Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനെ 'കൊച്ചാക്കാന്‍' വരട്ടെ... ഈ റെക്കോര്‍ഡുകള്‍ ധോണിക്കില്ല, പക്ഷെ പന്തിനുണ്ട്!!

ദില്ലി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ യുവ താരം റിഷഭ് പന്തിന് ഇപ്പോള്‍ അത്ര നല്ല കാലമല്ല, പ്രത്യേകിച്ചും ബാറ്റിങില്‍. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളാണ് ണ് പന്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയിലും ഫ്‌ളോപ്പായതോടെ പന്ത് കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. താരത്തെ ടീമില്‍ നിന്നൊഴിവാക്കണമെന്ന് വിമര്‍ശകരും മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ധോണിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരം തന്നെയാണ് പന്ത്. കാരണം ചുരുങ്ങിയ കാലളവിനുള്ളില്‍ ചില റെക്കോര്‍ഡുകള്‍ പന്ത് തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ഇവ ധോണിക്കു പോലുമില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ധോണിക്കില്ലാത്ത, എന്നാല്‍ പന്തിനുള്ള ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

ഇംഗ്ലണ്ടില്‍ സെഞ്ച്വറി

ഇംഗ്ലണ്ടില്‍ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുയകെന്നത് ധോണിയുടെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. പക്ഷെ ഇതു യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ പന്ത് തന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തില്‍ തന്നെ സെഞ്ച്വറിയുമായി കസറിയിരുന്നു.
കരിയറിലെ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരേ പന്ത് മൂന്നക്കം തികച്ചത്. 114 റണ്‍സാണ് കളിയില്‍ പന്ത് നേടിയത്. മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.

അതിവേഗം 50 പുറത്താക്കലുകള്‍

അതിവേഗം 50 പുറത്താക്കലുകള്‍

ടെസ്റ്റില്‍ അതിവേഗത്തില്‍ 50 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്തിന്റെ പേരിലാണ്. ധോണിക്കു 50 പേരെ പുറത്താക്കുന്നതിന് വേണ്ടി വന്നത് 15 ടെസ്റ്റുകളായിരുന്നെങ്കില്‍ വെറും 11 ടെസ്റ്റുകളില്‍ നിന്നാണ് പന്തിന്റെ നേട്ടം. കരിയറിന്റെ തുടക്കത്തില്‍ ധോണി വരുത്തിയതിനേക്കാള്‍ വളരെ കുറച്ച് പിഴവുകള്‍ മാത്രമേ പന്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂവെന്നാണ് ഇത് അടിവരയിടുന്നത്.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി

ഇംഗ്ലണ്ടില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടാന്‍ പന്തിനായിട്ടുണ്ട്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്സ്ല്‍വുഡ് എന്നിവര്‍ നയിക്കുന്ന ഓസീസിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തെ നേരിട്ടാണ് പന്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അതേസമയം, ഓസ്‌ട്രേലിയയില്‍ ഇതുവരെ ടെസ്റ്റില്‍ ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായിട്ടില്ല.

ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ക്യാച്ചുകള്‍

ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ക്യാച്ചുകള്‍

ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്തിന്റെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലാണ് 20 ക്യാച്ചുകളെടുത്ത് പന്ത് ചരിത്രത്തിന്റെ ഭാഗമായത്. എന്നാല്‍ വിക്കറ്റ് കീപ്പിങിലെ ഇതിഹാസമായ ധോണിക്കു ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത്രയും ക്യാച്ചുകളെടുക്കാനായിട്ടില്ല.

ടി20യിലെ ഉയര്‍ന്ന സ്‌കോര്‍

ടി20യിലെ ഉയര്‍ന്ന സ്‌കോര്‍

ടി20യില്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണെങ്കിലും ടി20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ പന്തിന്റെ പേരിലാണ്. 65 റണ്‍സാണ് പന്ത് നേടിയത്. ധോണിക്കു ഇതുവരെ ടി20യില്‍ ഒരു മല്‍സരത്തില്‍ ഇത്രയും റണ്‍സെടുക്കാനായിട്ടില്ല. പന്തിന്റെ ഈ റെക്കോര്‍ഡ് ധോണി ഇനി തകര്‍ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

Story first published: Saturday, September 28, 2019, 13:48 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+