രോഹിത് തുടങ്ങിയിട്ടേയൂള്ളൂ- ഇനി കാണാം പൂരം, കപിലും സെവാഗും സൂക്ഷിച്ചോ...
ദില്ലി: ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായുള്ള തുടക്കം ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് വെടിക്കെട്ട് താരം രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഹിറ്റ്മാന്‍ സെഞ്ച്വറിയോടെ കസറിയിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ സ്ഥിരം ഓപ്പണറായ അദ്ദേഹം പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിരുന്നു. ഇനി ടെസ്റ്റിലും ഇതാവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്.
ടെസ്റ്റില്‍ മികച്ച ഫോമില്‍ തുടരാന്‍ കഴിഞ്ഞാല്‍ രോഹിത് പഴങ്കഥയാക്കാന്‍ സാധ്യതയുള്ള ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

വേഗമേറിയ സെഞ്ച്വറി
ടെസ്റ്റിലെ ഏറ്റവും വേഗേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഹിറ്റ്മാനെ സംബന്ധിച്ച് ഇതു അസാധ്യമായ കാര്യമല്ല. കാരണം ഏകദിനത്തില്‍ ഇതിനകം മൂന്നു ഡബിള്‍ സെഞ്ച്വറികളും ടി20യില്‍ നാലു സെഞ്ച്വറികളും നേടിയിട്ടുള്ള ഏക താരമാണ് രോഹിത്. ടി20യില്‍ വെറും 35 പന്തിലായിരുന്നു ഹിറ്റ്മാന്റെ സെഞ്ച്വറി നേട്ടം. ഇതും റെക്കോര്‍ഡാണ്.
നിലവില്‍ ടെസ്റ്റില്‍ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് 74 പന്തില്‍ മൂന്നക്കം തികച്ച കപില്‍ ചരിത്രം കുറിച്ചത്.

ഉയര്‍ന്ന സ്‌കോര്‍
ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും രോഹിത്തിന് തന്റെ പേരിലേക്കു മാറ്റാന്‍ ശേഷിയുണ്ട്. പതിയെ തുടങ്ങി പിന്നീട് ആഞ്ഞടിക്കുകയെന്ന ശൈലി പിന്തുടരുന്ന ഹിറ്റ്മാന്‍ സെഞ്ച്വറിക്കു ശേഷമാണ് ശരിക്കും അറ്റാക്കിങ് മോഡിലേക്കു മാറുന്നത്. അതുകൊണ്ടു തന്നെ ക്രീസില്‍ തുടര്‍ന്നാല്‍ വമ്പന്‍ സ്‌കോര്‍ അനായാസം അടിച്ചുകൂട്ടാന്‍ അദ്ദേഹത്തിനാവും.
ടെസ്റ്റില്‍ നിലവിലെ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ മുന്‍ ഓപ്പണറും വെടിക്കെട്ട് താരവുമായ വീരേന്ദര്‍ സെവാഗാണ്. 319 റണ്‍സെടുത്താണ് സെവാഗ് റെക്കോര്‍ഡിട്ടത്.

ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍
രോഹിത്തിന് ഒരുപക്ഷെ ഏറ്റവുമാദ്യം തിരുത്താന്‍ സാധിക്കുന്ന റെക്കോര്‍ഡ് ഇതായിരിക്കും. ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് അനായാസം കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ ഹിറ്റ്മാന്‍ ആറും ഏഴും സിക്‌സറുകള്‍ രണ്ടിന്നിങ്‌സുകളിലായി പറത്തിയിരുന്നു.
ഇന്ത്യക്കായി ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നിലവില്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ പേരിലാണ്. 1994ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റിലാണ് സിദ്ദു എട്ടു സിക്‌സറുകളുമായി റെക്കോര്‍ഡിട്ടത്. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ രോഹിത് ഈ റെക്കോര്‍ഡിന് തൊട്ടരികിലെത്തുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കതെിരേ രണ്ടാമിന്നിങ്‌സിലായിരുന്നു രോഹിത് ഏഴു സിക്‌സറുകള്‍ പായിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications