For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇന്ത്യയുടെ ത്രീന്‍മെന്‍ ആര്‍മി... പിന്നെ മിശ്രയുടെ സ്‌പെല്ലും, രാജസ്ഥാന് പിഴച്ചതെവിടെ?

നാലു റണ്‍സിനാണ് ‍ഡല്‍ഹി ജയിച്ചുകയറിയത്

ദില്ലി: രണ്ടു തവണ മഴ വില്ലനായെത്തിയ ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ അവിസ്മരണീയ ജയത്തിനു തൊട്ടരികെ കാലിടറി വീണതിന്റെ ആഘാതത്തിലാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 12 ഓവറില്‍ 151 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയപ്പോള്‍ രാജസ്ഥാന് ആരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല.

എന്നാല്‍ ജോസ് ബട്‌ലര്‍ (26 പന്തില്‍ 67), ഡാര്‍സി ഷോര്‍ട്ട് (25 പന്തില്‍ 44) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ രാജസ്ഥാനെ ജയത്തിന് തൊട്ടരികിലെത്തിക്കുകയായിരുന്നു. ഒടുവില്‍ വെറും നാലു റണ്‍സിനാണ് രാജസ്ഥാന്‍ ജയം കൈവിട്ടത്. ഈ മല്‍സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്കു വഴിവച്ച പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ല

തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ല

മഴയെ തുടര്‍ന്നു ഒരു മണിക്കൂറിലേറെ വൈകി തുടങ്ങിയ മല്‍സരത്തില്‍ തുടക്കത്തില്‍ തന്നേ ബ്രേക്ത്രൂകള്‍ നേടാന്‍ രാജസ്ഥാന് സാധിക്കാതിരുന്നതാണ് ഡല്‍ഹിയെ വന്‍ സ്‌കോറിലെത്തിച്ചത്. അപകടകാരിയായ കോളിന്‍ മണ്‍റോയെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കിയ രാജസ്ഥാന് പക്ഷെ പിന്നീടൊരിക്കലും ബൗളിങില്‍ മുന്‍തൂക്കം നേടാനായില്ല.
പൃഥ്വി ഷോയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്നു രാജസ്ഥാന്‍ ബൗളര്‍മാരെ കൊന്നു കൊലവിളിക്കുകയായിരുന്നു. ഇരുവരും ആക്രമണാത്മക ശൈലിയില്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ ബൗളിങ് ഛിന്നഭിന്നമാവുകയായിരുന്നു.

 ഏറെ റണ്‍സ് വിട്ടുകൊടുത്തു

ഏറെ റണ്‍സ് വിട്ടുകൊടുത്തു

മധ്യഓവറുകളില്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്തതാണ് ഡല്‍ഹിയെ പിടിച്ചുനിര്‍ത്തുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെടാനുള്ള മുഖ്യകാരണം. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ രാജസ്ഥാന്‍ ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും നിലത്ത് നിര്‍ത്താന്‍ പോലും അനുവദിക്കാതെയാണ് റണ്‍സ് വാരിക്കൂട്ടിയത്.
വിക്കറ്റ് നേടി കളിയിലേക്കു തിരിച്ചുവരാന്‍ രാജസ്ഥാന്‍ പഠിച്ച പതിനെട്ടടവും പയറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു.

മെയ്ഡ് ഇന്‍ ഇന്ത്യ

മെയ്ഡ് ഇന്‍ ഇന്ത്യ

ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് ഡല്‍ഹിയുടെ വിജയത്തിന് അടിത്തറയിട്ടതെന്നു കാണാം. ഷാ, അയ്യര്‍, പന്ത് എന്നീ യുവതാരങ്ങള്‍ ചേര്‍ന്ന് രാജസ്ഥാനെ തല്ലിപ്പരുവമാക്കുകയായിരുന്നു. കൂടുതല്‍ റണ്‍സെടുത്തത് പന്താണെങ്കിലും മൂവരുടെയും പ്രകടനം ഒരുപോലെ ഗംഭീരമായിരുന്നു.
25 പന്തില്‍ 47 റണ്‍സെടുത്ത ഷായാണ് ഡല്‍ഹിക്കു മികച്ച തുടക്കം നല്‍കിയത്. പിന്നീട് അയ്യര്‍ 35 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ പന്ത് വെറും 29 പന്തില്‍ 69 റണ്‍സാണ് വാരിക്കൂട്ടിയത്.

മിശ്രയുടെ ഉജ്ജ്വല ബൗളിങ്

മിശ്രയുടെ ഉജ്ജ്വല ബൗളിങ്

വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര തന്റെ അനുഭസമ്പത്ത് മുഴുവന്‍ പുറത്തെടുത്തതോടെയാണ് രാജസ്ഥാന്റെ അപടകരമാംവിധമുള്ള കുതിപ്പിന് കടിഞ്ഞാണ്‍ വീണത്. ജോസ് ബട്‌ലര്‍ എല്ലാ ബൗളര്‍മാരെയും തല്ലിപ്പരുവമാക്കിയതോടെയാണ് ക്യാപ്റ്റന്‍ അയ്യര്‍ മിശ്രയ്ക്കു പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ സിക്‌സര്‍ വഴങ്ങേണ്ടിവന്നെങ്കിലും ഓവറില്‍ എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.
26 പന്തില്‍ 67 റണ്‍സുമായി റോക്കറ്റ് വേഗത്തില്‍ കുതിച്ച ബട്‌ലറിനെ മിശ്ര ബൗള്‍ഡാക്കിയതാണ് മല്‍സരത്തിലെ വഴിത്തിരിവ്. ക്രീസിന് പുറത്തേക്കിറങ്ങി കൂറ്റനടിത്തുക്കു ശ്രമിച്ച ബട്‌ലറിനെ വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റംപ് ചെയ്ത് ഔട്ടാക്കുകയായിരുന്നു.
രണ്ടോവര്‍ ബൗള്‍ ചെയ്ത മിശ്ര 12 റണ്‍സ് മാത്രമേ മല്‍സത്തില്‍ വഴങ്ങിയുള്ളൂ. ഡല്‍ഹി ബൗളിങില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്തതും അദ്ദേഹം തന്നെയാണ്.

Story first published: Thursday, May 3, 2018, 13:02 [IST]
Other articles published on May 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+