Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരേയൊരു എബിഡി, 100 കോടി ക്ലബ്ബില്‍!- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. അടുത്ത സീസണിലും ആര്‍സിബി അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഐപിഎല്ലില്‍ മറ്റൊരു വിദേശ താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് എബിഡിയെ തേടിയെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ശമ്പളം 100 േകാടി രൂപ തികച്ച ആദ്യത്തെ വിദേശ താരമായി അദ്ദേഹം മാറി. 11 കോടി രൂപയ്ക്കായിരുന്നു എബിഡിയെ ആര്‍സിബി വരാനിരിക്കുന്ന സീസണിലും നിലനിര്‍ത്തിയത്.

1

നേരത്തേ ശമ്പളം മാത്രം 100 കോടി തികച്ചവരെല്ലാം ഇന്ത്യന്‍ താരങ്ങളായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എന്നിവരായിരുന്നു 100 കോടി ക്ലബ്ബിലുണ്ടായിരുന്നത്. ഇക്കൂട്ടത്തിലാണ് എബിഡിയും തന്റെ പേര് കൂട്ടിച്ചേര്‍ത്തത്.

36 കാരനായ എബിഡി ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്നുണ്ട്. 169 മല്‍സരങ്ങളില്‍ നിന്നും 40.40 ശരാശരിയില്‍ 4849 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2008 മുതല്‍ 10 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു എബിഡി. 2011ല്‍ ആര്‍സിബിയിലെത്തിയ അദ്ദേഹം പിന്നീട് ഇവിടെ തന്നെ തുടരുകയായിരുന്നു.

2008ലെ ആദ്യ സീസണില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ 1.2 കോടിയായിരുന്നു എബിഡിയുടെ ശമ്പളം. തുടര്‍ന്നു ഇതു മാറിക്കൊണ്ടിരുന്നു. തൊട്ടടുത്ത സീസണില്‍ 1.47 കോടിയും 2010ല്‍ 1.38 കോടിയുമായിരുന്നു അദ്ദേഹത്തിനു ഡല്‍ഹി നല്‍കിയത്. 11ല്‍ ആര്‍സിബിയിലെത്തിയതോടെ എബിഡിയുടെ ശമ്പളം ഒറ്റയടിക്കു 5.5 കോടിയായി വര്‍ധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 5.5 കോടി, 5.8 കോടി എന്നിങ്ങനെയായിരുന്നു താരത്തിന്റെ ശമ്പളം. 2014ല്‍ ഇതു 9.5 കോടിയായി വര്‍ധിച്ചു. 17 വരെ ഇതേ ശമ്പളമാണ് എബിഡിക്കു ആര്‍സിബി പ്രതിവര്‍ഷം നല്‍കിയിരുന്നത്. 2018ലാണ് ശമ്പളം 11 കോടിയായി ഉയര്‍ത്തിയത്. തുടര്‍ന്നുള്ള സീസണുകളിലെല്ലാം ഇതേ തുകയ്ക്കു അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തുകയും ചെയ്തു.

Story first published: Thursday, January 21, 2021, 18:23 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+