ഒരേയൊരു ഇന്നിങ്‌സ്, ശ്രേയസ് ഇനി സൂപ്പര്‍ താരം... തകര്‍ത്ത റെക്കോര്‍ഡുകള്‍ ഞെട്ടിക്കും!!

ഇന്‍ഡോര്‍: ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. സയ്ദ് അലി മുഷ്താഖ് ട്രോഫി ടി20 ടൂര്‍ണമെന്റില്‍ സിക്കിമിനെതിരായ കളിയില്‍ മുംബൈക്കു വേണ്ടി 147 റണ്‍സാണ് ശ്രേയസ് വാരിക്കൂട്ടിയത്. വെറും 55 പന്തിലായിരുന്നു 24 കാരന്‍ ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്.
15 സിക്‌സറുകളും ഏഴു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ അവിസ്മരണീയ ഇന്നിങ്‌സ്. കരിയറിലെ കന്നി ടി20 സെഞ്ച്വറിയാണ് മുംബൈ താരം ഈ മല്‍സരത്തില്‍ നേടിയത്. ഈ പ്രകടനത്തോടെ പല റെക്കോര്‍ഡും ശ്രേയസ് കടപുഴക്കുകയും ചെയ്തു. താരം പഴങ്കഥയാക്കിയ പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ എന്താക്കെയെന്നു നോക്കാം.

ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍
ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡിന് ശ്രേയസ് അര്‍ഹനായി. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി പന്ത് പുറത്താവാതെ നേടിയ 128 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഐപിഎല്ലില്‍ പന്തിന്റെ സഹതാരം കൂടിയായ ശ്രേയസ് പഴങ്കഥയാക്കിയത്.

കൂടുതല്‍ സിക്‌സറുകള്‍
മല്‍സരത്തില്‍ 15 സിക്‌സറുകളാണ് ശ്രേയസ് പായിച്ചത്. ഇതും പുതിയ റെക്കോര്‍ഡാണ്. ടി20യില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇത്രയുമധികം സിക്‌സറുകള്‍ നേടുന്നത് ഇതാദ്യമായാണ്. ഇക്കാര്യത്തിലും റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് ശ്രേയസ് തിരുത്തിയത്.
കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരേ ഡല്‍ഹിക്കായി പന്ത് 12 സിക്‌സറുകളുമായി റെക്കോര്‍ഡിട്ടിരുന്നു. ഇതാണ് ശ്രേയസ് തന്റെ പേരിലേക്കു മാറ്റിയത്. 11 സിക്‌സറുകളുമായി മുരളി വിജയ് ആണ് സിക്‌സര്‍ വേട്ടയില്‍ മൂന്നാമത്.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്
സിക്കിമിനെതിരേ മുംബൈക്കുവേണ്ടി ശ്രേയസും സൂര്യകുമാറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 213 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മുംബൈ രണ്ടു വിക്കറ്റിന് 22 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. 82 പന്തില്‍ നിന്നാണ് ശ്രേയസും യാദവും ചേര്‍ന്ന് 213 റണ്‍സ് വാരിക്കൂട്ടി്. ഇത് മറ്റൊരു റെക്കോര്‍ഡാണ്. ടി20യില്‍ മൂന്നാം വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടാണിത്.
ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡൈനാമിറ്റ്‌സിനെതിരേ റാങ്പൂര്‍ റൈഡേഴ്‌സിനായി എബി ഡിവില്ലിയേഴ്‌സും അലെക്‌സ് ഹെയ്ല്‍സും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 184 റണ്‍സാണ് ഇതോടെ പഴങ്കഥയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications