Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയെ വിട്ടൊരു കളിയില്ല! നായകസ്ഥാനത്തെക്കുറിച്ച് ഫ്രാഞ്ചൈസി ചെയര്‍മാന്‍ പറയുന്നു

ഇന്ത്യന്‍ കുപ്പായത്തില്‍ തകര്‍ത്തു കളിക്കുന്ന വിരാട് കോലിക്കു ഐപിഎല്ലിലേക്കു വന്നാല്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം അഭിമാനിക്കാവുന്ന നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാണിക്കാനില്ല. 2011 മുതല്‍ ആര്‍സിബിയെ നയിക്കുന്നത് കോലിയാണ്. പക്ഷെ കഴിഞ്ഞ ഒമ്പത് സീസണുകളിലും ടീമിന് കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇത്തവണ ടീമിനെ നയിക്കുന്നതോടെ ക്യാപ്റ്റനെന്ന നിലയില്‍ കോലിആര്‍സിബയില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും.

ഇത്തവണ കൂടി ടീമിനെ ചാംപ്യന്‍മാരാക്കാനായില്ലെങ്കില്‍ കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ അതിനു സാധ്യതയില്ലെന്നാണ് ആര്‍സിബി ചെയര്‍മാന്‍ സഞ്ജീവ് ചുരിവാലയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാപ്റ്റനായി കോലി തന്നെ തുടരുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഫ്രാഞ്ചൈസിക്കു അഭിമാനം

ഫ്രാഞ്ചൈസിക്കു അഭിമാനം

ഒരുപാട് ആരാധക പിന്തുണയുള്ള താരമായ കോലിയുമായി സഹകരിക്കാന്‍ കഴിയുന്നത് വലിയ അഭിമാനമായാണ് ആര്‍സിബി കാണുന്നതെന്ന് സുരിവാല വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള മറ്റൊരാളെ പകരക്കാരനായി കൊണ്ടു വരുന്നതിനെക്കുറിച്ച് ഫ്രാഞ്ചൈസി ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ ക്യാപ്റ്റനവാനാന്‍ ശേഷിയുള്ള ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് എന്നിവര്‍ ആര്‍സിബി ടീമിലുണ്ട്. ഓസീസിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ നായകന്‍ കൂടിയാണ് പുതുതായി ആര്‍സിബിയിലെത്തിയ ഫിഞ്ച്.

വിരാടിനെ എല്ലാവര്‍ക്കുമിഷ്ടം

വിരാടിനെ എല്ലാവര്‍ക്കുമിഷ്ടം

വിരാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. നമുക്കെല്ലാം അദ്ദേഹത്തെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ വിരാടുമായി സഹകരിക്കാന്‍ കഴിയുന്നതും ഞങ്ങള്‍ക്ക് ഇഷ്ടമാണെന്നു സുരിവാല പറഞ്ഞു.
നോക്കൂ, ക്രിക്കറ്റ് ഇങ്ങനെയാണ്. ചിലപ്പോള്‍ ജയിക്കും, മറ്റു ചിലപ്പോള്‍ തോല്‍ക്കുകയും ചെയ്യും. പക്ഷെ കോലിയെന്ന താരം ആരാണെന്ന് മറക്കരുത്, അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡും വിസ്മരിക്കാന്‍ പാടില്ല. വിരാട് ഞങ്ങളുമായി സഹകരിക്കുന്നതില്‍ ആര്‍സിബി ഉടമയെന്ന നിലയില്‍ ഞങ്ങള്‍ക്കു വളരെയധികം അഭിമാനം നല്‍കുന്നതായും സുരിവാല കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റനായത് 2011ല്‍

ക്യാപ്റ്റനായത് 2011ല്‍

2011ലാണ് കോലി ആര്‍സിബി ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. അതിനു ശേഷം രണ്ടു തവണ ആര്‍സിബി ഫൈനല്‍ കളിച്ചെങ്കിലം രണ്ടു തവണയും തോല്‍വിയായിരുന്നു ഫലം. 2011ല്‍ ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ കോലി ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. പിന്നീട് 2013ലും കോലിക്കു കീഴില്‍ ആര്‍സിബി ഫൈനല്‍ കളിച്ചു.
പിന്നീടുള്ള സീസണുകളില്‍ ആര്‍സിബി തീര്‍ത്തും നിരാശശപ്പെടുത്തി. രണ്ടു തവണ പോയിന്റ് പട്ടികയില്‍ അവര്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. 2017, 19 സീസണുകളിലായിരുന്നു ഈ നാണക്കേട്. കഴിഞ്ഞ തവണ 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമാണ് ആര്‍സിബിക്കു വിജയിക്കാനായത്.

Story first published: Saturday, August 22, 2020, 17:25 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+