Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലില്‍ തുടരുമെന്ന് ഉറപ്പില്ലെന്ന് കോച്ച് കാര്‍ലോസ് ആന്‍സലോട്ടി

മാഡ്രിഡ്: സൂപ്പര്‍ താരങ്ങളുടെ വന്‍ നിരയടങ്ങിയ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് കോച്ച് കാര്‍ലോസ് ആന്‍സലോട്ടി. തന്നെ സ്ഥാനത്തുനിന്നും പുറത്താക്കുകയാണെങ്കില്‍ അത് അനുസരിക്കാതെ നിവൃത്തിയില്ല. എന്നാല്‍, ഇത് ഫുട്‌ബോളില്‍ സാധാരണമാണ്. യുവന്റസ്, ചെല്‍സി, പിഎസ്ജി ടീമുകളില്‍ നിന്നും തനിക്കിത് നേരിടേണ്ടിവന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സീസണിലെ അവസാന മത്സരത്തില്‍ ഗെറ്റാഫയെ 7-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വിലയേറിയ താരനിര സ്വന്തമാണെങ്കിലും ഒരുകപ്പുപോലും നേടാതെയാണ് റയല്‍ സീസണ്‍ അവസാനിപ്പിക്കുന്നത്. ആയതിനാല്‍ കോച്ചിന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കാന്‍ അടുത്തുദിവസം തന്നെ ടീം മാനേജ്‌മെന്റ് യോഗം ചേരും.

ancelotti

കഴിഞ്ഞ തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായവരാണ് ഞങ്ങള്‍. എന്നാല്‍ ഇത്തവണ പ്രധാന കളികളില്‍ തോല്‍വി വാങ്ങേണ്ടിവന്നു. ഇതെല്ലാം ഫുട്‌ബോളില്‍ സാധാരണമാണെന്ന് ആന്‍സലോട്ടി പറയുന്നു. ക്ലബ്ബില്‍ നിന്നും സ്ഥാനം ഒഴിയേണ്ടിവരികയാണെങ്കില്‍ ഒരുവര്‍ഷം മറ്റു ക്ലബ്ബുകളില്‍ ചേരാതെ മാറിനില്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ അടുത്ത സീസണില്‍ മികച്ച പ്രകടനത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. ഒരു കോച്ചെന്ന നിലയില്‍ മാനേജ്‌മെന്റിന്റെ തീരുമാനം അനുസരിക്കാനാണ് ബാധ്യത. എല്ലാം ജോലിയുടെ ഭാഗമാണ്. തന്റെ കോച്ചിങില്‍ വിശ്വാസ്യതയുളള കാലത്തോളം ജോലിയെക്കുറിച്ച് ആശങ്കയില്ലെന്നും ഇറ്റലിക്കാരനായ ആന്‍സലോട്ടി പറഞ്ഞു.

Story first published: Monday, May 25, 2015, 9:07 [IST]
Other articles published on May 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+