Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ജഡേജയുറപ്പിച്ചു ആ റെക്കോര്‍ഡ്, ഇഷാന്തും... നേട്ടത്തിനിരെ ഇവര്‍

വിശാഖപട്ടണം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. മൂന്നു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ വിരാട് കോലിയും സംഘവും ഇനി നാട്ടിലും സമാനമായൊരു നേട്ടമാണ് ലക്ഷ്യമിടുന്നത്. താരസമ്പത്തും നിലവിലെ ഫോമും പരിഗണിക്കുമ്പോള്‍ പരമ്പരയില്‍ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ.

ഇന്ത്യയുടെ ചില പ്രമുഖ താരങ്ങള്‍ക്കു ചില റെക്കോര്‍ഡുകള്‍ കുറിക്കാനുള്ള അവസരം കൂടിയാണ് ഈ ടെസ്റ്റ് പരമ്പര. ഈ റെക്കോര്‍ഡുകള്‍ എന്തൊക്കെയെന്നു നോക്കാം.

ആര്‍ അശ്വിന്‍-അതിവേഗം 350 വിക്കറ്റുകള്‍

ആര്‍ അശ്വിന്‍-അതിവേഗം 350 വിക്കറ്റുകള്‍

ടെസ്റ്റില്‍ അതിവേഗത്തില്‍ 350 വിക്കറ്റുകള്‍ തികച്ച ബൗളറെന്ന റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ അശ്വിന് ഈ നേട്ടം കൈവരിക്കാം. നിലവില്‍ 65 ടെസ്റ്റുകളില്‍ നിന്നും 342 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
66 ടെസ്റ്റുകളില്‍ നിന്നും 350 വിക്കറ്റുകളെടുത്ത ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഇതിനൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് അശ്വിനു ലഭിച്ചിരിക്കുന്നത്.

ഡബിള്‍ സെഞ്ച്വറിക്ക് അരികെ ജഡേജ

ഡബിള്‍ സെഞ്ച്വറിക്ക് അരികെ ജഡേജ

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പരമ്പരയില്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്തു നില്‍ക്കുന്ന മറ്റൊരു താരം. ടെസ്റ്റില്‍ അതിവേഗത്തില്‍ 200 വിക്കറ്റുകള്‍ തികച്ച ഇടംകൈയന്‍ സ്പിന്നറെന്ന ലോക റെക്കോര്‍ഡാണ് ജഡേജയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിലും കൂടി വെറും രണ്ടു വിക്കറ്റ് മാത്രം വീഴ്ത്തിയാല്‍ താരം ചരിത്രം കുറിക്കും.
നിലവില്‍ 47 ടെസ്റ്റുകളില്‍ നിന്നും 200 വിക്കറ്റെടുത്ത ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന്റെ പേരിലാണ് റെക്കോര്‍ഡ്. ജഡേജ വെറും 43 ടെസ്റ്റുകളില്‍ നിന്നും 198 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.

ഇഷാന്ത് ഇനി ഇതിഹാസം

ഇഷാന്ത് ഇനി ഇതിഹാസം

ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ടെസ്റ്റുകളില്‍ പന്തെറിഞ്ഞ പേസ് ബൗളറെന്ന റെക്കോര്‍ഡ് ഇഷാന്ത് ശര്‍മ ഉറപ്പിച്ചു കഴിഞ്ഞു. ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നതോടെ ഇഷാന്ത് ഇതിഹാസമായി മാറും. നിലവില്‍ 92 ടെസ്റ്റുകളില്‍ താരം കളിച്ചു കഴിഞ്ഞു. 93 ടെസ്റ്റുകളില്‍ പന്തെറിഞ്ഞ സഹീര്‍ ഖാന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
92 ടെസ്റ്റുകളില്‍ നിന്നും 278 വിക്കറ്റുകള്‍ ഇഷാന്ത് ഇതിനകം നേടിക്കഴിഞ്ഞു. 18ാം വയസ്സില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകം കൂടിയാണ്.

Story first published: Tuesday, October 1, 2019, 12:51 [IST]
Other articles published on Oct 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+