Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടി20: ബുംറ ദി ബെസ്റ്റ്, റെക്കോര്‍ഡ്... നാണക്കേടായി ക്രുനാല്‍, ധോണിയെ വെട്ടി ഹിറ്റ്മാന്‍

ആദ്യ T20യിലെ ചില റെക്കോര്‍ഡുകള്‍ | Oneindia Malayalam

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം കുറിക്കേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. മഴ വില്ലനായ ആദ്യ ടി20 മല്‍സരത്തില്‍ ജയത്തിന് തൊട്ടരികെ വരെയെത്തി ഇന്ത്യ കാലിടറി വീഴുകയായിരുന്നു.

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് കംഗാരുപ്പട ഇന്ത്യയെ മുട്ടുകുത്തിച്ചത്. തോറ്റെങ്കിലും അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത് എന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ആദ്യ ടി20ിയില്‍ ചില റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ടിരുന്നു. പ്രധാനപ്പെട്ട ഈ റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

കുറഞ്ഞ വിജയമാര്‍ജിന്‍

കുറഞ്ഞ വിജയമാര്‍ജിന്‍

വെറും നാലു റണ്‍സിന്റെ നേരിയ പരാജയമാണ് ആദ്യ കളിയില്‍ ഇന്ത്യ വഴങ്ങിയത്. ഇതു പുതിയൊരു റെക്കോര്‍ഡാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അന്താരാഷ്ട്ര ടി20യിലെ ഏറ്റവും കുറഞ്ഞ വിജയ മാര്‍ജിനെന്ന റെക്കോര്‍ഡാണ് കഴിഞ്ഞ മല്‍സരത്തില്‍ പിറന്നത്. ഇത്രയും ചെറിയ മാര്‍ജിനില്‍ ഇരുടീമുകളും നേരത്തേ മുഖാമുഖം വന്നപ്പോള്‍ ജയിച്ചിട്ടില്ല.

ധവാന് കന്നി ഫിഫ്റ്റി

ധവാന് കന്നി ഫിഫ്റ്റി

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഇന്ത്യയെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത് ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് അദ്ദേഹം കാഴ്ചവച്ചത്. 42 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 76 റണ്‍സ് ധവാന്‍ വാരിക്കൂട്ടിയിരുന്നു.
ഓസീസിനെതിരേ ടി20യില്‍ ധവാന്റെ കന്നി അര്‍ധസെഞ്ച്വറിയെന്ന പ്രത്യേകത കൂടി ഈ ഇന്നങ്‌സിനുണ്ട്.

ബുറയ്ക്ക് കൂടുതല്‍ വിക്കറ്റ്

ബുറയ്ക്ക് കൂടുതല്‍ വിക്കറ്റ്

ഈ മല്‍സരത്തില്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയതോടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പുതിയ റെക്കോര്‍ഡിട്ടു. ഇന്ത്യയും ഓസീസും തമ്മിലുള്ള ടി20യില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരമെന്ന റെക്കോര്‍ഡിന് അദ്ദേഹം അര്‍ഹനായി. ബുംറയുടെ 11ാം വിക്കറ്റായിരുന്നു ഇത്. 10 വിക്കറ്റ് വീതമെടുത്ത ഓസീസിന്റെ ഷെയ്ന്‍ വാട്‌സനെയും മുന്‍ ടീമംഗം ആര്‍ അശ്വിനെയുമാണ് ബുംറ പിന്തള്ളിയത്.

ക്രുനാലിന് നാണക്കേട്

ക്രുനാലിന് നാണക്കേട്

കന്നി ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മല്‍സരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു നാണക്കേടിന്റേതായി മാറി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവുമധികം തല്ല് വാങ്ങിയത് ക്രുനാലായിരുന്നു. നാലോവറില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതെ 55 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 13.75 ഇക്കോണമി റേറ്റിലായിരുന്നു ഇത്.
ടി20യില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറായി ഇതോടെ ക്രുനാല്‍ മാറി. 2013ല്‍ രാജ്‌കോട്ടില്‍ ഇഷാന്ത് ശര്‍മ നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

കൂടുതല്‍ ക്യാച്ചുകള്‍

കൂടുതല്‍ ക്യാച്ചുകള്‍

ആദ്യ ട്വന്റിയില്‍ ക്യാച്ചിന്റെ എണ്ണത്തിലും പുതിയ റെക്കോര്‍ഡ് കുറിക്കപ്പെട്ടു. ഓസ്‌ട്രേലിയന്‍ താരം ജാസണ്‍ ബെഹറന്‍ഡോര്‍ഫ് മൂന്നു ക്യാച്ചുകളാണ് ആദ്യ കളിയിലെടുത്തത്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് അദ്ദേഹം പിടികൂടിയത്. ടി20യില്‍ ഒരിന്നിങ്‌സില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഓസീസ് താരമായി ഇതോടെ ബെഹറന്‍ഡര്‍ഫ് മാറി.

 രോഹിത്തിന് റെക്കോര്‍ഡ്

രോഹിത്തിന് റെക്കോര്‍ഡ്

ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായെങ്കിലും ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കി. ടി20യില്‍ ഓസീസിനെതിരേ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരമന്ന റെക്കോര്‍ഡിനാണ് രോഹിത് അര്‍ഹനായത്. അദ്ദേഹത്തിന്റെ 16ാമത്തെ ടി20യായിരുന്നു. 15 മല്‍സരങ്ങളെന്ന ഇതിഹാസ താരം എംഎസ് ധോണിയുടെ റെക്കോര്‍ഡ് രോഹിത് മറികടക്കുകയായിരുന്നു.

Story first published: Thursday, November 22, 2018, 11:01 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+