Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഗംഭീറിന്റെ അഭാവത്തിനു പിന്നില്‍... ഒഴിവാക്കിയതോ? ശ്രേയസ് പറയുന്നു

ദില്ലി: ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ തന്റെ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പ്ലെയിങ് ഇലവനില്‍ പോലും ഗൗതം ഗംഭീര്‍ ഉണ്ടായിരുന്നില്ല. ഗംഭീറിന്റെ അഭാവം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായങ്കെിലും അതു ഡല്‍ഹിയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നതിനാല്‍ വലിയ വിവാദങ്ങളുണ്ടായില്ല. ഗംഭീറിനു പകരം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തിരുന്നു.

മല്‍സരത്തില്‍ ഗംഭീര്‍ ഡല്‍ഹി നിരയില്‍ ഉണ്ടാവാതിരുന്നതിനെക്കുറിച്ച് ശ്രേയസ് അയ്യര്‍ കളിക്കു ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്കു വിരാമായത്.

ഒഴിവാക്കിയതല്ല

ഒഴിവാക്കിയതല്ല

കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നും ഗംഭീറിനെ ഒഴിവാക്കിയതല്ലെന്നും അദ്ദേഹം തന്നെ സ്വയം പിന്‍മാറുകയായിരുന്നുവെന്നും ശ്രേയസ് വ്യക്തമാക്കി. അദദ്ദേഹം കളിക്കണമെന്നു തന്നെയാണ് ടീം ആഗ്രഹിച്ചിരുന്നത്. പക്ഷെ താന്‍ മാറിനില്‍ക്കുകയാണെന്ന് ഗംഭീര്‍ അറിയിച്ചതോടെയാണ് പകരം കോളിന്‍ മണ്‍റോയെ പ്ലെയിങ് ഇലവനില്‍ എടുത്തതെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ബഹുമാനം കൂടിയിട്ടേയുള്ളൂ

ബഹുമാനം കൂടിയിട്ടേയുള്ളൂ

കളിയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ച ശേഷം ഗംഭീറിനോടുള്ള ബഹുമാനം വര്‍ധിക്കുകയാണ് ചെയ്തതെന്ന് ശ്രേയസ് പറഞ്ഞു. വളരെ ചങ്കുറപ്പുള്ള തീരുമാനമായിരുന്നു ഗംഭീറിന്റേത്. പ്രകടനം മോശമാണെന്ന് കരുതുമ്പോള്‍ ക്യാപ്റ്റന്‍ തന്നെ സ്വയം മല്‍സരത്തില്‍ നിന്നു മാറിനില്‍ക്കുകയെന്നത് വളരെ നല്ല തീരുമാനമാണെന്നും ശ്രേയസ് ചൂണ്ടിക്കാട്ടി.

ടീമിന്റെ വിജയം

ടീമിന്റെ വിജയം

പൃഥ്വി ഷായും കോളിന്‍ മണ്‍റോയും ചേര്‍ന്നു മികച്ച തുടക്കം നല്‍കിയതിനാലാണ് ഡല്‍ഹിക്കു മല്‍സരത്തില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞതെന്നു ശ്രേയസ് പറഞ്ഞു. ഗംഭീറിനു പകരം കളിച്ച മണ്‍റോ ആഗ്രഹിച്ചതു പോലൊരു തുടക്കം തന്നെയാണ് ടീമിനു നല്‍കിയത്. പൃഥ്വിയും നന്നായി ബാറ്റ് ചെയ്തു.
ടീമിലെ എല്ലാവരും ജയത്തിനു നിര്‍ണായക സംഭാവനകളാണ് നല്‍കിയത്. വ്യക്തിഗത മികവിന്റെ വിജയമല്ല ഇത്. മറിച്ച് ടീമിന്റെ വിജയമാണ് ഇതെന്നും ക്യാപ്റ്റന്‍ വിലയിരുത്തി.

പ്രകടനത്തില്‍ നിരാശയെന്ന് കാര്‍ത്തിക്

പ്രകടനത്തില്‍ നിരാശയെന്ന് കാര്‍ത്തിക്

കൊല്‍ക്കത്ത മല്‍സരത്തിന്റെ മൂന്നു മേഖലകളിലും പരാജയപ്പെട്ടെന്നും തോല്‍വിയില്‍ നിരാശയുണ്ടെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഇന്നിങ്‌സിലെ അവസാന ഓവറില്‍ 29 റണ്‍സ് വഴങ്ങിയ ശിവം മാവിയെ കാര്‍ത്തിക് പിന്തുണച്ചു.
ഫാസ്റ്റ്ബൗളറായ അദ്ദേഹം തന്റെ റോള്‍ മോശമാക്കിയില്ല. അവസാന ഓവര്‍ പിന്നെ ആരെക്കൊണ്ടാണ് ചെയ്യിക്കേണ്ടിയിരുന്നത്. അവസാന ഓവറുകളില്‍ മകിച്ച പ്രകടനം നടത്താന്‍ ഇപ്പോഴും കഠിന പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മാവി. താരത്തിന്റെ കഴിവില്‍ വിശ്വസിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ക്രിക്കറ്ററെന്ന നിലയില്‍ മാവിക്കു വളരാനാവുകയുള്ളൂ. മികച്ച ബൗളറായി അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 28, 2018, 12:50 [IST]
Other articles published on Apr 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+