Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വില്ലന്‍ മറ്റാരുമല്ല, കോലി തന്നെ!! ആര്‍സിബിയുടെ തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്

ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോടേറ്റ അഞ്ചു വിക്കറ്റിന്റെ കനത്ത തോല്‍വിയുടെ ഞെട്ടലിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 205 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയും അതു പ്രതിരോധിക്കാനാവാതെയാണ് ആര്‍സിബി തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. അമ്പാട്ടി റായുഡുവിന്റെയും ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ആര്‍സിബിയുടെ കഥ കഴിച്ചത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചില മോശം തീരുമാനങ്ങള്‍ മല്‍സരത്തില്‍ ബാംഗ്ലൂരിനു തിരിച്ചടിയായിരുന്നു. എന്നാല്‍ ഇതുമാത്രമല്ല ടീമിന്റെ തോല്‍വിക്കു കാരണം. മല്‍സരത്തില്‍ ബാംഗ്ലൂരിന്റെ തോല്‍വിക്കു വഴിവച്ച പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 കോലി പ്രതിക്കൂട്ടില്‍

കോലി പ്രതിക്കൂട്ടില്‍

ഇന്ത്യന്‍ ടീമിനെ നിരവധി വിജയങ്ങളിലേക്കു നയിച്ച് ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെന്നു വിശേഷിപ്പിക്കപ്പെട്ട കോലിയുടെ പല തീരുമാനങ്ങളും ശരിയായിരുന്നില്ലെന്ന് മല്‍സരഫലം തെളിയിക്കുന്നു. ചിന്നസ്വാമിയിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്നിരിക്കെ ടീമിലെ മുഖ്യ സ്പിന്നരായ വാഷിങ്ടണ്‍ സുന്ദറിനെക്കൊണ്ട് ഒരോവര്‍ മാത്രമാണ് കോലി ബൗള്‍ ചെയ്യിച്ചത്. കൂടാതെ അരങ്ങേറ്റ മല്‍സരം കളിച്ച കിവീസ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനും കോലി ഒവോര്‍ പോലും നല്‍കിയില്ല. ബ്രേക് ത്രൂകള്‍ നല്‍കാന്‍ മിടുക്കനായ താരം കൂടിയായിരുന്നു അദ്ദേഹം.
തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ ഒട്ടേറെ റണ്‍സ് വഴങ്ങിയിട്ടും കോറി ആന്‍ഡേഴ്‌സനെ കോലി വീണ്ടും അമിതമായി ആശ്രയിച്ചത് പലരെയും അമ്പരപ്പിച്ചിരുന്നു. നിലവില്‍ ദേശീയ ടീമില്‍ പോലുമില്ലാത്ത ആന്‍ഡേഴ്‌സനെ കൂടുതല്‍ ബൗള്‍ ചെയ്യിച്ച കോലിക്ക് ഒരിക്കല്‍ക്കൂടി പിഴയ്ക്കുകയായിരുന്നു.
നേരത്തേ ഡല്‍ഹിക്കെതിരേ അവസാന ഓവര്‍ അഫ്ഗാന്‍ കൗമാര സ്പിന്നര്‍ മുജീബുര്‍ റഹ്മാന് നല്‍കാനുള്ള പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്റെ തീരുമാനം ഫലം കണ്ടിരുന്നു. അതുപോലൊരു ബോള്‍ഡായ തീരുമാനമെടുക്കാന്‍ കോലിക്കു കഴിഞ്ഞില്ല.

ആന്‍ഡേഴ്‌സന്‍ വീണ്ടും ഫ്‌ളോപ്പ്

ആന്‍ഡേഴ്‌സന്‍ വീണ്ടും ഫ്‌ളോപ്പ്

മുംബൈ ഇന്ത്യന്‍സിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഗ്രാന്‍ഡോമിനെ കളിപ്പിക്കാതെ പകരം ആന്‍ഡേഴ്‌സനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ കോലിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബ്രെന്‍ഡന്‍ മക്കുല്ലം, ടിം സോത്തി, മോയിന്‍ അലി എന്നീ മികച്ച വിദേശ താരങ്ങള്‍ ടീമിലുണ്ടായിട്ടും അവരെയെല്ലാം പുറത്തിരുത്തിയാണ് കോലി വീണ്ടും ആന്‍ഡേ്‌സനെ ചെന്നൈക്കെതിരേയും ടീമില്‍ നിലനിര്‍ത്തിയത്.
ബാറ്റിങില്‍ എട്ടു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് ആന്‍ഡേഴ്‌സന്‍ പുറത്തായിരുന്നു. ബൗളിങിലും താരം വന്‍ ഫ്‌ളോപ്പായി മാറി. ധോണിക്കും റായുഡുവിനും റണ്‍സ് വാരിക്കോരി നല്‍കി. ആന്‍ഡേഴ്‌സന്‍ ബാംഗ്ലൂരിന്റെ തോല്‍വി വേഗത്തിലാക്കുകയും ചെയ്തു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് കോലി ആന്‍ഡേഴ്‌സനെ പന്തേല്‍പ്പിച്ചത്. പക്ഷെ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും വഴങ്ങിയ താരം മല്‍സരം എതിരാളികള്‍ക്കു സമ്മാനിക്കുകയും ചെയ്തു.

ദയനീയ ബൗളിങ്

ദയനീയ ബൗളിങ്

ഡെത്ത് ഓവറുകളില്‍ ബൗളര്‍മാരുടെ ദയനീയ പ്രകടനവും ബാംഗ്ലൂരിന്റെ തോല്‍വിക്കു കാരണമായി. 205 റണ്‍സ് പ്രതിരോധിക്കാന്‍ ആര്‍സിബിക്കാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. 74 റണ്‍സെടുക്കുമ്പോഴേക്കും ചെന്നൈയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്താന്‍ ആര്‍സിബിക്കായിരുന്നു. പക്ഷെ അവസാന 10 ഓവറില്‍ അവരുടെ ബൗളര്‍മാര്‍ ദുരന്തമായി മാറി. അമ്പാട്ടി റായുഡുവിന്റെ വിക്കറ്റ് മാത്രമാണ് പിന്നീട് ബാംഗ്ലൂരിന് വീഴ്ത്താനായത്.
അവസാന 10 ഓവറില്‍ ചെന്നൈക്കു ജയിക്കാന്‍ 123 റണ്‍സ് വേണ്ടിയിരുന്നു. ചെന്നൈ നിരയില്‍ ഇറങ്ങാന്‍ ശേഷിച്ചത് ഒരേയൊരു അംഗീകൃത ബാറ്റ്‌സമാന്‍ മാത്രം. പക്ഷെ ആര്‍സിബി ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മല്‍സരിക്കുന്നതാണ് കണ്ടത്. ആന്‍ഡേഴ്‌സന്‍ 22 പന്തുസളില്‍ 58 റണ്‍സ് വഴങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് നാലോവറില്‍ 48 റണ്‍സും വിട്ടുകൊടുത്തു.

റായുഡുവിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി

റായുഡുവിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി

അമ്പാട്ടി റായുഡു തകര്‍പ്പന്‍ ഇന്നിങ്‌സാണ് ചെന്നൈക്കു വേണ്ടി കാഴ്ചവച്ചത്. 16ാം ഓവറില്‍ റായുഡുവിനെ പുറത്താക്കാന്‍ ആര്‍സിബിക്കു അവസരം ലഭിച്ചിരുന്നു. പക്ഷെ കോറി ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ റായുഡുവിന്റെ ക്യാച്ച് ഉമേഷ് യാദവ് കവറില്‍ വച്ച് കൈവിടുകയായിരുന്നു.
തനിക്ക് കിട്ടിയ ഈ അവസരം മുതലെടുത്ത് റായുഡു വീണ്ടും റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ആന്‍ഡേഴ്‌സന്റെ പിന്നീടുള്ള പന്തുകളില്‍ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ നേടിയാണ് റായുഡു ഇത് ആഘോഷിച്ചത്. പിന്നീട് റായുഡു പുറത്തായെങ്കിലും അപ്പോഴേക്കും ചെന്നൈ ജയത്തിലേക്ക് ഒരുപടി കൂടി അടുത്തിരുന്നു.

ധോണി ധമാക്ക വീണ്ടും

ധോണി ധമാക്ക വീണ്ടും

തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ചെന്നൈ ക്യാപ്റ്റന്‍ ധോണി മല്‍സരത്തില്‍ കാഴ്ചവച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ തൊട്ടുമുമ്പത്തെ കളിയിലും ധോണി ഇതുപോലൊരു പ്രകടനം നടത്തിയിരുന്നെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇത്തവണ തന്റെ ഇന്നിങ്‌സ് പാഴായില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു ധോണിയുടെ ബാറ്റിങ്.
ജയിക്കാന്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരുമെന്ന അവസ്ഥയില്‍ നില്‍ക്കെയാണ് ധോണി ബാറ്റിങിനായി ക്രീസിലെത്തിയത്. സിംഗിളുകളും ഡബിളുമെടുത്തു തുടങ്ങിയ അദ്ദേഹം പിന്നീട് സംഹാരതാണ്ഡവമാടുകയായിരുന്നു. വെറും 34 പന്തുകളില്‍ നാലു ബൗണ്ടറികളും ഏഴു കൂറ്റന്‍ സിക്‌സറും ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Thursday, April 26, 2018, 12:02 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+