Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന് ടെസ്റ്റ് വേണ്ട? ദുലീപ് ട്രോഫിയോടു നോ പറഞ്ഞു, ഇന്ത്യന്‍ ടീമിലും കളിപ്പിക്കരുത്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നു ഉറപ്പായിരിക്കെയാണ് താരത്തിന്റെ സര്‍പ്രൈസ് നീക്കം. ഈസ്റ്റ് സോണ്‍ ടീമിനു വേണ്ടി ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ ഇഷാനു ക്ഷണം വന്നെങ്കിലും താരം ഇതു നിരസിക്കുകയായിരുന്നു. ഇതോടെ ഇഷാന്റെ ടെസ്റ്റ് ഭാവിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

റിഷഭ് പന്തിന്റെ അഭാവത്തില്‍ നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎസ് ഭരതുള്‍പ്പെടെ ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. സൗത്ത് സോണ്‍ ടീമിനു വേണ്ടിയാണ് താരം ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി വിക്കറ്റ് കാക്കുന്ന ഭരത് പോലും കളിക്കാന്‍ തയ്യാറായിട്ടും ബാക്കപ്പായ ഇഷാന് എന്താണ് ഇത്ര അഹങ്കാരമെന്നാണ് ആരാധകരുടെ ചോദ്യം.

ISHAN KISHAN

ഈ വര്‍ഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളി വന്നെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയും അരങ്ങേറാന്‍ ഇഷാന്‍ കിഷനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് അദ്ദേഹത്തിനു ആദ്യമായി ടെസ്റ്റിലേക്കു വിളിയെത്തിയത്. പക്ഷെ നാലു ടെസ്റ്റുകളിലും ഇഷാനെ പുറത്ത് ഇരുത്തിയ ഇന്ത്യ ഭരതിനെ വിക്കറ്റ് കീപ്പിങ് ചുമതല ഏല്‍പ്പിക്കുകയായിരുന്നു. അതിനു ശേഷം അടുത്തിടെ സമാപിച്ച ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയും ഇഷാന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഈ മല്‍സരത്തിലും ഭരതിനാണ് നറുക്കുവീണത്.

ടെസ്റ്റ് അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പ് നീളവെയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മതിപ്പ് പിടിച്ചുപറ്റാനുള്ള അവസരം ഇഷാന്‍ പാഴാക്കിയിരിക്കുന്നത്. ദുലീപ് ട്രോഫിയില്‍ തിളങ്ങിയാല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഭരതിനെ പിന്തള്ളി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു വരാന്‍ താരത്തിനു സാധിക്കുമായിരുന്നു. ഇഷാന്റെ അഭാവത്തില്‍ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ ടീമിന്റെ ക്യാപ്റ്റനായി ബംഗാളില്‍ നിന്നുള്ള ഓപ്പണിങ് ബാറ്റര്‍ അഭിമന്യു ഈശ്വരനെ നിയമിച്ചിരിക്കുകയാണ്.

സോണ്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദേബാശിഷ് ചക്രവര്‍ത്തിയാണ് ഇഷാന്‍ കിഷനെ ഫോണില്‍ വിളിച്ച് ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ സാധിക്കുമോയെന്നു തിരക്കിയത്. പക്ഷെ താരം അതിനു വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളിലെ സീനിയര്‍ അംഗമാണ് ഇഷാന്‍. അതുകൊണ്ടു തന്നെ ദുലീപ് ട്രോഫിയില്‍ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിക്കുമായിരുന്നു.

ISHAN KISHAN

പക്ഷെ ദേബാശിഷ് ചക്രവര്‍ത്തി ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ഇഷാന്റെ മറുപടി. പരിക്കാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലാണോ പിന്‍മാറ്റമെന്നു ഞങ്ങളോടു പറഞ്ഞിട്ടില്ല. കളിക്കാന്‍ ആഗ്രഹമില്ലെന്നു മാത്രമായിരുന്നു ഇഷാന്റെ മറുപടിയെന്നും ഈസ്റ്റ് സോണ്‍ സെലക്ഷന്‍ കമ്മിറ്റിയംഗം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇഷാന്‍ കിഷനെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. പിന്‍മാറ്റത്തിനു പിന്നില്‍ വ്യക്തമായ കാരണമില്ലെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും ഇഷാന്‍ കിഷനെ സെലക്ടര്‍മാര്‍ ഇനി പരിഗണിക്കരുതെന്നായിരുന്നു ഒരു ആരാധകന്‍ ആഞ്ഞടിച്ചത്.

ഈ ഇഷാന്‍ കിഷനെയാണല്ലോ ഡബ്ല്യുടിസി ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത്. ലജ്ജ തോന്നുന്നു. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇഷാന്‍ കിഷനെ ഇനി ഇന്ത്യയുടെ ടെസ്റ്റ് ടീമിലുമെടുക്കരുത്. പകരം സഞ്ജു സാംസണിനു അവസരം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Thursday, June 15, 2023, 13:05 [IST]
Other articles published on Jun 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+