For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെയ്‌ലിനെ പുറത്താക്കണമെന്ന് റയല്‍ ആരാധകര്‍

By Gokul

മാഡ്രിഡ്: ടോട്ടന്‍ഹാമില്‍ നിന്നും പൊന്നുംവിലകൊടുത്ത് കൊണ്ടുവന്ന സൂപ്പര്‍താരം ഗരേത് ബെയ്‌ലിനെ പുറത്താക്കണമെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. ആരാധകര്‍ക്കിടയില്‍ സ്പാനിഷ് എജന്‍സിയായ എഎസ് ഡോട്ട് കോം നടത്തിയ സര്‍വെയിലാണ് ഭൂരിപക്ഷം പേരും ബെയ്‌ലിന് എതിരായി വോട്ടു ചെയ്തത്. 8,532 ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 68.3 ശതമാനം ആരാധകരും ബെയ്‌ലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

സ്പാനിഷ് ലീഗില്‍ കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒന്നുമാത്രമാണ് സൂപ്പര്‍താരങ്ങളെ കൊണ്ട് സമ്പന്നമായ റയല്‍ മാഡ്രിഡിന് ജയിക്കാന്‍ സാധിച്ചത്. അവസാനം നടന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്‌സലോണയോട് തോല്‍ക്കുക കൂടി ചെയ്തതോടെ ഫോമിലല്ലാത്ത ബെയ്‌ലിനെ പുറത്താക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുകയാണ്.

bale

ബാഴ്‌സയുമായുള്ള മത്സരം ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. നിര്‍ണായകമായ രണ്ടാം പകുതിയില്‍ ബെയ്ല്‍ കേവലം ഏഴു പാസുകള്‍ മാത്രമാണ് സഹതാരങ്ങള്‍ക്ക് നല്‍കിയതെന്നത് അദ്ദേഹത്തിന്റെ ഫോമില്ലായ്മയെ സൂചിപ്പിക്കുന്നു. ഇതേ തുടര്‍ന്ന് മത്സരത്തിനുശേഷം ബെയ്‌ലിനു നേരെ ആരാധകരുടെ ആക്രമണവും ഉണ്ടായി.

അദ്ദേഹത്തിന്റെ കാറും വീടും ആരാധകര്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സയുമായുള്ള മത്സരത്തോടെ ലീഗില്‍ രണ്ടാംസ്ഥാനത്താണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ്. കോടിക്കണക്കിന് രൂപയ്ക്ക് സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്നിട്ടും നിര്‍ണായക മത്സരത്തില്‍ കാലിടറിയത് ആരാധകരെ കുറച്ചൊന്നുമല്ല രോഷാകുലരാക്കുന്നത്. 2013ല്‍ 100 മില്യണ്‍ യൂറോ മുടക്കിയാണ് ബെയ്‌ലിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.

Story first published: Thursday, March 26, 2015, 9:11 [IST]
Other articles published on Mar 26, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+