Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഇലവന്‍ തയ്യാര്‍, ധോണി നയിക്കും... തിരഞ്ഞെടുത്ത് കോലിയും എബിഡിയും

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലെ സഹതാരങ്ങളും അടുത്ത കൂട്ടുകാരുമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ഇന്ത്യയുടെയും ദക്ഷിണാണ്രിക്കയുടെയും സംയുക്ത ഇലവനെ തിരഞ്ഞെടുത്തു. ഇന്‍സ്റ്റഗ്രാം ലൈവില്‍ പരസ്പരം സംസാരിക്കവെയാണ് ഇരു താരങ്ങളും തങ്ങളുടെ രാജ്യത്തു നിന്നുള്ള മികച്ചവരെ മാത്രം ഉള്‍ക്കൊള്ളിച്ച് ഇലവനെ പ്രഖ്യാപിച്ചത്.

കോലിയെക്കൂടാതെ ആര്‍സിബി ടീമിന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് എബിഡി. ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇരുവരും പല കാര്യങ്ങളെക്കുറിച്ചും പരസ്പരം സംസാരിച്ചു. ഇതിനിടെയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഡ്രീം ഇലവനെയും ഇവര്‍ ചേര്‍ന്നു തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ആധിപത്യം

ഇന്ത്യന്‍ ആധിപത്യം

കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നു തിരഞ്ഞെടുത്ത സംയുക്ത ഇലവനില്‍ ഇന്ത്യക്കാണ് സമ്പൂര്‍ണ ആധിത്യം. ടീമിലെ എട്ടു താരങ്ങളും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ദക്ഷിണാഫ്രിക്കയുടെ മൂന്നു കളിക്കാര്‍ മാത്രമേ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.
നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങള്‍ക്കാണ് ഇലവനില്‍ മേധാവിത്വം. വിരമിച്ച നാലു പേര്‍ മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ. ഇക്കൂട്ടത്തില്‍ ഡിവില്ലിയേഴ്‌സുണ്ട്.

ധോണി നയിക്കും

ധോണി നയിക്കും

ഇലവന്റെ നായകനായി കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നു തിരഞ്ഞെടുത്തത് ഇതിഹാസ താരം എംഎസ് ധോണിയെയാണ്. താന്‍ എല്ലായ്‌പ്പോഴും ഏറെ ബഹുമാനത്തോടെ കാണുന്ന താരമാണ് ധോണിയെന്നു ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. എല്ലായ്‌പ്പോഴും വളരെ കൂളായ അദ്ദേഹം കളിയെ നന്നായി വിലയിരുത്തുന്നതിലും കേമനാണെന്നു ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി.
ധോണിയെക്കൂടാതെ കോലി, മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, നിലവില്‍ ദേശീയ ടീമിലെ താരങ്ങളായ രോഹിത് ശര്‍മ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഇലവനിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍.
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ്, പ്രമുഖ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, ഇപ്പോഴത്തെ പേസ് സെന്‍സേഷന്‍ കാഗിസോ റബാദ എന്നിവരാണ് ഇലവനിലെ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍.

സച്ചിനും രോഹിതും ഓപ്പണര്‍മാര്‍

സച്ചിനും രോഹിതും ഓപ്പണര്‍മാര്‍

മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇലവനില്‍ നിന്നൊഴിവാക്കപ്പെട്ടപ്പോള്‍ ഓപ്പണര്‍മാരായത് സച്ചിനും രോഹിത്തുമാണ്. തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ കോലിയും തൊട്ടു താഴെ ഡിവില്ലിയേഴ്‌സും കളിക്കും.
കാലിസാണ് അഞ്ചാം നമ്പറിലുളളത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണി ആറാമതും യുവരാജ് ഏഴാമതും ഇറങ്ങും. ടീമിലെ ഏക അംഗീകൃത സ്പിന്നര്‍ ചഹലാണ്. സ്റ്റെയ്ന്‍, ബുംറ, റബാദ എന്നിര്‍ ചേര്‍ന്നു പേസ് ബൗളിങ് കൈകാര്യം ചെയ്യും.

ഇന്ത്യ- ദക്ഷിണാഫ്രിക്ക സംയുക്ത ഇലവന്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക സംയുക്ത ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ്, ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), എംഎസ് ധോണി (ക്യാപ്റ്റന്‍), യുവരാജ് സിങ്, യുസ്വേന്ദ്ര ചഹല്‍ (ഇന്ത്യ), ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക).

Story first published: Saturday, April 25, 2020, 11:11 [IST]
Other articles published on Apr 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+