Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുംബൈയുടെ പതനത്തിന് തുടക്കമിട്ടത് കൗള്‍... ക്ലൈമാക്‌സില്‍ അപ്രതീക്ഷിത വില്ലനായി ഹൂഡ

ഹൈദരാബാദ്: ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യന്‍സിനെ മോഹിപ്പിച്ചാണ് ജയം കടന്നുപോയത്. ജയിച്ചെന്നു ഉറപ്പാക്കിയ മല്‍സരത്തില്‍ അവസാന പന്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് മുംബൈ പരാജയപ്പെട്ടത്. ഉദ്ഘാടന മല്‍സരത്തിലും നിലവിലെ ചാംപ്യന്‍മാരായ മുംബൈ സമാനമായ രീതിയിലാണ് തോല്‍വി വഴങ്ങിയത്. അന്നും വിജയത്തിന് അരികില്‍ നില്‍ക്കവെയാണ് ഡ്വയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് മല്‍സരം മുംബൈയില്‍ നിന്നും തട്ടിയകറ്റിയത്.

ഹൈദരാബാദിനെതിരേ ബാറ്റിങില്‍ പിഴച്ചെങ്കിലും ബൗളിങില്‍ തിരിച്ചടിച്ചാണ് മുംബൈ ജയത്തിനു കൈയെത്തുംദൂരത്തെത്തിയത്. മല്‍സരത്തില്‍ മുംബൈയുടെ തോല്‍വിക്കു കാരണമായ അഞ്ചു കാര്യങ്ങള്‍ പരിശോധിക്കാം.

വഴിത്തിരിവായ കൗളിന്റെ ബൗളിങ്

വഴിത്തിരിവായ കൗളിന്റെ ബൗളിങ്

രോഹിത്ത് ശര്‍മയെ നഷ്ടമായ ശേഷം ഇഷാന്‍ കിഷനും എവിന്‍ ലൂയിസും ചേര്‍ന്നാണ് മുംബൈയെ കരകയറ്റിയത്. അഞ്ചോവറില്‍ ഒരു വിക്കറ്റിന് 48 റണ്‍സെന്ന രീതിയില്‍ മുന്നേറവെയാണ് സിദ്ധാര്‍ഥ് കൗളിന്റെ അപ്രതീക്ഷിത സ്‌പെല്‍ മുംെൈബ ഞെട്ടിച്ചത്.
തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഇഷാനെ കൗള്‍ പുറത്താക്കി. യൂസഫ് പത്താന് ക്യാച്ച് നല്‍കിയാണ് താരം ക്രീസ് വിട്ടത്. ഇതേ ഓവറിലെ അവസാന പന്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ലൂയിസിനെയും പുറത്താക്കിയ കൗള്‍ മുംബൈയെ സ്തബ്ധരാക്കി. ലൂയിസിനെ കൗള്‍ ബൗള്‍ഡാക്കുകയായിരുന്നു. മല്‍സരത്തിലെ ഏറ്റവും വലിയ വഴിത്തിരിവും ഇതു തന്നെയാണ്.

നിരാശപ്പെടുത്തി സൂര്യകുമാര്‍

നിരാശപ്പെടുത്തി സൂര്യകുമാര്‍

ട്വന്റി20 ക്രിക്കറ്റിലെ നിര്‍ണായക ബാറ്റിങ് പൊസിഷനാണ് നാലാം നമ്പര്‍ സ്ഥാനം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിക്കാനുമുള്ള മിടുക്കും ഇയാള്‍ക്കു വേണം. ഹൈദരാബാദിനെതിരേ ഈ രണ്ടു കാര്യങ്ങളിലും സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല.
ആദ്യ ആറോവറില്‍ മുംബൈയുടെ റണ്‍റേറ്റ് ഒമ്പതായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ റണ്‍സ് കണ്ടെത്താനാവാതെ വിഷമിച്ചതോടെ റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു. 31 പന്തുകള്‍ നേരിട്ട താരത്തിന് 26 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

വിസ്മയമായി വീണ്ടും റാഷിദ്

വിസ്മയമായി വീണ്ടും റാഷിദ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഒന്നാംനമ്പര്‍ ബൗളറായ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഒരിക്കല്‍ക്കൂടി ഹൈദരാബാദിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി. റണ്ണൊഴുക്ക് തടയുന്നിതൊപ്പം നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും റാഷിദിനാവും.
റാഷിദിന്റെ പന്തുകള്‍ നേരിടുന്നതില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ തികഞ്ഞ പരാജയമായിരുന്നു. നാലോറില്‍ വെറും 13 റണ്‍സ് മാത്രമാണ് അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ വിട്ടുകൊടുത്തത്. കൂടാതെ 18 ഡോട്ട് ബോളുകളും താരം എറിഞ്ഞു.

ധവാന്റെ തകര്‍പ്പന്‍ ബാറ്റിങ്

ധവാന്റെ തകര്‍പ്പന്‍ ബാറ്റിങ്

സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ആഗ്രഹിച്ച തുടക്കമാണ് ശിഖര്‍ ധവാന്‍ ഹൈദരാബാദിനു നല്‍കിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ ധവാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. മുംബൈയുടെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയുടെ ആറാം ഓവറില്‍ മൂന്നു ബൗണ്ടറികളാണ് താരം വാരിക്കൂട്ടിയത്. ധവാന്റെ ആക്രമണോത്സുക ഇന്നിങ്‌സാണ് ഹൈദരാബാദ് ഇന്നിങ്‌സിന് മുതല്‍ക്കൂട്ടായത്.
28 പന്തില്‍ എട്ടു ബൗണ്ടറികളോടെ 45 റണ്‍സെടുത്ത ധവാന്‍ പുറത്താവുമ്പോള്‍ മുംബൈ എട്ടോവറില്‍ 77 റണ്‍സെന്ന മികച്ച നിലയില്‍ ആയിരുന്നു.

അപ്രതീക്ഷിത ഹീറോയായി ഹൂഡ

അപ്രതീക്ഷിത ഹീറോയായി ഹൂഡ

ബാറ്റിങ് നിര ചീട്ട്‌കൊട്ടാരം കണക്കെ തകര്‍ന്നപ്പോള്‍ ഹൈദരാബാദിന് ഒരു ഹീറോയെ വേണ്ടിയിരുന്നു. ദീപക് ഹൂഡയാണ് ഈ റോള്‍ ഏറ്റെടുത്തത്. ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ഹൂഡ ഇളകിയില്ല. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ ജയിക്കാന്‍ 60 റണ്‍സ് വേണമെന്നിരിക്കെയാണ് ഹൂഡ ക്രീസിലെത്തുന്നത്.
25 പന്തുകള്‍ നേരിട്ട ഹൂഡയുടെ ഇന്നിങ്‌സില്‍ കൂടുതലും സിംഗിളും ഡബിളുമായിരുന്നു. വെറും ഓരോ ബൗണ്ടറിയും സിക്‌സറും മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
്അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പായിച്ച് ഹൂഡ ടീമിനെ ജയത്തിന് കുറച്ചുകൂടി അടുത്തെത്തിക്കുകയും ചെയ്തു.

Story first published: Friday, April 13, 2018, 14:24 [IST]
Other articles published on Apr 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+