Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

100ാം സെഞ്ച്വറിയില്ല, സച്ചിന്‍ 91ന് പുറത്ത്... തനിക്കും അംപയര്‍ക്കും വധഭീഷണി! വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ ഓരോ നേട്ടങ്ങളും അത്രയേറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ലോക ക്രിക്കറ്റില്‍ തന്നെ സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഒരേയൊരു താരവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ്.

എന്നാല്‍ സച്ചിന്റെ 100ാം സെഞ്ച്വറി തടസ്സപ്പെടുത്തിയതിന്റെ പേരില്‍ തനിക്കു ഒരിക്കല്‍ വധഭീഷണി നേരിട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ടിം ബ്രെസ്‌നന്‍. സച്ചിനെതിരേ ഔട്ട് വിളിച്ച അംപയര്‍ റോഡ് ടക്കറിനു നേരെയും വധഭീഷണി ഉണ്ടായിരുന്നതായി പേസര്‍ പറയുന്നു. 2011ല്‍ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു ബ്രെസ്‌നന്‍ സച്ചിന് സെഞ്ച്വറി നിഷേധിച്ചത്.

ഓവല്‍ ടെസ്റ്റ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അവസാന ടെസ്റ്റായിരുന്നു അത്. മല്‍സരത്തിനു വേദിയായത് ഓവലായിരുന്നു. ഈ പരമ്പരയില്‍ ഡിആര്‍എസ് ഇല്ലായിരുന്നു. ബിസിസിഐയുടെ എതിര്‍പ്പ് കാരണമായിരുന്നു ഇത്.
തന്റെ ബൗളിങില്‍ പന്ത് സച്ചിന്റെ പാഡില്‍ ഇടിച്ചു. അത് ലെഗ് സ്റ്റംപില്‍ പതിക്കേണ്ടതായിരുന്നു. ഞങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അംപയര്‍ റോഡ് ടക്കര്‍ ഔട്ട് അനുവധിച്ചു. സച്ചിന്‍ അപ്പോള്‍ 91 റണ്‍സെടുത്തിരുന്നു. ഉറപ്പായിട്ടും സെഞ്ച്വറി തികയ്‌ക്കേണ്ടതായിരുന്നുവെന്ന് ബ്രെസ്‌നന്‍ വിശദമാക്കി.

ഇരുവര്‍ക്കും വധഭീഷണി

പുറത്താക്കിയ തനിക്കു മാത്രമല്ല അംപയര്‍ക്കും അന്നു വധഭീഷണി നേരിടേണ്ടി വന്നു. ഒരിക്കല്‍ മാത്രമല്ല പല തവണ ഭീഷണി നേരിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു പലരും കഥ കഴിക്കുമെന്ന് ഭീഷണി മുഴക്കിയത്. അംപയര്‍ ടക്കറുടെ വീടിന്റെ അഡ്രസ് പോലും പലരും അന്നു അന്വേഷിച്ചതായി അറിയാന്‍ കഴിഞ്ഞിരുന്നു.
സച്ചിനെതിരേ ഔട്ട് വിളിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം തോന്നി, അന്ന് ലെഗ് സ്റ്റംപ് മിസ്സിങായിരുന്നുവെന്നായിരുന്നു ടക്കറിനെതിരേയുള്ള ഭീഷണി സന്ദേശങ്ങളില്‍ ചോദിച്ചത്. കുറച്ചു മാസങ്ങള്‍ക്കു ശേഷം ടക്കറിനെ താന്‍ നേരില്‍ കണ്ടിരുന്നു. വധഭീഷണിയെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥരെ തനിക്കു വയ്‌ക്കേണ്ടി വന്നുവെന്നും ഓസ്‌ട്രേലിയയിലെ വീട്ടില്‍ പോലീസ് സുരക്ഷയും ലഭിച്ചതായി ടക്കര്‍ തന്നോട് പറഞ്ഞതായി ബ്രെസ്‌നന്‍ വെളിപ്പെടുത്തി.

സച്ചിന്റെ നൂറാം സെഞ്ച്വറി

2011 മാര്‍ച്ച് 12ന് ലോകകപ്പ് മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു സച്ചിന്‍ തന്റെ 99ാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്റിലെ തുടര്‍ന്നു കളിച്ച നാലു മല്‍സരങ്ങളിലും അദ്ദേഹത്തിന് നൂറാമത്തെ സെഞ്ച്വറി കണ്ടെത്താനായില്ല. ലോകകപ്പിനു ശേഷമുള്ള വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നഷ്ടമായ സച്ചിന്‍ പിന്നീട് കളിച്ചത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ ബ്രെസ്‌നന്‍ സച്ചിന്റെ കാത്തിരിപ്പ് പിന്നെയു നീട്ടി.
ഒടുവില്‍ 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ കളിയിലായിരുന്നു സച്ചിന്‍ 100ാം സെഞ്ച്വറിയെന്ന ഏവരും കാത്തിരുന്ന അവിസ്മരണീയ നേട്ടത്തിന് അവകാശിയായത്. ഇതേ വര്‍ഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം തൊട്ടടുത്ത വര്‍ഷം നവംബറില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്ക്കു പിന്നാലെ ടെസ്റ്റിനോടും വിട ചൊല്ലി.

Story first published: Monday, June 8, 2020, 8:01 [IST]
Other articles published on Jun 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+