For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ശമ്പളം 100 കോടിയിലേക്ക്! വമ്പന്‍ റെക്കോഡിനരികെ എബിഡി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് അദ്ദേഹം

മിസ്റ്റര്‍ 360യെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡിനരികെ. ശമ്പളമായി മാത്രം 100 കോടി ഐപിഎല്ലില്‍ തികയ്ക്കുന്ന ആദ്യത്തെ വിദേശ ക്രിക്കറ്ററെന്ന നേട്ടത്തിന് തൊട്ടരികിലാണ് എബിഡി. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ബാറ്റിങ് നെടുംതൂണുകളിലൊരാളാണ് അദ്ദേഹം. പുതിയ സീസണില്‍ ആര്‍സിബിക്കായി ഇറങ്ങുന്നതോടെ 100 കോടി ക്ലബ്ബില്‍ എബിഡി തന്റെ പേര് കുറിക്കും.

1

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് എബിഡി. ബാറ്റിങ് മികവ് കൊണ്ട് മല്‍സരഗതി തന്നെ മാറ്റി മറിക്കാനുള്ള ശേഷി 36 കാരനുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണിലും അദ്ദേഹത്തെ ആര്‍സിബി നിലനിര്‍ത്തുമെന്നുറപ്പാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം സ്വന്തമാക്കിയ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ എബിഡി ആറാംസ്ഥാനത്തുണ്ട്. 91.5 കോടിയാണ് ഇതുവരെ നടന്ന 13 സീസണുകളിലായി ശമ്പളമായി അദ്ദേഹം ഏറ്റുവാങ്ങിയത്. നിലവില്‍ ആര്‍സിബി പ്രതിവര്‍ഷം 11 കോടിയാണ് എബിഡിക്കു പ്രതിഫലമായി നല്‍കുന്നത്. പുതിയ സീസണിലും ഇതേ ശമ്പളം തന്നെ നല്‍കുന്നതോടെ എബിഡിയുടെ ശമ്പളം 100 കോടി കടക്കുകയും ചെയ്യും.

നിലവില്‍ ഐപിഎല്‍ ചരിത്രമെടുത്താല്‍ മൂന്നു താരങ്ങള്‍ മാത്രമേ ശമ്പളമായി 100 കോടി കൈക്കലാക്കിയിട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എന്നിവരാണിത്. ഇക്കൂട്ടത്തിലേക്കാണ് ആദ്യ വിദേശ താരമായി എബിഡിയുമെത്തുന്നത്. ഐപിഎല്ലില്‍ ഇതുവരെ 169 മല്‍സരങ്ങളില്‍ നിന്നായി 40.40 ശരാശരിയോടെ 4849 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

2

2011 മുതല്‍ എബിഡി ഐപിഎല്ലില്‍ ആര്‍സിബിയുടെ ചുവപ്പന്‍ ജഴ്‌സിയിലുണ്ട്. അതിനു മുമ്പ് 2008 മുതല്‍ 10 വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ താരമായിരുന്നു അദ്ദേഹം. 2010ല്‍ ഡല്‍ഹി ടീമില്‍ എബിഡിയുടെ ശമ്പളം 1.38 കോടിയായിരുന്നു. എന്നാല്‍ 2011ല്‍ ആര്‍സിബിയേക്കു മാറിയതോടെ ഇതു 5.6 കോടിയായി ഉയര്‍ന്നു. പിന്നീട് ഓരോ സീസണ്‍ തോറും ഇതു കൂടിക്കൊണ്ടിരുന്നു. 2014 മുതല്‍ 17 വരെ 9.5 കോടിയാണ് എബിഡിക്കു ആര്‍സിബി ശമ്പളമായി നല്‍കിയിരുന്നത്. 2018ല്‍ ഇതു 11 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിലും 11 കോടി വീതം നല്‍കി താരത്തെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു.

Story first published: Tuesday, January 12, 2021, 17:08 [IST]
Other articles published on Jan 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+