For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ തടയാന്‍ നോക്കേണ്ട!! റെക്കോര്‍ഡുകള്‍ ഇനിയും തകരും... ഈ വര്‍ഷം തന്നെ

പുതിയ പല റെക്കോര്‍ഡുകളും കോലി 2018ല്‍ തന്റെ പേരിലാക്കിയേക്കും

മുംബൈ: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയെന്നത് ശീലമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇതിനകം പല പ്രധാനപ്പെട്ട റെക്കോര്‍ഡുകളും അദ്ദേഹം പഴങ്കഥയാക്കിക്കഴിഞ്ഞു. കരിയറിലെ സുവര്‍ണകാലത്തിലൂടെ കടന്നുപോവുന്ന കോലി ഇനിയും കൂടുതല്‍ റെക്കോര്‍ഡുകള്‍ തന്റെ പേരിലേക്കു മാറ്റുമെന്നതില്‍ സംശയമില്ല.

ഈ വര്‍ഷം തന്നെ കോലി തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ്

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ്

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിന് തൊട്ടരികിലാണ് കോലി. 2002ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് 602 റണ്‍സ് അടിച്ചുകൂട്ടി വന്‍മതില്‍ ചരിത്രമെഴുതിയത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇനിയും ബാറ്റ് ചെയ്യാനിരിക്കെ കോലി ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 544 റണ്‍സാണ് നാലു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടിന്നിങ്‌സുകളിലായി 49 റണ്‍സ് കൂടി നേടിയാല്‍ 19 വര്‍ഷം പഴക്കമുള്ള ദ്രാവിഡിന്റെ റെക്കോര്‍ഡ് കോലി പഴങ്കഥയാക്കും.

വേഗത്തില്‍ 10,000 റണ്‍സ്

വേഗത്തില്‍ 10,000 റണ്‍സ്

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട താരമെന്ന റെക്കോര്‍ഡും കോലിയെ കാത്തിരിപ്പുണ്ട്. നിലവില്‍ 9779 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തിയ താരമെന്ന റെക്കോര്‍ഡ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 259 ഇന്നിങ്‌സുകളില്‍ നിന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഈ നേട്ടത്തിന് ഉടമയായത്.
കോലി 203 ഇന്നിങ്‌സുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 10,000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിന് ഇനി വേണ്ടത് 221 റണ്‍സ് മാത്രമാണ്. നിലവിലെ ഫോമില്‍ അധികം വൈകാതെ തന്നെ കോലി സച്ചിന്റെയും റെക്കോര്‍ഡ് തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ട്വന്റി20യില്‍ കൂടുതല്‍ റണ്‍സ്

ട്വന്റി20യില്‍ കൂടുതല്‍ റണ്‍സ്

അന്താരാഷ്ട്ര ട്വന്റി20യില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം ന്യൂസിലാന്‍ഡ് ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. 2271 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാംസ്ഥാനത്താണ് കോലി. 2012 റണ്‍സാണ് അദ്ദേഹം നേടിയത്. ഗുപ്റ്റിലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് ഇനി 169 റണ്‍സ് കൂടി മതി. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയില്‍ തന്നെ ഇന്ത്യന്‍ നായകന് ഗുപ്റ്റിലിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ സാധിക്കും.

ടെസ്റ്റില്‍ വേഗത്തില്‍ 7000 റണ്‍സ്

ടെസ്റ്റില്‍ വേഗത്തില്‍ 7000 റണ്‍സ്

ടെസ്റ്റ് കരിയറില്‍ ഇതിനകം 6098 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഈ വര്‍ഷം ഇനി ആറു ടെസ്റ്റുകള്‍ കൂടി അദ്ദേഹത്തിന് ശേഷിക്കുന്നുണ്ട്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികച്ച താരമെന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിന് തൊട്ടരികിലാണ് കോലി. 134 ഇന്നിങ്‌സുകളിലാണ് വീരു 7000 റണ്‍സ് തികച്ചത്. അതേസമയം, വെറും 120 ഇന്നിങ്‌സുകളിലാണ് കോലി 6098 റണ്‍സ് അടിച്ചെടുത്തിട്ടുള്ളത്. ഈ വര്‍ഷം ഇനി ശേഷിക്കുന്ന 13 ഇന്നിങ്‌സുകളില്‍ നിന്നും 902 റണ്‍സ് കൂടി നേടിയാല്‍ സെവാഗിനെ കോലി മറികടക്കും.

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സെഞ്ച്വറികള്‍

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സെഞ്ച്വറികള്‍

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോലിക്ക് കൈയെത്തുംദൂരത്താണ്. നിലവില്‍ ആറു സെഞ്ച്വറികളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് റെക്കോര്‍ഡ്. അഞ്ചു സെഞ്ച്വറികളുമായി കോലി തൊട്ടുതാഴെയുണ്ട്.
ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന്‍ സച്ചിനെ പിന്നിലാക്കും. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലി കസറിയിരുന്നു. അന്ന് 692 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

Story first published: Saturday, September 8, 2018, 12:47 [IST]
Other articles published on Sep 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+