For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവിടെയും വിശ്രമം, രോഹിത് എങ്ങനെ ജയിക്കാനാ? ജിമ്മിലും അലസനെന്ന് ഫാന്‍സ്, വീഡിയോ

ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിലവില്‍ ചെറിയൊരു ബ്രേക്കിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലായിരുന്നു അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. ആദ്യ മല്‍സരം കളിച്ച രോഹിത് തുടര്‍ന്നുള്ള കളികളില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.

അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയുടെ ഭാഗമല്ലാത്ത അദ്ദേഹം വരാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലും കളിക്കില്ല. ഈ മാസം 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലൂടെയായിരിക്കും ടീം ഇന്ത്യയിലേക്കു ഹിറ്റ്മാന്റെ തിരിച്ചുവരവ്. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ടൂര്‍ണമെന്റുകളായിരിക്കും ഏഷ്യാ കപ്പും തുടര്‍ന്നുള്ള ലോകകപ്പും. ഇവയില്‍ ടീമിനു കിരീടം നേടിക്കൊടുക്കാനായില്ലെങ്കില്‍ അതു രോഹിത്തിന്റെ നായകസ്ഥാനം തെറിപ്പിച്ചേക്കും.

ROHIT SHARMA

അതുകൊണ്ടു തന്നെ 36കാരനായ താരത്തിനു ഇനിയുള്ള മാസങ്ങള്‍ വളരെ നിര്‍ണായകമാണ്. അതേസമയം, രോഹിത്തിന്റെ ഫിറ്റ്‌നസ് നിലവാരം പല തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതായി നമുക്കു കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ തടി കുറച്ച് കൂടുതല്‍ ഫിറ്റായി അദ്ദേഹത്തിനു കളിക്കളത്തിലേക്കു തിരിച്ചെത്താനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ബ്രേക്ക്.

രോഹിത് ഫിറ്റ്‌നസ് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജിമ്മില്‍ കൂടുതല്‍ സമയം ഇതിനായി ചെലവഴിക്കുന്ന അദ്ദേഹം വ്യത്യസ്ത തരത്തിലുള്ള സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് വ്യായാമ മുറകളും ചെയ്യുന്നുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ടില്‍ ഏര്‍പ്പെട്ട 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ രോഹിത് പങ്കു വയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ROHIT SHARMA

പരിശീലനത്തോടൊപ്പം ജിമ്മിലുള്ള ജൂനിയര്‍ ക്രിക്കറ്റര്‍മാരുമായി ആശയവിനിമയം നടത്താനും അവര്‍ക്കൊപ്പം ഫോട്ടോസ് എടുക്കാനുമെല്ലാം രോഹിത് സമയം കണ്ടെത്തുകയും ചെയ്തതായി ഈ വീഡിയോയില്‍ കാണാം. ഇതേ തുടര്‍ന്നു സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ആരാധകര്‍ രോഹിത്തിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

നേരത്തേ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കവെ ഇടയ്ക്കിടെ ചില പരമ്പരകളില്‍ വിശ്രമിക്കാറുള്ള രോഹിത് ജിമ്മിലും ഇതുപോലെ വിശ്രമിച്ചു സമയം പാഴാക്കുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രോഹിത് ശര്‍മ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന വീഡിയോ

ജിമ്മിലും രോഹിത് ശര്‍മയ്ക്കു വിശ്രമം തന്നെയാണോ പണി? വര്‍ക്കൗട്ടിലെങ്കിലും കുറച്ച് ആത്മാര്‍ഥത കാണിച്ചുകൂടെ? ഇങ്ങനെയുള്ള നിങ്ങള്‍ എന്തു ജയിക്കാനാണ് പോവുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു. രോഹിത് ശര്‍മ തന്നെ പങ്കു വച്ചിരിക്കുന്ന വര്‍ക്കൗട്ടിന്റെ ഈ വീഡിയോയില്‍ വ്യായാമം ഒഴിച്ച് ബാക്കിയെല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു ഒരു പരിഹാസം.

24 സെക്കന്റുള്ള ഈ വീഡിയോയില്‍ രോഹിത് ശര്‍മ വര്‍ക്കൗട്ടില്‍ ഏര്‍പ്പെട്ടത് വെറും 10 സെക്കന്റ് മാത്രമാണെന്നും ആരാധകര്‍ തുറന്നടിച്ചു. ഫോണ്‍ പ്രവര്‍ത്തിപ്പിച്ച് നോക്കി വിരലിനും രോഹിത് ശര്‍മ വ്യായാമം നടത്തിയിട്ടുണ്ടെന്നും ആരാധകര്‍ പരിഹസിക്കുന്നു.

രോഹിത് ശര്‍മ കഠിനാധ്വാനം നടത്താനോ? മാസത്തില്‍ ഒരിക്കല്‍ ജിമ്മില്‍ പോവുന്നവര്‍ അവിടെ കാണുന്ന എല്ലാമെടുത്ത് ഒന്നു പരീക്ഷിക്കും. രോഹിത് ശര്‍മ ചെയ്തതും അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Saturday, August 12, 2023, 16:27 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+