Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരേ ചരിത്രം വഴിമാറും... കോലിയോ, രോഹിത്തോ? വരുന്നത് റെക്കോര്‍ഡുകളുടെ പരമ്പര

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. ലോക ക്രിക്കറ്റിലെ മുന്‍ രാജാക്കന്‍മാരായ ഓസ്‌ട്രേലിയയെ അവരുടെ മൈതാനത്ത് വിരാട് കോലിയും സംഘവും മലര്‍ത്തിയടിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്.

ഈ പരമ്പരയില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നായകന്‍ കോലിയും ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമെല്ലാം പുതിയ നാഴികക്കല്ലുകള്‍ പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. പരമ്പരയില്‍ വഴിമാറുന്ന റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

റണ്‍വേട്ടക്കാരനാവാന്‍ കോലിയും രോഹിത്തും

റണ്‍വേട്ടക്കാരനാവാന്‍ കോലിയും രോഹിത്തും

അന്താരാഷ്ട്ര ട്വന്റി20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിന് അരികിലാണ് കോലിയും രോഹിത്തും. റണ്‍വേട്ടയില്‍ ഒന്നും രണ്ടും സ്ഥാനക്കാരെന്ന നേട്ടമാണ് ഇരുവരെയും കാത്തിരിക്കുന്നത്. നിലവില്‍ ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം. അദ്ദേഹത്തെ മറികടന്ന് തലപ്പത്തേക്കു കയറാന്‍ രോഹിത്തിന് 64 റണ്‍സ് മാത്രം മതി.
കോലി ഈ പട്ടികയില്‍ മൂന്നാമനാണ്. ഗുപ്റ്റിലിനേക്കാള്‍ 81 റണ്‍സ് മാത്രം പിന്നിലാണ് കോലി. വിന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ കോലി ഒരുപക്ഷെ ഒന്നാമതെത്തുമായിരുന്നു.

സിക്‌സറുകളുടെ തമ്പുരാനാവാന്‍ രോഹിത്

സിക്‌സറുകളുടെ തമ്പുരാനാവാന്‍ രോഹിത്

റണ്‍വേട്ടയില്‍ മാത്രമല്ല സിക്‌സറുകളുടെ റെക്കോര്‍ഡും ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് ഹിറ്റ്മാന്‍. 87 ടി20കളില്‍ നിന്നും 96 സിക്‌സറുകളാണ് രോഹിത് നേടിയത്.
103 സിക്‌സറുകള്‍ വീതം നേടിയ ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലുമാണ് ഒന്നാംസ്ഥാനം പങ്കിടുന്നത്. ഓസീസിനെതിരായ ഈ പരമ്പരയില്‍ രോഹിത് ഇരുവരെയും മറികടക്കാന്‍ സാധ്യത കൂടുതലാണ്.

തുടര്‍ച്ചയായ ടി20 ജയങ്ങള്‍

തുടര്‍ച്ചയായ ടി20 ജയങ്ങള്‍

ഓസ്‌ട്രേലിയക്കെതിരേ അവരുടെ തട്ടകത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ ടി20 മല്‍സരങ്ങളില്‍ ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇന്ത്യ.
2011-12ലെ പരമ്പരയിലെ അവസാന ടി20യില്‍ ജയിച്ച ഇന്ത്യ 2015-16ല്‍ നടന്ന മൂന്നു ടി20കളിലും ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. ഇത്തവണ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ജയിച്ചാല്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമായിരിക്കും അത്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ മറ്റൊരു ടീമും ഇത്രയും ടി20കള്‍ തുടര്‍ച്ചയായി ജയിച്ചിട്ടില്ല.

പരമ്പര മോഹവുമായി ഓസീസ്

പരമ്പര മോഹവുമായി ഓസീസ്

പന്ത് ചുരണ്ടല്‍ വിവാദത്തലകപ്പെട്ട് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക് ലഭിച്ച ശേഷം ഓസ്‌ട്രേലിയക്കു കഷ്ടകാലമാണ്. നിരവധി തോല്‍വികളാണ് സമീപകാലത്തു കംഗാരുപ്പടയ്ക്കു നേരിട്ടത്. ഇന്ത്യക്കെതിരായ പരമ്പരയിലൂടെ തിരിച്ചടികള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസീസ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുക.
ഇന്ത്യക്കെതിരേ സ്വന്തം നാട്ടില്‍ 10 വര്‍ഷത്തിനു ശേഷം ഒരു ടി20 പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് കംഗാരുപ്പട. 2007-08നു ശേഷം സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ പരമ്പര നേടാന്‍ ഓസീസിനായിട്ടില്ല.

Story first published: Monday, November 19, 2018, 14:45 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+