ഐപിഎല്‍: പാണ്ഡ്യ മാജിക്ക്, ബൗളിങ് വീഴ്ച... പഞ്ചാബിനു പിഴച്ചതെവിടെ?
ഇന്‍ഡോര്‍: ശക്തമായ ബാറ്റിങ് ലൈനപ്പ് ഉണ്ടായതു കൊണ്ടു മാത്രം ഐപിഎല്ലില്‍ കളി ജയിക്കാനാവില്ലെന്നു നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനു കാണിച്ചു കൊടുത്തു. തോറ്റാല്‍ പ്ലേഓഫ് സാധ്യത അസ്തമിക്കുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ മുംബൈ ആറു വിക്കറ്റിന്റെ ഗംഭീര ജയത്തോടെയാണ് ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നത്. തങ്ങളെ എഴുതിത്തള്ളിവര്‍ക്കുള്ള മറുപടി കൂടിയാണ് മുംബൈ നല്‍കിയത്.
എന്നാല്‍ പഞ്ചാബിന്റെ പോരായ്മകളെല്ലാം തുറന്നുകാട്ടിയ മല്‍സരമായിരുന്നു ഇത്. കളിയില്‍ പഞ്ചാബിന്റെ പതനത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണന്നു നോക്കാം.

പ്രതീക്ഷിച്ച സ്‌കോര്‍ നേടാനായില്ല
പ്രതീക്ഷിച്ചതിനേക്കാള്‍ 10 മുതല്‍ 15 വരെ റണ്‍സ് കുറവ് റണ്‍സാണ് മല്‍സരത്തില്‍ പഞ്ചാബിനു നേടാനായത്. ഈ ഗ്രൗണ്ടില്‍ 200നു മുകളില്‍ സ്‌കോര്‍ പോലും പിന്തുടരുക ബുദ്ധിമുട്ടുള്ളതല്ല. എന്നാല്‍ മുംബൈക്കു വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായില്ല.
ഇതിഹാസതാരം ക്രിസ് ഗെയ്‌ലുള്‍പ്പെടെട്വന്റി20 സ്‌പെഷ്യലിസ്റ്റുകളായ ഒരു കൂട്ടം താരങ്ങളുണ്ടായിട്ടും 190 റണ്‍സ് പോലും നേടാന്‍ പഞ്ചാബിനു സാധിച്ചില്ല.

സൂര്യകുമാറിന്റെ ഇന്നിങ്‌സ്
ഓപ്പണര്‍ സൂര്യകുമാര്‍ നേടിയ അര്‍ധസെഞ്ച്വറിയാണ് മുംബൈ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 42 പന്തില്‍ നിന്നും 57 റണ്‍സാണ് താരം നേടിയത്. എവിന്‍ ലൂയിസിനെ തുടക്കത്തില്‍ നഷ്ടമായ മുംബൈയെ ഭദ്രായ സ്‌കോറിലേക്കു നയിച്ചത് സൂര്യകുമാറായിരുന്നു. ആറു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ടീമിനെ മുന്നോട്ടു നയിച്ച സൂര്യകുമാര്‍ തന്നെയാണ് മാന്‍ ഓഫി ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായത്.

ഫീല്‍ഡിങിലെ വീഴ്ചകള്‍
അത്ര വലിയ ടീം ടോട്ടല്‍ നേടാന്‍ കഴിയാതിരുന്നതു കൊണ്ടു തന്നെ ഫീല്‍ഡിങില്‍ കുറച്ചുകൂടി കണിശത കാണിച്ചാല്‍ മാത്രമേ പഞ്ചാബിനു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ നിരാശാജനകമായ പ്രകടനമാണ് ഫീല്‍ഡിങില്‍ പഞ്ചാബ് കാഴ്ചച്ചത്.
ചില റണ്ണൗട്ട് അവസരങ്ങള്‍ പാഴാക്കിയതിനൊപ്പം സിംഗിളുകള്‍ തടയുന്നതിലും പഞ്ചാബ് പരാജയപ്പെട്ടു. സിംഗിളുകളില്‍ ഒതുങ്ങേണ്ടിയിരുന്ന ചില ഷോട്ടുകളില്‍ പഞ്ചാബ് ബൗണ്ടറി വഴങ്ങുകയും ചെയ്തു.

ക്രുനാലിന്റെ തീപ്പൊരി ഇന്നിങ്‌സ്
കളി 15 ഓവര്‍ കഴിയുമ്പോള്‍ പഞ്ചാബിനു വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ തീപ്പൊരി ഇന്നിങ്‌സ് പഞ്ചാബിന്റെ വിജയമോഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി. പുറത്താവാതെ വെറും 12 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 31 റണ്‍സാണ് ക്രുനാല്‍ അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് ക്രുനാല്‍ മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്രുനാലിന്റെ ഇന്നിങ്‌സാണ് രോഹിത്തിനെ കുറേക്കൂടി ഫ്രീയായി ഷോട്ടുകള്‍ കളിക്കാന്‍ സഹായിച്ചത്. രോഹിത് 15 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 24 റണ്‍സോടെ പുറത്താവാതെ നിന്നു.

അവസാന അഞ്ചോവര്‍
പഞ്ചാബിന്റെ ഡെത്ത് ഓവര്‍ ബൗളിങിലെ വീക്ക്‌നെസ് മുംബൈ ശരിക്കും മുതലെടുത്തു. അവസാന അഞ്ചോവറില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതാണ് പഞ്ചാബിന്റെ തോല്‍വിക്കു കാരണമായത്. അവസാന അഞ്ചോവറില്‍ 50ല്‍ അധികം റണ്‍സ് പഞ്ചാബ് വഴങ്ങുകയും ചെയ്തു. 18ാം ഓവറില്‍ മാര്‍ക്കസ്സ്റ്റോണിസ് 20 റണ്‍സാണ് വിട്ടുകൊടുത്തത്. ഈ ഓവര്‍ കഴിഞ്ഞപ്പോഴേക്കും മുംബൈ വിജയമുറപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications