Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020ല്‍ വിരമിച്ചു, എന്നിട്ടും ഡബ്ല്യുസിഎല്‍ കളിക്കാന്‍ ധോണിക്ക് യോഗ്യതയില്ല! കാരണം അറിയാം

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ 43ാം ജന്മദിനം ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയാണ്. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടത്തിലേക്കെത്തിച്ച ധോണി വിക്കറ്റ് കീപ്പറായും ഫിനിഷറായും ലോക ക്രിക്കറ്റിലെ അത്ഭുതമാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ ധോണി സിഎസ്‌കെയിലൂടെ ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. അവസാന സീസണിലൂടെയും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

ധോണിയുടെ ശിഷ്യന്മാര്‍ ചേര്‍ന്ന് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ യുവനിര നിലവില്‍ സിംബാബ് വെ പര്യടനത്തിലാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് ടൂര്‍ണമെന്റ് കളിക്കുകയാണ്. യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം ഈ ടൂര്‍ണമെന്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണെങ്കിലും ഡബ്ല്യുസിഎല്ലില്‍ കളിക്കാനാവില്ല.

എന്തുകൊണ്ടാണ് ധോണിക്ക് ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്തത്. അതിന് കാരണം ധോണി ഐപിഎല്ലില്‍ തുടരുന്നതാണ്. ബിസിസി ഐയുടെ നിയമപ്രകാരം ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളും ബോര്‍ഡിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് മറ്റ് ലീഗുകള്‍ കളിക്കാന്‍ അനുവാദമുണ്ടാകില്ല. ധോണി ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മറ്റ് ലീഗുകളില്‍ കളിക്കാന്‍ ധോണിക്ക് സാധിക്കില്ല.

ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി വിരമിച്ചെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം കളി തുടരുന്നതിനാല്‍ ഇപ്പോള്‍ മറ്റ് ലീഗുകളിലൊന്നും കളിക്കാന്‍ ധോണിക്ക് സാധിക്കില്ല. അതുകൊണ്ടാണ് ലെജന്റ്‌സ് ലീഗില്‍ കളിക്കാന്‍ ധോണിക്ക് സാധിക്കാത്തത്. ഭാവിയില്‍ സിഎസ്‌കെയില്‍ പടിയിറങ്ങുമ്പോള്‍ ധോണിക്ക് ലെജന്റ് ലീഗ് കളിക്കാന്‍ സാധിക്കും. എന്നാല്‍ സിഎസ്‌കെയില്‍ നിന്ന് ധോണിയുടെ പടിയിറക്കം വേഗത്തിലുണ്ടാവില്ല. നായകസ്ഥാനമൊഴിഞ്ഞ ധോണി നിലവില്‍ വിക്കറ്റ് കീപ്പറായി ടീമിനൊപ്പം തുടരുകയാണ്.

ms dhoni

അടുത്ത സീസണിലും ധോണി സിഎസ്‌കെയില്‍ കളിച്ചേക്കും. താരമെന്ന നിലയില്‍ വിരമിച്ചാലും ധോണി സിഎസ്‌കെയുടെ പരിശീലക സംഘത്തിനൊപ്പമുണ്ടാവും. മെന്ററായാവും ധോണി ടീമിനൊപ്പം തുടരുക. അങ്ങനെ വന്നാലും മറ്റ് ലീഗുകളില്‍ കളിക്കാന്‍ ധോണിക്ക് സാധിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലേക്ക് ധോണി വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ധോണി ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ തുടരുന്നിടത്തോളം ധോണിക്ക് ഇന്ത്യയുടെ പരിശീലകനാവാന്‍ സാധിക്കില്ല. ധോണി ഇന്ത്യയുടെ പരിശീലകനാവാന്‍ വലിയ ആഗ്രഹം കാട്ടിയേക്കില്ല. ധോണിക്ക് സിഎസ്‌കെയുടെ ഭാഗമായി തുടരാനാണ് കൂടുതല്‍ താല്‍പര്യം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലക സംഘത്തിലേക്ക് ധോണിയെത്തണമെന്ന ആരാധകരുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍ സാധ്യതയില്ല. നിലവില്‍ ധോണി നിരവധി ബിസിനസുകളുമായി തിരക്കിലാണ്.

ഐപിഎല്ലില്‍ മാത്രം കളിക്കുമ്പോള്‍ ധോണിക്ക് ബിസിനസുകള്‍ ശ്രദ്ധിക്കാനും സാധിക്കും. ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായാല്‍ ധോണിക്ക് ടീമിനൊപ്പം എപ്പോഴും തുടരേണ്ടി വരും. ഇതിന് അദ്ദേഹം തയ്യാറല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലകനാവുന്നതിനോട് ധോണിക്കും വലിയ താല്‍പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബുദ്ധിമാനായ നായകനാണ് ധോണിയെന്ന് പറയാം. തോല്‍ക്കുമെന്ന് വിലയിരുത്തപ്പെട്ട പല മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്കെത്താന്‍ അദ്ദേഹത്തിനായി.

2013ല്‍ ധോണിക്ക് കീഴില്‍ ഐസിസി കിരീടം നേടിയ ശേഷം 2024വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. ഇതില്‍ നിന്ന് തന്നെ ധോണിയുടെ മികവ് എന്താണെന്ന് വ്യക്തം. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചിട്ട് നാല് വര്‍ഷം പിന്നിടുമ്പോഴും ധോണിയുടെ ആരാധക പിന്തുണയില്‍ യാതൊരു കുറവും വന്നിട്ടില്ല. ഇതില്‍ നിന്ന് തന്നെ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് ആരായിരുന്നുവെന്ന് വ്യക്തം.

Story first published: Sunday, July 7, 2024, 12:43 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+