Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ക്ലൈമാക്‌സില്‍ ഹെറ്റ്‌മെയര്‍ ഹിറ്റ്... ഹൈദരാബാദിനെ ഞെട്ടിച്ച് ആര്‍സിബി

1
45930

ബെംഗളൂരു: ഐപിഎല്ലില്‍ നേരത്തേ തന്നെ പ്ലേഓഫ് കാണാതെ പുറത്തായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാന മല്‍സരത്തില്‍ ഗംഭീര ജയത്തോടെ വിടവാങ്ങി. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകളാണ് ആര്‍സിബി തല്ലിക്കെടുത്തിയത്. നാലു വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ ഹൈദരാബാദ് പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കുമായിരുന്നു. ഇനി ഹൈദരാബാദിന് അവസാന മല്‍സരങ്ങളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും.

kohli

തോല്‍ക്കുമെന്നുറപ്പിച്ച മല്‍സരമാണ് തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ വിരാട് കോലിയും സംഘവും തട്ടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 175 റണ്‍സെന്ന ജയിക്കാമായിരുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 20 റണ്‍സെന്ന നിലയിലേക്കുവീണ ആര്‍സിബി വന്‍ മാര്‍ജിനില്‍ തോല്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍-ഗുര്‍കീരത് സിങ് മാന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ആര്‍സിബിയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. 144 റണ്‍സാണ് ഇരുവരും കൂടി അടിച്ചെടുത്തത്. ഐപിഎല്ലിലെ ഏവുമുയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്. നാലു പന്തും വിക്കറ്റും ബാക്കിനില്‍ക്കെ ആര്‍സിബി ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഹെറ്റ്‌മെയര്‍ 47 പന്തില്‍ ആറു സിക്‌സറും നാലു ബൗണ്ടറികളുമടക്കം 75 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഗുര്‍കീരത് 48 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെ 65 റണ്‍സ് നേടി. ക്യാപ്റ്റന്‍ കോലിയാണ് (16) രണ്ടക്ക സ്‌കോര്‍ നേടിയ മറ്റൊരു താരം. ഹൈദരാബാദിനു വേണ്ടി ഖലീല്‍ അഹമ്മദ് മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഹൈദരാബാദ് ഏഴു വിക്കറ്റിനു 175 റണ്‍സെടുത്തു. നായകന്റെ കളി കെട്ടഴിച്ച കെയ്ന്‍ വില്ല്യംസണിന്റെ (70*) ഉജ്ജ്വല ഇന്നിങ്‌സാണ് ഹൈദരാബാദിനെ ശക്തമായ നിലയിലെത്തിച്ചത്. വെറും 43 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് വില്ല്യംസണ്‍ പുറത്താവാതെ 70 റണ്‍സ് നേടിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (30), വിജയ് ശങ്കര്‍ (27), വൃധിമാന്‍ സാഹ (20) എന്നിവരാണ് ഹൈദരാബാദിന്റെ മുഖ്യ സ്‌കോറര്‍മാര്‍.

മൂന്നു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ആര്‍സിബി ബൗളര്‍മാരില്‍ മികച്ചുനിന്നത്. നവ്ദീപ് സെയ്‌നി രണ്ടു വിക്കറ്റെടുത്തപ്പോള്‍ യുസ്വേന്ദ്ര ചഹലും കുല്‍വന്ത് കെജ്രോലിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Saturday, May 4, 2019, 23:49 [IST]
Other articles published on May 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+