Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഈ റെക്കോര്‍ഡുകള്‍ ആരും സ്വപ്‌നം കാണേണ്ട, അസാധ്യം!! കിങായി സച്ചിന്‍

മുംബൈ: ഐസിസിയുടെ ഏകദി ലോകകപ്പ് ക്രിക്കറ്റിന്റെ മറ്റൊരു എഡിഷന്‍ കൂടി ഈ മാസം ആരംഭിക്കാനിരിക്കുകയാണ്. ഐപിഎല്ലെന്ന ചെറുപൂരത്തിനു ശേഷമുള്ള വന്‍പൂരത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമള്ള ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. മുന്‍ ലോകകപ്പുകളില്‍ പല റെക്കോര്‍ഡുകള്‍ക്കും ലോകം സാക്ഷിയായിട്ടുണ്ട്.

ഈ ലോകകപ്പിലും പല റെക്കോര്‍ഡുകളും കടപുഴകുമെന്നുറപ്പാണ്,എന്നാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇനിയൊരു പക്ഷെ ആര്‍ക്കും തന്നെ തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകളുണ്ട്. ലോകകപ്പിലെ ഈ അസാധാരണ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഗ്ലെന്‍ മഗ്രാത്ത്- കൂടുതല്‍ വിക്കറ്റുകള്‍ (71)

ഗ്ലെന്‍ മഗ്രാത്ത്- കൂടുതല്‍ വിക്കറ്റുകള്‍ (71)

ലോകകപ്പിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലാണ്. 71 വിക്കറ്റുകളാണ് ലോകകപ്പില്‍ നിന്നും മാത്രമായി മഗ്രാത്ത് കൊയ്തത്. നാലു ലോകകപ്പുകളിലായി 39 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം.
മഗ്രാത്തിന്റെ റെക്കോര്‍ഡിന് അടുത്തെത്താന്‍ സാധിച്ചത് ഒരാള്‍ക്കു മാത്രമാണ്. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അഞ്ചു ലോകകപ്പുകളിലായി 68 വിക്കറ്റ് വീഴ്ത്തി രണ്ടാംസ്ഥാനത്ത്.
നിലവില്‍ മല്‍സരംഗത്തുള്ള താരങ്ങളില്‍ ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തിയാണ് മുന്നില്‍. 17 മല്‍സരങ്ങൡ നിന്നും 33 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -കൂടുതല്‍ റണ്‍സ് (2278)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -കൂടുതല്‍ റണ്‍സ് (2278)

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോകകപ്പിലെ ബാറ്റിങ്. ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ആറു ലോകകപ്പുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ സച്ചിന്‍ ആറു സെഞ്ച്വറികളും 15 ഫിഫ്റ്റികളുമടക്കം 2278 റണ്‍സ് നേടിയിട്ടുണ്ട്. ലോകകപ്പില്‍ 2000ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ഏക താരവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ്.
നിലവിലെ താരങ്ങളില്‍ ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്തത് ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. 809 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- കൂടുതല്‍ ബൗണ്ടറി (241 ഫോറുകള്‍)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- കൂടുതല്‍ ബൗണ്ടറി (241 ഫോറുകള്‍)

ഏറ്റവുമധികം റണ്‍സെടുത്ത താരം മാത്രമല്ല കൂടുതല്‍ ബൗണ്ടറികള്‍ പായിച്ചിട്ടുള്ള കളിക്കാരനെന്ന റെക്കോര്‍ഡും സച്ചിനു മാത്രം അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ 45 മല്‍സരങ്ങളില്‍ നിന്നായി 241 ബൗണ്ടറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സച്ചിന് അടുത്തുപോലും ആര്‍ക്കുമെത്താന്‍ കഴിഞ്ഞിട്ടില്ലന്നതാണ് കൗതുകകരം. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയാണ് 94 ബൗണ്ടറികളുമായി രണ്ടാംസ്ഥാനനത്ത്.

കുമാര്‍ സങ്കക്കാര- ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറി (നാല്)

കുമാര്‍ സങ്കക്കാര- ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറി (നാല്)

ഒരൊറ്റ ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരം കുമാര്‍ സങ്കക്കാരയാണ്. ഒരു ടൂര്‍ണമെന്റില്‍ നാലു സെഞ്ച്വറികള്‍ നേടിയാണ് അദ്ദേഹം റെക്കോര്‍ഡ് സ്ഥാപിച്ചത്. 2015ലെ കഴിഞ്ഞ ലോകകപ്പിലാണ് സങ്കക്കാര ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറിയടക്കം 541 റണ്‍സ് വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയായിരുന്നു ഇത്.

Story first published: Tuesday, May 7, 2019, 10:13 [IST]
Other articles published on May 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+