Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുജീബ് മാജിക്ക്, മുന്‍നിരയുടെ പതനം... ഡല്‍ഹിയുടെ തോല്‍വിക്ക് കാരണങ്ങള്‍

ദില്ലി: ഗൗതം ഗംഭീറിനു കീഴില്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കഷ്ടകാലം തീരുന്നില്ല. ഈ സീസണിലെ അഞ്ചാമത്തെ തോല്‍വിയാണ് കിങ്്‌സ് ഇലവന്‍ പഞ്ചാബിനെതിരേ തിങ്കളാഴ്ച രാത്രി ഡല്‍ഹി ഏറ്റുവാങ്ങിയത്. ഇതുവരെ കളിച്ച ആറു മല്‍സരങ്ങൡ ഒന്നില്‍ മാത്രമേ ഡല്‍ഹിക്കു ജയിക്കാനായിട്ടുള്ളൂ. പഞ്ചാബിനെതിരേ ജയത്തിന് കൈയെത്തുംദൂരത്താണ് ഡല്‍ഹി കാലിടറി വീണത്.

അവസാന പന്തില്‍ ഡല്‍ഹിക്കു ജയിക്കാന്‍ നാലു റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ശ്രേയസ് അയ്യരെ മുജീബുര്‍ റഹ്മാന്റെ ബൗളിങില്‍ ആരോണ്‍ ഫിഞ്ച് ലോങ്ഓണില്‍ പിടികൂടിയതോടെ ഡല്‍ഹി സ്തബ്ധരാവുകയായിരുന്നു. മല്‍സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിക്കു വഴിവച്ച അഞ്ചു കാരണങ്ങള്‍ എന്താക്കെയെന്നു നോക്കാം.

അങ്കിത്- ടൈ കോമ്പിനേഷന്‍

അങ്കിത്- ടൈ കോമ്പിനേഷന്‍

144 റണ്‍സെന്ന ചെറിയ സ്‌കോറായിരുന്നു പ്രതിരോധിക്കേണ്ടത് എന്നതിനാല്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പഞ്ചാബിനു വിജയസാധ്യത ഉണ്ടായിരുന്നുള്ളൂ. പേസര്‍മാര്‍മാരായ അങ്കിത് രാജ്പൂതും ആന്‍ഡ്രു ടൈയും തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തതോടെ പഞ്ചാബിനു കളിയില്‍ മേല്‍ക്കൈ ലഭിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലോവര്‍ വീതമാണ് ബൗള്‍ ചെയ്തത്. 48 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റും അങ്കിതും ടൈയും പങ്കിടുകയും ചെയ്തു.
മല്‍സരത്തില്‍ ആദ്യ രണ്ടു ബ്രേക്ത്രൂകളും നല്‍കിയത് രാജ്പൂത്തായിരുന്നു. പൃഥ്വി ഷായെ (22 റണ്‍സ്) ബൗള്‍ഡാക്കിയ അങ്കിത് അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (12) ടൈയുടെ കൈകളിലെത്തിക്കുകയും ചെയ്തു. ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനയും (4), രാഹുല്‍ ടെവാട്ടിയെയുമാണ് (24) ടൈ പുറത്താക്കിയത്.

മുന്‍നിര വീണ്ടും നിരാശപ്പെടുത്തി

മുന്‍നിര വീണ്ടും നിരാശപ്പെടുത്തി

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയര്‍ന്നിരുന്നെങ്കില്‍ പഞ്ചാബുയര്‍ത്തിയ ലക്ഷ്യം ഡല്‍ഹിക്കു അനായാസം മറികടക്കാമായിരുന്നു. പക്ഷെ ഡല്‍ഹിക്കു അതിനു സാധിച്ചില്ല. പവര്‍പ്ലേ കഴിഞ്ഞപ്പോഴേക്കും 42 റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലായിരുന്നു ഡല്‍ഹി. പൃഷ്വി ഷോ, ഗംഭീര്‍, മാക്‌സ്‌വെല്‍ എന്നിവരായിരുന്നു പുറത്തായത്.
മൂവരുടെയും പെട്ടെന്നുള്ള പുറത്താവല്‍ ഡല്‍ഹിയുടെ മധ്യനിരയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകുയം ചെയ്തു. ശ്രേയസ് അയ്യരും (57) രാഹുല്‍ ടെവാട്ടിയയും (24) പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിന് തൊട്ടരികില്‍ ഡല്‍ഹി വീഴുകയായിരുന്നു.

ടെവാട്ടിയയുടെ പുറത്താവല്‍

ടെവാട്ടിയയുടെ പുറത്താവല്‍

15 ഓവര്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിന് 96 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. അവസാന അഞ്ചോവറില്‍ 48 റണ്‍സായിരുന്നു അവര്‍ക്കു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഇരുടീമിനു മല്‍സരത്തില്‍ അപ്പോള്‍ തുല്യസാധ്യതയാണുണ്ടായിരുന്നത്. രാഹുല്‍ ടെവാട്ടിയയുടെ ഇന്നിങ്‌സ് ഡല്‍ഹിയെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബരീന്ദ്രര്‍ സ്രാന്‍ എറിഞ്ഞ 17ാം ഓവറില്‍ 16 റണ്‍സാണ് ടെവാട്ടിയ വാരിക്കൂട്ടിയത്. ഇതോടെ അവസാന മൂന്നോവറില്‍ ഡല്‍ഹിക്കു ജയിക്കാന്‍ വേണ്ടത് 28 റണ്‍സ്.
തൊട്ടടുത്ത ഓവലില്‍ ടെവാട്ടിയയെ ടൈ പുറത്താക്കിയതോടെ പഞ്ചാബിന്റെ വിജയസാധ്യത വര്‍ധിച്ചു. 21 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 24 റണ്‍സാണ് ടെവാട്ടിയ നേടിയത്. ടൈയുടെ ബൗളിങില്‍ താരത്തെ ലോകേഷ് രാഹുല്‍ ക്യാച്ചെടുക്കുകയായിരുന്നു.

മുജീബിന്റെ സൂപ്പര്‍ ബൗളിങ്

മുജീബിന്റെ സൂപ്പര്‍ ബൗളിങ്

റാഷിദ് ഖാനു ശേഷം അഫ്ഗാനിസ്താനില്‍ നിന്നുള്ള മറ്റൊരു സംഭവമായി മാറിയിരിക്കുകയാണ് സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍. അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ 17 റണ്‍സാണ് വേണ്ടിയിരുന്നത്. അശ്വിന്‍ പന്തേല്‍പ്പിച്ചത് മുജീബിനെയും. ആദ്യ പന്തില്‍ മുജീബ് റണ്‍സൊന്നും വഴങ്ങിയില്ല. രണ്ടാമത്തെ പന്തില്‍ ശ്രേയസ് അയ്യര്‍ സിക്‌സര്‍ പറത്തി. എന്നാല്‍ മൂന്നാമത്തെ പന്തില്‍ റണ്‍സൊന്നുമില്ല.
നാലാമത്തെ പന്തില്‍ രണ്ടു റണ്‍സെടുത്ത ശ്രേയസ് അഞ്ചാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തിയതോടെ അവസാന പന്തില്‍ ഡല്‍ഹിയുടെ ലക്ഷ്യം 5 റണ്‍സ്. ശ്രേയസിനെ ലോങ് ഓണില്‍ ഫിഞ്ചിനു സമ്മാനിച്ച് മുജീബ് അശ്വിന്റെ പ്രതീക്ഷ കാക്കുകയായിരുന്നു. മല്‍സരത്തില്‍ നാലോവര്‍ എറിഞ്ഞ താരം 25 റണ്‍സിന് രണ്ടു വിക്കറ്റാണ് നേടിയത്.

സ്രാന്റെ ഉജ്ജ്വല ഓവര്‍

സ്രാന്റെ ഉജ്ജ്വല ഓവര്‍

ഇടംകൈയന്‍ പേസര്‍ ബരീന്ദര്‍ സ്രാന്‍ മികച്ച പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. തന്റെ ആദ്യ ഓവറുകളില്‍ ലൈനും ലെങ്തും കണ്ടെത്താന്‍ പാടുപെട്ട താരം ഏറെ റണ്‍സ് വിട്ടുകൊടുത്തു. അവസാന രണ്ടോവറില്‍ ഡല്‍ഹിക്കു ജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെയാണ് സ്രാന്‍ 19ാം ഓവര്‍ എറിയാനെത്തിയത്.
താരം നിരാശപ്പെടുത്തിയില്ല. വെറും നാലു റണ്‍സ് മാത്രമാണ് ഈ ഓവറില്‍ സ്രാന്‍ വഴങ്ങിയത്. ലിയാം പ്ലെങ്കറ്റിന്റെ വിക്കറ്റും പേസര്‍ പോക്കറ്റിലാക്കി. സ്രാന്റെ ഈ ഗംഭീര സ്‌പെല്ലാണ് അവസാന ഓവര്‍ ഡല്‍ഹിക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയത്.

Story first published: Tuesday, April 24, 2018, 14:15 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+