Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടു ടെസ്റ്റ് ജയിച്ചപ്പോഴേക്കും ഇന്ത്യ ഒന്നാമത്, ഓസ്‌ട്രേലിയ നാലാമത് — കാരണമിതാണ്

2001 -ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ആഷസ് കിരീടം നിലനിര്‍ത്തിയ ചരിത്രം ഓസ്‌ട്രേലിയക്കില്ല. പക്ഷെ ടിം പെയ്‌ന്റെ നേതൃത്വത്തില്‍ കംഗാരുകള്‍ ഈ ആക്ഷേപത്തിന് അറുതി വരുത്തി. വന്നതുപോലെതന്നെ ആഷസ് കപ്പുമായി ഓസീസ് സംഘം തിരിച്ചു പറക്കും. ഉദ്വേഗഭരിതമായ മറ്റൊരു ആഷസ് പോരാട്ടത്തിനായിരുന്നു ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡ് വേദിയായത്.

ജയം ആധികാരികം

അഞ്ചാം ദിനം സമനിലയ്ക്കായി പൊരുതിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ ബൗളര്‍മാര്‍ കാട്ടിക്കൊടുത്തു — പ്രതിരോധിച്ചു കളിക്കേണ്ടത് എങ്ങനെയെന്ന്.ക്രെയ്ഗ് ഓവര്‍ടണും (105 പന്തില്‍ 21 റണ്‍സ്) ജാക്ക് ലീച്ചും (51 പന്തില്‍ 12 റണ്‍സ്) കൂടി ഇംഗ്ലണ്ടിന് സമനില പിടിച്ചുകൊടുക്കുമെന്ന് അവസാന ഘട്ടത്തില്‍ തോന്നിച്ചിരുന്നു. എന്നാല്‍ ഹേസല്‍വുഡും ലബുഷെയ്‌നും ഇംഗ്ലണ്ടിന്റെ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി.

ഓസ്ട്രേലിയ നാലാമത്

185 റണ്‍സിന്റെ ആധികാരിക ജയമാണ് നാലാം ആഷസില്‍ ഓസ്‌ട്രേലിയ കൈയ്യടക്കിയത്. ഇതോടെ രണ്ടു ജയവും ഒരു സമനിലയുമായി ആഷസില്‍ ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ട് കാര്‍ഡ്. ഇതൊക്കെയാണെങ്കിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്ക് പിന്നില്‍ നാലാമതാണ് ഓസ്‌ട്രേലിയ.

വിന്‍ഡീസിനെതിരെ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 120 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാമതുണ്ട്. ഒരു തോല്‍വിയും ഒരു ജയവും വീതം നേടി ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാം സ്ഥാനത്തും തുടരുന്നു. ഇരു രാജ്യങ്ങള്‍ക്കും 60 പോയിന്റ് വീതമുണ്ട്.

പരമാവധി 120 പോയിന്റുകൾ

എന്നാല്‍ രണ്ടു ജയവും ഒരു സമനിലയും കുറിച്ച ഓസ്‌ട്രേലിയയാകട്ടെ 56 പോയിന്റുകളുമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാലാമതാണുള്ളത്. ഇതെന്താണ് സംഭവമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചട്ടങ്ങള്‍ പ്രകാരം ഓരോ പരമ്പരയ്ക്കും പരമാവധി 120 പോയിന്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കും അഞ്ചു മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയ്ക്കും ലഭിക്കുക പരമാവധി 120 പോയിന്റുകള്‍.

ഇന്ത്യയിലേക്ക് പ്രമുഖരില്ല... എങ്കിലും വിട്ടുകൊടുക്കില്ല, കോലിപ്പടയ്ക്കു റബാദയുടെ മുന്നറിയിപ്പ്

ന്യൂസിലാൻഡും ശ്രീലങ്കയും പട്ടികയിൽ മുന്നിൽ വരാൻ കാരണം

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ 120 പോയിന്റുകള്‍ ഇന്ത്യയ്ക്ക് കിട്ടി. ശ്രീലങ്ക– ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഓരോ മത്സരം വീതം ഇരു ടീമുകളും ജയിക്കുകയായിരുന്നു. പട്ടികയില്‍ 60 പോയിന്റുകള്‍ വീതം ശ്രീലങ്കയും ന്യൂസിലാന്‍ഡും പങ്കിടാന്‍ കാരണമിതാണ്. ആഷസിലെ കാര്യമെടുത്താല്‍ അഞ്ചു മത്സരങ്ങളുണ്ട് പരമ്പരയില്‍. ഓരോ മത്സരത്തിനും ജയിച്ചാല്‍ 24 പോയിന്റുകള്‍ ലഭിക്കും.

പട്ടികയിൽ ഇംഗ്ലണ്ടിന്റെ സമ്പാദ്യം

സമനിലയില്‍ പിരിയുന്ന മത്സരങ്ങള്‍ക്ക് എട്ടു പോയിന്റുകളാണ് ഐസിസി നിശ്ചയിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ രണ്ടു ജയവും ഒരു സമനിലയും ഓസ്‌ട്രേലിയക്ക് 56 പോയിന്റുകള്‍ സമ്മാനിക്കുന്നു. ഒരു ജയവും ഒരു സമനിലയുമുള്ളതുകൊണ്ട് ഇംഗ്ലണ്ട് ഇതുവരെ 32 പോയിന്റുകള്‍ സമ്പാദിച്ചു.

Story first published: Monday, September 9, 2019, 16:49 [IST]
Other articles published on Sep 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+