകിസ്താന് അനുകൂലമാക്കിയത്. 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അക്രം വീഴ്ത്തിയത്. പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ ഫൈനലിലെ താരമായത് അക്രമായിരുന്നു. 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റും 356 ഏകദിനത്തില്‍ നിന്ന് 502 വിക്കറ്റുമാണ് അക്രത്തിന്റെ പേരിലുള്ളത്.

Story first published: Tuesday, May 18, 2021, 12:01 [IST]
Other articles published on May 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+