ഹിറ്റ്മാന്‍ ഷോയില്‍ കോലി വഴി മാറി, മണ്‍റോയും!! സിക്‌സറില്‍ മക്കുല്ലത്തെയും കടത്തിവെട്ടി...

ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പഴങ്കഥയാക്കിയത്. കളിയില്‍ പുറത്താവാതെ 111 റണ്‍സ് അടിച്ചെടുത്ത ഹിറ്റ്മാന്റെ മികവിലാണ് വിന്‍ഡീസിനെ ഇന്ത്യ 71 റണ്‍സിന് തകര്‍ത്തുവിട്ടത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അഭേദ്യമായ ലീഡും നേടിയിരുന്നു.
കേവലം 61 പന്തില്‍ എട്ടു ബൗണ്ടറികളും ഏഴു സിക്‌സറും പായിച്ചാണ് രോഹിത്ത് വിന്‍ഡീസ് ബൗളര്‍മാരെ അമ്മാനമാടിയത്. ഈ പ്രകടനത്തോടെ ചില റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

കോലിയെ മറികടന്ന് രോഹിത്
ട്വന്റി20യില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരമായി രോഹിത് മാറി. 58 ഇന്നിങ്‌സുകളില്‍ നിന്നും 2102 റണ്‍സെന്ന വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്. 79 ഇന്നിങ്‌സുകളില്‍ നിന്നും 2203 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. ലോക ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ ഇനി ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (73 ഇന്നിങ്‌സില്‍ നിന്നും 2271 റണ്‍സ്) മാത്രമേ രോഹിത്തിനു മുന്നിലുള്ളൂ.

നാലാം സെഞ്ച്വറി
ട്വന്റി20 കരിയറിലെ നാലാമത്തെ സെഞ്ചറിയാണ് രോഹിത് നേടിയത്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് ഹിറ്റ്മാന്‍ അവകാശിയായി. 79 ഇന്നിങ്‌സുകളിലാണ് താരം ഇത്രയും സെഞ്ച്വറികള്‍ നേടിയത്.
മൂന്നു സെഞ്ച്വറികളെന്ന ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോയുടെ റെക്കോര്‍ഡ് രോഹിത്ത് മറികടക്കുകയായിരുന്നു.

50നു മുകളില്‍ സ്‌കോര്‍
ട്വന്റി20യില്‍ 50നു മുകളില്‍ രോഹിത് സ്‌കോര്‍ ചെയ്തത് ഇതു 19ാം തവണയാണ്. ഇതും പുതിയ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു താരവും ഇത്രയുമധികം 50നു മുകളില്‍ റണ്‍സ് നേടിയിട്ടില്ല. 18 തവണ 50നു മുകളില്‍ നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് രോഹിത് തിരുത്തിക്കുറിച്ചത്.

69 സിക്‌സറുകള്‍
ഈ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ 69 സിക്‌സറുകള്‍ രോഹിത് നേടിക്കഴിഞ്ഞു. ഇത്രയും സിക്‌റുകള്‍ താരം നേടുന്നതും ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം നേടിയ 65 സിക്‌സറുകളെന്ന റെക്കോര്‍ഡ് ഹിറ്റ്മാന്‍ തിരുത്തിക്കുറിക്കുകയായിരുന്നു. 2015ല്‍ 63 സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്.

മക്കുല്ലത്തെ മറികടന്നു
അന്താരാഷ്ട്ര ട്വന്റി20യില്‍ സിക്‌സറുകളില്‍ സെഞ്ച്വറിയെന്ന നേട്ടത്തിന് അരികിലെത്താന്‍ രോഹിത്തിന് കഴിഞ്ഞു. 96 സിക്‌സറുകളാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്. ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ 91 സിക്‌സറുകളെന്ന നേട്ടത്തെ രോഹിത് മറികടന്നു.
സിക്‌സര്‍ വേട്ടയില്‍ ഇനി രണ്ടു പേര്‍ മാത്രമേ അദ്ദേഹത്തിന് മുന്നിലുള്ളൂ. 103 സിക്‌സറുകള്‍ വീതം നേടിയ ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് ഒന്നാംസ്ഥാനം പങ്കിടുന്നത്.

രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍
അന്താരാഷ്ട്ര ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് രോഹിത് നേടിയ 111 റണ്‍സ്.
2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് തന്നെ നേടിയ 118 റണ്‍സാണ് ഇതു വരെയുള്ള റെക്കോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications