Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മുംബൈ 200 അടിച്ചാല്‍ ആരും ജയം പ്രതീക്ഷിക്കേണ്ട! തലപ്പത്ത് ആര്‍സിബി- ലിസ്റ്റ് നോക്കാം

ഐപിഎല്ലില്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയാല്‍ പ്രതിരോധിച്ചു ജയിക്കാന്‍ മിടുക്കരായ ടീമുകളുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന ഐപിഎല്ലില്‍ ഒരു സ്‌കോറും സേഫല്ലെങ്കിലും 200, 200 പ്ലസ് ടോട്ടല്‍ നേടാനായാല്‍ ചില ടീമുകളെ കീഴടക്കുകയെന്നത് അതീവ ദുഷ്‌കരം തന്നെയാണ്. ഈ ലിസ്റ്റില്‍ ആരൊക്കെയാണ് വരുന്നതെന്നു നമുക്കു പരിശോധിക്കാം.

1

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് 200 അല്ലെങ്കില്‍ 200 പ്ലസ് ടോട്ടലുകള്‍ ഏറ്റവുമധികം തവണ പ്രതിരോധിച്ച് വിജയിച്ചിട്ടുള്ള ടീം. 16 മല്‍സരങ്ങളില്‍ 200ന് മുകളില്‍ ടോട്ടല്‍ നേടിയ ആര്‍സിബിക്കു ഇതില്‍ 13ലും വിജയിക്കാനായിട്ടുണ്ട്. വെറും മൂന്നു തവണ മാത്രമേ എതിര്‍ ടീം ചേസ് ചെയ്തു വിജയിച്ചിട്ടുള്ളൂ.

വിജയങ്ങളുടെ എണ്ണത്തില്‍ ആര്‍സിബിക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത് രോഹിത് ശര്‍മ ക്യാപ്റ്റനായ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ്. വിജയങ്ങളുടെ എണ്ണത്തില്‍ രണ്ടാമതാണെങ്കിലും മറ്റൊരു കാര്യത്തില്‍ മുംബൈയാണ് നമ്പര്‍ വണ്ണെന്നു പറയാം. ഇതുവരെ 11 മല്‍സരങ്ങളില്‍ 200ന് മുകളില്‍ സ്‌കോര്‍ മുംബൈ പ്രതിരോധിച്ചു വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മല്‍സരത്തില്‍പ്പോലും 200ന് മുകളില്‍ നേടിയ ശേഷം മുംബൈ തോറ്റിട്ടില്ലെന്നതാണ് മറ്റൊരു റെക്കോര്‍ഡ്. ഇക്കാര്യത്തില്‍ മുംബൈയെ വെല്ലാന്‍ മറ്റൊരു ടീമില്ല.

2

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൂടുതല്‍ തവണ 200ന് മുകളില്‍ ടോട്ടല്‍ പ്രതിരോധിച്ച് വിജയിച്ച മൂന്നാമത്തെ ടീം. 10 മല്‍സരങ്ങളില്‍ സിഎസ്‌കെ എതിരാളികളെ കൊമ്പുകുത്തിച്ചപ്പോള്‍ ഒരു തവണ മാത്രമേ തോല്‍വിയറിഞ്ഞിട്ടുള്ളൂ. മുന്‍ ജേതാക്കളായ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് നാലാംസ്ഥാനം. ഒമ്പതെണ്ണത്തില്‍ വിജയിച്ചിട്ടുള്ള എസ്ആര്‍എച്ച് ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ.

മുംബൈ കഴിഞ്ഞാല്‍ 100 ശതമാനം വിജയം കൊയ്തിട്ടുള്ള മറ്റൊരു ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. കഴിഞ്ഞ സീസണിലെ റണ്ണറപ്പ് കൂടിയായ ഡിസി ആറു തവണയാണ് 200ന് മുകളില്‍ സ്‌കോര്‍ നേടിയ ശേഷം പ്രതിരോധിച്ച് വിജയിച്ചത്. ഒരു പരാജയം പോലും അവര്‍ക്കു നേരിട്ടിട്ടില്ല.

3

രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറു മല്‍സരങ്ങളില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വി സമ്മതിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും റെക്കോര്‍ഡ് ഇതു തന്നെയാണ് (ആറ് ജയം, രണ്ടു തോല്‍വി). ലിസ്റ്റിലെ അവസാന സ്ഥാനക്കാര്‍ പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സാണ്. 100 ശതമാനം വിജയ റെക്കോര്‍ഡുള്ള ലിസ്റ്റിലെ മൂന്നാമത്തെ ടീമും അവര്‍ തന്നെ. ഇതുവരെ അഞ്ചു മല്‍സരങ്ങളിലാണ് രാജസ്ഥാന്‍ 200ന് മുകളില്‍ നേടിയത്. ഇവയിലെല്ലാം വിജയിക്കാനും അവര്‍ക്കു കഴിഞ്ഞു.

Story first published: Monday, April 5, 2021, 16:13 [IST]
Other articles published on Apr 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+