For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: റാഷിദ് ഇഫക്ട്, പിന്നെ മധ്യനിരയും... പഞ്ചാബിന്റെ പതനത്തിനു പിന്നില്‍

13 റണ്‍സിന്റെ നാടകീയ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്

ഹൈദരാബാദ്: ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പെന്നു വിശേഷിപ്പിക്കപ്പെട്ട കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വീക്‌നെസുകള്‍ തുറന്നു കാട്ടിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നുന്ന ജയം സ്വന്തമാക്കിയത്. വ്യാഴാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ 133 റണ്‍സ് പോലും പഞ്ചാബിന്റെ പേരുകേട്ട ബാറ്റിങ് ലൈനപ്പിന് ചേസ് ചെയ്യാന്‍ സാധിച്ചില്ല. രണ്ടു പന്ത് ബാക്കിനില്‍ക്കെ 119 റണ്‍സില്‍ പഞ്ചാബിന്റെ പോരാട്ടമവസാനിക്കുകയായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്ത ശേഷമായിരുന്നു ശേഷിച്ച 60 റണ്‍സെടുക്കുന്നതിനിടെ 10 വിക്കറ്റുകളും പഞ്ചാബ് കളഞ്ഞുകുളിച്ചത്. ഈ മല്‍സരത്തില്‍ പഞ്ചാബിന്റെ തോല്‍വിയുടെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 റോക്കിങ് റാഷിദ്

റോക്കിങ് റാഷിദ്

അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ മാസ്മരിക സ്‌പെല്ലാണ് മല്‍സരത്തില്‍ വഴിത്തിരിവായത്. വിക്കറ്റ് നഷ്ടമില്ലാതെ ലോകേഷ് രാഹുല്‍- ക്രിസ് ഗെയ്ല്‍ ജോടി പഞ്ചാബിനെ അനായാസം മുന്നോട്ടു നയിക്കവെയാണ് റാഷിദിന്റെ വരവ്. ഗെയ്‌ലിനേക്കാള്‍ ആക്രമണകാരിയായിരുന്ന രാഹുലിനെ ബൗള്‍ഡാക്കിയാണ് റാഷിദ് ഹൈദരാബാദ് കാത്തിരുന്ന ബ്രേക്ത്രൂ നല്‍കിയത്. റാഷിദിന്റെ തകര്‍പ്പന്‍ പന്തില്‍ റണ്ണിനായി ശ്രമിച്ച രാഹുലിന് പിഴയ്ക്കുകയായിരുന്നു.
രാഹുലിന്റെ പുറത്താവലിനു ശേഷം പഞ്ചാബിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നതോടെ പഞ്ചാബ് തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് റാഷിദ് പോക്കറ്റിലാക്കിയത്.
നേരത്തേ മൊഹാലിയില്‍ നടന്ന ആദ്യപാദത്തില്‍ പഞ്ചാബിനെതിരേ ഏറെ റണ്‍സ് വഴങ്ങിയ റാഷിദ് അതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്.

ബാറ്റിങിലെ പോരായ്മ

ബാറ്റിങിലെ പോരായ്മ

ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം ഓപ്പണര്‍മാരായ രാഹുലിന്റെയും ഗെയ്‌ലിന്റെ തീപ്പൊരി ബാറ്റിങാണ് പഞ്ചാബിന്റെ ജയത്തിന് അടിത്തറയിട്ടത്. മധ്യനിരയില്‍ കരുണ്‍ നായര്‍, മയാങ്ക് അഗര്‍വാള്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. പക്ഷെ പഞ്ചാബിന്റെ മധ്യനിരയിലെ പോരായ്മകള്‍ ഹൈദരാബാദിനെതിരായ മല്‍സരം കാണിച്ചുതന്നു.
ഏഴാം നമ്പറില്‍ ഇറങ്ങുന്ന ക്യാപ്റ്റന്‍ അശ്വിന്‍ വരെ പഞ്ചാബിന്റെ ബാറ്റിങ് ലൈനപ്പില്‍ ഉണ്ടെങ്കിലും മധ്യനിരയില്‍ ആശ്രയിക്കാവുന്ന താരങ്ങള്‍ ഇല്ലെന്നു തന്നെയാണ് കഴിഞ്ഞ മല്‍സരം വ്യക്തമാക്കുന്നത്. ഇനിയുള്ള മല്‍സരങ്ങൡ മധ്യനിരയില്‍ ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പഞ്ചാബിന് വീണ്ടും ഇത്തരത്തിലുള്ള ബാറ്റിങ് ദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നുറപ്പ്.

ഫിഞ്ചിന്റെ മോശം ഫോം

ഫിഞ്ചിന്റെ മോശം ഫോം

രാഹുലും ഗെയ്‌ലും ചേര്‍ന്ന് ജയിക്കാനുള്ള അടിത്തറയിട്ടെങ്കിലും മധ്യനരയുടെ ദയനീയ പ്രകടനം പഞ്ചാബിന് തിരിച്ചടിയാവുകയായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിരവധി ഒറ്റയ്ക്കു മല്‍സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ആരോണ്‍ ഫിഞ്ചിന്റെ മോശം ഫോം പഞ്ചാബിന് വീണ്ടും വിനയാവുകയായിരുന്നു.
ഹൈദരാബാദ് ഒരുക്കിയ ബൗളിങ് കെണിയില്‍ ഫിഞ്ച് എളുപ്പം വീണതോടെ പഞ്ചാബിന്റെ തോല്‍വിക്കും വേഗം കൂടി. നാലു റണ്‍സ് മാത്രമെടുത്ത ഫിഞ്ച് ഷാക്വിബുല്‍ ഹസന്റെ ബൗളിങില്‍ മനീഷ് പാണ്ഡെയ്ക്കു ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഈ സീസണില്‍ ഇതുവരെ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല.

വിക്കറ്റില്ലാതെ അശ്വിന്‍

വിക്കറ്റില്ലാതെ അശ്വിന്‍

മല്‍സരത്തില്‍ പഞ്ചാബിനായി പന്തെറിഞ്ഞവരെല്ലാം കൂടുതല്‍ റണ്‍സ് വഴങ്ങാതെ കാത്തപ്പോള്‍ ക്യാപ്റ്റന്‍ അശ്വിന്‍ നിരാശപ്പെടുത്തി. നാലോവ ബൗള്‍ ചെയ്ത അശ്വിന്‍ 34 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനും അദ്ദേഹത്തിനായില്ല.
സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടു പോലും അശ്വിന് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അശ്വിന്‍ മാത്രമല്ല പേസര്‍ ബരീന്ദ്രര്‍ സ്രാനും കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു. മൂന്നോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത സ്രാനിന് വിക്കറ്റൊരും നേടാനുമായില്ല.

ഫീല്‍ഡിങ് പിഴവുകള്‍

ഫീല്‍ഡിങ് പിഴവുകള്‍

ഫീല്‍ഡിങില്‍ കൂടി മികവ് പുലര്‍ത്തിയിരുന്നതെങ്കില്‍ 132 റണ്‍സിനേക്കാള്‍ കുറഞ്ഞ സ്‌കോറില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ പഞ്ചാബിനു സാധിക്കുമായിരുന്നു. നാലു ക്യാച്ചുകളാണ് മല്‍സരത്തില്‍ പഞ്ചാബ് കൈവിട്ടത്.
മല്‍സരത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററായ മനീഷ് പാണ്ഡെയെ രണ്ടു തവണ പുറത്താക്കാന്‍ ലഭിച്ച അവസരം പഞ്ചാബ് നഷ്ടപ്പെടുത്തി. ഈ അവസരം ശരിക്കും മുതലെടുത്ത പാണ്ഡെ 54 റണ്‍സുമായി ഹൈദരാബാദിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു. പാണ്ഡെയെ നേരത്തേ പുറത്താക്കിയിരുന്നെങ്കില്‍ ഹൈദരാബാദിനെ 100 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ പഞ്ചാബിനാവുമായിരുന്നു.

Story first published: Friday, April 27, 2018, 11:07 [IST]
Other articles published on Apr 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+