For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20, 'കുല്‍ചാ' സഖ്യത്തെ ഒഴിവാക്കാന്‍ കാരണമിത്

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയില്‍ ധോണിയില്ല. ഇതുകേട്ടപ്പോള്‍ ആരാധകര്‍ ഒന്നു ഞെട്ടി. ക്രിക്കറ്റില്‍ നിന്നും രണ്ടു മാസത്തെ ഇടവേളയെടുത്ത ധോണിയെ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കാണാമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ മുന്‍ ഇന്ത്യന്‍ നായകന് ഇടംകിട്ടിയില്ല. യുവതാരം റിഷഭ് പന്താണ് പരമ്പരയില്‍ ഗ്ലൗസണിയുക.

കുൽചാ സംഖ്യം

ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ട്വന്റി-20 പരമ്പരയില്‍ നിന്നു കൂടി വിട്ടുനില്‍ക്കാന്‍ ധോണി തീരുമാനിച്ചെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കുന്ന വിശദീകരണം. ഇതേസമയം, ധോണിയെക്കൂടാതെ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും 15 അംഗ സ്‌ക്വാഡിലില്ല. നേരത്തെ വിന്‍ഡീസ് പര്യടനത്തിലും 'കുല്‍ചാ' സഖ്യത്തെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായിരുന്നില്ല.

പരിഗണിച്ചില്ല

ഇവരെ പരിഗണിക്കാത്തതിനും എംഎസ്‌കെ പ്രസാദിന്റെ പക്കല്‍ വ്യക്തമായ കാരണമുണ്ട്. കൂടുതല്‍ സ്പിന്നര്‍മാരെ ഇന്ത്യയ്ക്ക് വേണം. ദീര്‍ഘകാലം കുല്‍ദീപിനെയും ചാഹലിനെയും ആശ്രയിച്ചു ഇന്ത്യന്‍ സ്പിന്‍ നിര തിരഞ്ഞെടുക്കാന്‍ ബോര്‍ഡിന് താത്പര്യമില്ല. അടുത്ത ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ യുവ സ്പിന്നര്‍മാരെ ടീമില്‍ വാര്‍ത്തെടുക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ലക്ഷ്യം.

അഞ്ചു വിക്കറ്റ് നേട്ടം

കഴിഞ്ഞ പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ബോര്‍ഡ് ബാധ്യസ്തരാണെന്ന് എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

ഇതേസമയം, കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന ആദ്യ അനൗദ്യോഗിക ഏകദിനത്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കളിയിലെ മികവ് മുന്‍നിര്‍ത്തി ചാഹല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും നടന്നില്ല.

ആറടി രണ്ടിഞ്ച് ഉയരം, 140 കിഗ്രാമിലേറെ ഭാരം!! ക്രിക്കറ്റിലെ പര്‍വത മനുഷ്യനായി കോണ്‍വാള്‍, റെക്കോര്‍ഡ്

കുൽദീപ് യാദവ്

രാജ്യാന്തര കരിയറില്‍ 31 ട്വന്റി-20 മത്സരങ്ങള്‍ ചാഹല്‍ കളിച്ചിട്ടുണ്ട്. 46 വിക്കറ്റുകളാണ് ഇതുവരെ താരത്തിന്റെ സമ്പാദ്യം. മറുഭാഗത്ത് ചൈനാമാന്‍ ബൗളറായ കുല്‍ദീപും ഭേദപ്പെട്ട ഫോമിലാണ്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചിട്ടുള്ള രണ്ടു ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് കുല്‍ദീപ്. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും ലോകകപ്പിലും അവസരത്തിനൊത്ത് ഉയരാന്‍ താരത്തിനായില്ല.

ട്വന്റി-20 പരമ്പര

സെപ്തംബര്‍ 15, 18, 22 തീയതികളിലാണ് ട്വന്റി-20 പരമ്പരകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മത്സരം ധര്‍മ്മശാലയില്‍ നടക്കും. രണ്ടാം മത്സരത്തിന് മൊഹാലി സ്റ്റേഡിയമാണ് വേദിയാവുക. പരമ്പരയിലെ അവസാന മത്സരത്തിന് ബെംഗളൂരു സാക്ഷ്യം വഹിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റണ്‍ ഡികോക്കിന്റെ നേതൃത്വത്തിലാണ് പ്രോട്ടീസ് സംഘം ഇന്ത്യയ്‌ക്കെതിരെ ട്വന്റി-20 കളിക്കുക.

Story first published: Saturday, August 31, 2019, 12:10 [IST]
Other articles published on Aug 31, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+