വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ഇന്ത്യക്കാവില്ല!! കോലിപ്പട കിരീടം കൈവിട്ടേക്കും... ഇതാ കാരണങ്ങള്‍

ശക്തമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ഇറക്കുന്നത്

ടീം ഇന്ത്യയുടെ വെല്ലുവിളികൾ

ദില്ലി: വാനോളം പ്രതീക്ഷകളുമായാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അങ്കത്തിനിറങ്ങുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളും ഒരുപിടി മികച്ച കളിക്കാരുടെ സാന്നിധ്യവുമെല്ലാം ഇന്ത്യയെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ എത്തിച്ചു കഴിഞ്ഞു.

ബുംറേ നീ തീര്‍ന്നു!! ഇനി ഇവന്റെ ടൈം... ഇന്ത്യന്‍ പേസറേക്കാള്‍ മികച്ചവനെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്‍ ബുംറേ നീ തീര്‍ന്നു!! ഇനി ഇവന്റെ ടൈം... ഇന്ത്യന്‍ പേസറേക്കാള്‍ മികച്ചവനെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്‍

ലോകകപ്പില്‍ ഇന്ത്യ ഇത്രയും മികച്ചൊരു ടീമിനെ ഇറക്കുന്നത് ഇതാദ്യമായാണെന്നാണ് പല മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യ ഇത്തവണ ചാംപ്യന്‍മാരാവാതിരിക്കാനും ചില കാരണങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

താരങ്ങളുടെ മോശം ഫോം

താരങ്ങളുടെ മോശം ഫോം

ചില താരങ്ങളുടെ മോശം ഫോമാണ് ഇവയില്‍ ആദ്യത്തെ കാരണം. ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ച ചില താരങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ലോകകപ്പില്‍ ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.
സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ദയനീയ ഫോമായിരിക്കും ലോകകപ്പില്‍ ഇന്ത്യയെ കൂടുതല്‍ അലട്ടുക. സീസണില്‍ മിക്ക മല്‍സരങ്ങളിലും ഒരോവറില്‍ 25 റണ്‍സില്‍ കൂടുതല്‍ വഴങ്ങുന്ന അദ്ദേഹത്തിന് വിക്കറ്റെടുക്കാനുള്ള പഴയ മികവും കൈമോശം വന്നിട്ടുണ്ട്.
വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയാണ് മോശം ഫോമിലുള്ള മറ്റൊരാള്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി സീസണില്‍ 228 റണ്‍സെടുക്കാനേ അദ്ദേഹത്തിനായിട്ടുള്ളൂ. 25ന് മുകളിലാണ് ഹിറ്റ്മാന്റെ ബാറ്റിങ് ശരാശരി. ഇരുവരെയും കൂടാതെ വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവരും ഇപ്പോള്‍ മോശം ഫോമിലാണ്.

ഹോം സപ്പോര്‍ട്ടില്ല

ഹോം സപ്പോര്‍ട്ടില്ല

2011ല്‍ ഇന്ത്യ ലോക ചാംപ്യന്‍മാരാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ തന്നെയായിരുന്നു. കാണികളുടെ മികച്ച പിന്തുണയാണ് നേരത്തേ പല ടൂര്‍ണമെന്റുകളിലും ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഈ പിന്തുണ കുറവായിരിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ചു തിരിച്ചടി തന്നെയാണ്.
മാത്രമല്ല ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഇന്ത്യക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ തോറ്റിരുന്നു. ഇവയെല്ലാം ലോകകപ്പില്‍ ഇന്ത്യയെ അലട്ടുന്ന കാര്യങ്ങളാണ്.

സ്വിങ് ബൗളിങ് ദൗര്‍ബല്യം

സ്വിങ് ബൗളിങ് ദൗര്‍ബല്യം

സ്വിങ് ബൗളിങിന് ഏറ്റവും അനുയോജ്യമായ പിച്ചാണ് ഇംഗ്ലണ്ടിലേത്. ഇന്ത്യയാവട്ടെ സ്വിങ് ബൗളിങിനെ നേരിടുന്നതില്‍ അത്ര മിടുക്കരുമല്ല. ഇതും ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറുന്ന ഘടകമാണ്.
കഴിഞ്ഞ പര്യടനത്തില്‍ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ രോഹിത്ത് പിന്നീട് വന്‍ ഫ്‌ളോപ്പായി മാറി. ശിഖര്‍ ധവാനാവട്ടെ സ്വിങ് ബൗളിങിനെ നേരിടാന്‍ കഴിയാത്തതിനെ തുടര്‍ന്നു ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. സ്വിങ് ബൗളിങിനെതിരേ ലോകേഷ് രാഹുലിന്റെ വീക്ക്‌നെസ് എല്ലാവര്‍ക്കുമറിയുന്ന കാര്യവുമാണ്.
എംഎസ് ധോണിയാണ് കഴിഞ്ഞ പര്യടനത്തില്‍ സ്വിങ് ബൗളിങ് നേരിടാനാവാതെ മുട്ടുമടക്കിയ മറ്റൊരാള്‍. നായകന്‍ വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയുമൊഴിക്കെ നിലവിലെ ടീമിലെ മറ്റുള്ളവരെല്ലാം സ്വിങ് ബൗളിങിനെതിരേ പതറുന്നവരാണ്.

Story first published: Friday, April 26, 2019, 13:21 [IST]
Other articles published on Apr 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X