Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് എംഎസ് ധോണിയും യുവരാജ് സിംഗും വിരമിക്കണം, ഇതാ 5 കാരണങ്ങള്‍!

ബെംഗളൂരു: എം എസ് ധോണി - ഇന്ത്യ കണ്ട ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍. യുവരാജ് സിംഗ് - പ്രതാപകാലത്ത് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും വിനാശകാരിയായിരുന്ന ബാറ്റ്‌സ്മാന്‍. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ആയകാലത്ത് നല്ല കളിക്കാരായിരുന്നു എന്ന് പറഞ്ഞിട്ട് ഇന്ന് കാര്യമില്ല. രണ്ടുപേരും കളി നിര്‍ത്തുന്നതാണ്, അല്ലെങ്കില്‍ നിര്‍ത്തിക്കുന്നതാണ് ഇന്ത്യന്‍ ടീമിന് നല്ലത്.

Read Also: ഐപിഎല്ല് വേറെ... എന്തുകൊണ്ട് വിരാട് കോലി ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യരുത്.. ഇതാ കാരണങ്ങള്‍!

ഇതില്‍ ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചു. യുവരാജും ടെസ്റ്റ് ടീമില്‍ പ്രതീക്ഷ വെക്കുന്ന താരമല്ല. പിന്നെയുള്ളത് ഏകദിനവും ട്വന്റി 20യും. ഇതില്‍ ഏകദിനത്തില്‍ ഇരുവര്‍ക്കും സ്വതസിദ്ധമായ ശൈലിയില്‍ കുറച്ച് കാലം കൂടി തുടരാം. പക്ഷേ ട്വന്റി 20 ക്രിക്കറ്റില്‍ രണ്ടുപേരും ഒരു അധികപ്പറ്റായിത്തുടങ്ങി. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യോടെ ഇരുവരും വിരമിക്കുന്നതാണ് നല്ലത്. വെറുതെയല്ല, കാരണങ്ങളുണ്ട്.

പ്രായം തന്നെ പ്രശ്‌നം

പ്രായം തന്നെ പ്രശ്‌നം

യുവരാജിനും ധോണിക്കും പ്രായം 35 കടന്നു. ട്വന്റി 20യുടെ മത്സരവേഗത്തിനൊപ്പം ഇരുവര്‍ക്കും എത്താനാകുന്നില്ലേ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ശരീരഭാഷയാണ് ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ട് ഏകദിനത്തിലും കണ്ടത്. ഏകദിനത്തിലും ട്വന്റി 20യിലും എന്നതിന് പകരം, ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിനും നല്ലത്.

ട്വന്റി 20യിലെ ഫോം

ട്വന്റി 20യിലെ ഫോം

ഇംഗ്ലണ്ടിനെതിരെ മാത്രമല്ല, സമീപകാലത്തായി ധോണിയുടെയും യുവരാജിന്റെയും ട്വന്റി 20യിലെ ഫോം ദയനീയമാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വെടിക്കെട്ടുകാരായ ബാറ്റ്‌സ്മാന്‍മാരാണ് എന്ന പേരിന് യോജിച്ച ഇന്നിംഗ്‌സുകളൊന്നും രണ്ടുപേര്‍ക്കും എടുത്ത് പറയാനില്ല. അവസാനത്തെ 15 ഇന്നിഗ്‌സുകളില്‍ യുവരാജിന്റെ സ്‌ട്രൈക്ക് റേറ്റ് വെറും 95 മാത്രമാണ്. ധോണിയും വലിയ വ്യത്യാസമൊന്നുമില്ല.

പുതിയ കളിക്കാര്‍ വരട്ടെ

പുതിയ കളിക്കാര്‍ വരട്ടെ

റിഷഭ് പന്തിനെപ്പോലുള്ള യുവ കളിക്കാര്‍ മികച്ച ഫോമുമായി ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. ഇവര്‍ക്ക് ട്വന്റി 20യിലെങ്കിലും അവസരം കിട്ടട്ടെ. അണ്ടര്‍ 19 ലോകകപ്പ് മുതല്‍ മികച്ച ഫോമില്‍ കളിച്ചിട്ടും പന്തിന് ഒരു ചാന്‍സ് കിട്ടിയിട്ടില്ല. ഇന്ത്യയുടെ സഞ്ജു സാംസണ്‍, ദീപക് ഹൂഡ തുടങ്ങിയവരും ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു.

ടീമിന്റെ കെമിസ്ട്രി

ടീമിന്റെ കെമിസ്ട്രി

ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്. ടീമിന്റെ കെമിസ്ട്രി അവിടെ വളരെ പ്രധാനവും. ഫോമൗട്ടായാലും മാറ്റിനിര്‍ത്താന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാണ് ധോണി സേവാഗിനെയും സഹീറിനെയും പോലുള്ള സീനിയേഴ്‌സിനെ സെലക്ഷന് പരിഗണിക്കാതിരുന്നത്. ഇതേ ന്യായം ധോണിക്കും ബാധകമാണ്. ഈ ഫോര്‍മാറ്റില്‍ ഇവരെക്കാള്‍ ഫോമിലുള്ള കളിക്കാരുണ്ടെങ്കിലും താരതമ്യേന ജൂനിയറായ കോലിക്ക് യുവിയെയും ധോണിയെയും ഡ്രോപ് ചെയ്യാന്‍ പറ്റില്ല.

പെര്‍ഫെക്ട്് ടൈമിങ്, ബെസ്റ്റ് ടൈം

പെര്‍ഫെക്ട്് ടൈമിങ്, ബെസ്റ്റ് ടൈം

ഇനി ഒന്നോ രണ്ടോ കളിയില്‍ ധോണിയും യുവരാജും ഫോമിലെത്തി എന്ന് വിചാരിക്കട്ടെ അതുകൊണ്ടും കാര്യമില്ല. അടുത്ത ട്വന്റി 20 ലോകകപ്പ് ഇനി 2020 ല്‍ മാത്രമേയുള്ളൂ. അപ്പോഴേക്കും ധോണിയെയും യുവരാജിനെയും ആശ്രയിക്കാന്‍ പറ്റില്ല എന്നത് മൂന്നരത്തരം. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന 2019 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകണം ധോണിയും യുവരാജും മനസ് വെക്കേണ്ടത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Story first published: Wednesday, February 1, 2017, 22:51 [IST]
Other articles published on Feb 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+