For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സ്‌ഫോടനാത്മക തുടക്കം, അയ്യര്‍- ഷാ സൂപ്പര്‍ കോമ്പോ.... കെകെആറിന്റെ തോല്‍വിക്കു കാരണങ്ങള്‍

55 റണ്‍സിന്റെ ആധികാരിക ജയമാണ് ഡല്‍ഹി നേടിയത്

ദില്ലി: ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കഷ്ടകാലം തീരുകയാണെന്നതിന്റെ സൂചനയാണ് കഴിഞ്ഞ മല്‍സരം നല്‍കുന്നത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ തകര്‍പ്പന്‍ ജയത്തോടെ ഡല്‍ഹി ഗംഭീര തിരിച്ചുവരവാണ് ടൂര്‍ണമെന്റില്‍ നടത്തിയിരിക്കുന്നത്. മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഹോംഗ്രൗണ്ടില്‍ 55 റണ്‍സിന് ഡല്‍ഹി നിഷ്പ്രഭമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 219 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ കെകെആറിന്റെ വിജയപ്രതീക്ഷ അസ്തമിച്ചിരുന്നു. പിന്നീട് ബാറ്റിങിലെ ശൗര്യം ബൗളിങിലും ഡല്‍ഹി പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയും ചെയ്തു. മല്‍സരത്തില്‍ കൊല്‍ക്കത്തയുടെ പരാജയത്തിന് പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

സ്‌ഫോടനാത്മക തുടക്കം

സ്‌ഫോടനാത്മക തുടക്കം

ഡഹി ആഗ്രഹിച്ചതു പോലൊരു തുടക്കമാണ് പുതിയ ഓപ്പണിങ് സഖ്യമായ പൃഥ്വി ഷായും കോളിന്‍ മണ്‍റോയും ചേര്‍ന്നു നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും കൊല്‍ക്കത്ത ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല. ആദ്യ ആറോവറില്‍ 54 റണ്‍സാണ് പൃഥ്വിയും മണ്‍റോയും അടിച്ചെടുത്തത്. ഈ സീസണില്‍ ഡല്‍ഹി പവര്‍പ്ലേയില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
ഏഴാം ഓവറില്‍ ശിവം മാവിയുടെ ബൗളിങില്‍ മണ്‍റോ പുറത്തായതോടെയാണ് കൊല്‍ക്കത്തയ്ക്ക് അല്‍പ്പം ആശ്വാസമായത്. ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളില്‍ ഇതാദ്യമായാണ് ഇത്രയും മികച്ചൊരു തുടക്കം ഡല്‍ഹിക്കു ലഭിക്കുന്നത്. ഇത് അവരെ 200 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനും സഹായിച്ചു.

എറിഞ്ഞു തളര്‍ന്ന് ബൗളര്‍മാര്‍

എറിഞ്ഞു തളര്‍ന്ന് ബൗളര്‍മാര്‍

കൊല്‍ക്കത്ത ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം വളരെ മോശം ദിവസമായിരുന്നു ഇത്. മധ്യഓവറുകൡ വിക്കറ്റ് നേടുന്നതില്‍ ബൗളര്‍മാര്‍ പരാജയമായതോടെ ഡല്‍ഹി കൂറ്റന്‍ സ്‌കോറിലേക്കു മുന്നേറുകയും ചെയ്തു. ഏഴു മുതല്‍ 15 വരെയുള്ള ഓവറുകളില്‍ 81 റണ്‍സാണ് ഡല്‍ഹി വാരിക്കൂട്ടിയത്. രണ്ടു വിക്കറ്റുകള്‍ മാത്രമേ ഇതിനിടെ ഡല്‍ഹിക്കു നഷ്ടമാവുകയും ചെയ്തുള്ളൂ.
കൊല്‍ക്കത്തയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സ്പിന്‍ ത്രയങ്ങളായ സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവരെ യാതൊരു കൂസലുമില്ലാതെയാണ് ഡല്‍ഹി നേരിട്ടത്.

പൃഥ്വി- ശ്രേയസ് കൂട്ടുകെട്ട്

പൃഥ്വി- ശ്രേയസ് കൂട്ടുകെട്ട്

പവര്‍പ്ലേയിലെ മികച്ച തുടക്കം മുതലെടുത്ത് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്കു മുന്നേറാന്‍ സഹായിച്ചത് ഓപ്പണര്‍ പൃഥ്വി ഷാ- ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ്. രണ്ടാം വിക്കറ്റില്‍ ഇരുവരും കുറഞ്ഞ പന്തുകളില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ 12 ഓവര്‍ ആവുമ്പേഴേക്കും ഡല്‍ഹിയുടെ സ്‌കോര്‍ 100 കടന്നിരുന്നു.
കരിയറിലെ രണ്ടാമത്തെ ഐപിഎല്‍ മല്‍സരം കളിച്ച പൃഥ്വി ആദ്യ കളിയിലേക്കാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 44 പന്തില്‍ 62 റണ്‍സെടടുത്ത താരം കന്നി ഫിഫ്റ്റിയാണ് മല്‍സരത്തില്‍ നേടിയത്.
അതേസമയം, ക്യാപ്റ്റന്റെ കളിയാണ് ശ്രേയസ് മല്‍സരത്തില്‍ കാഴ്ചവച്ചത്. ബൗളര്‍മാരെ കടന്നാക്രമിക്കുന്ന തരത്തിലുള്ള ഇന്നിങ്‌സായിരുന്നു താരത്തിന്റേത്.

പവര്‍പ്ലേയിലെ വിക്കറ്റ് വീഴ്ച

പവര്‍പ്ലേയിലെ വിക്കറ്റ് വീഴ്ച

200ലേറെ റണ്‍സ് ചേസ് ചെയ്തതിനാല്‍ തന്നെ പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കുന്നതിനൊപ്പം വിക്കറ്റുകള്‍ കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ മാത്രമേ കൊല്‍ക്കത്തയ്ക്കു നേരിയ വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതു രണ്ടും നടന്നില്ല. ആദ്യ ആറോവറിനുള്ളില്‍ തന്നെ നാലു വിക്കറ്റുകളെടുത്ത ഡല്‍ഹി കൊല്‍ക്കത്തുടെ വിജയപ്രതീക്ഷ അവസാനിപ്പിച്ചിരുന്നു. 10 ഓവര്‍ ആവുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്കു നഷ്ടമായിരുന്നു.

Story first published: Saturday, April 28, 2018, 11:44 [IST]
Other articles published on Apr 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+