IPL 2021: ആര്‍സിബിയില്‍, പിന്നാലെ കോലിയുടെ മെസേജ്- വെളിപ്പെടുത്തി അസ്ഹറുദ്ദീന്‍
ദേവ്ദത്ത് പടിക്കലിനു പിന്നാലെ ഐപിഎല്ലില്‍ കേരളത്തിന്റെ അടുത്ത സെന്‍സേഷനാവാന്‍ തയ്യാറെടുക്കുകയാണ് ഓപ്പണിങ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. ദേവ്ദത്തിനൊപ്പം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി തന്നെയാണ് അസ്ഹര്‍ അടുത്ത സീസണിലെ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നത്. ചെന്നൈയില്‍ നടന്ന താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷ രൂപയ്ക്കാണ് താരത്തെ ആര്‍സിബി വാങ്ങിയത്.
ഐപപിഎല്ലില്‍ കളിക്കുകയെന്ന 26 കാരനായ സ്വപ്‌നം കൂടിയാണ് ഇതോടെ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ലേലത്തിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തനിക്കു മെസേജ് അയച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അസ്ഹര്‍.

കോലിയുടെ മെസേജ്
ഐപിഎല്ലിന്റെ ലേലം അവസാനിച്ച് രണ്ടു മിനിറ്റിനു ശേഷമായിരുന്നു ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി എനിക്കു മെസേജ് അയച്ചത്. ആര്‍സിയിലേക്കു സ്വാഗതം, എല്ലാ ആശംസകളും, ഞാന്‍ വിരാടാണ് എന്നായിരുന്നു സന്ദേശം.
ഈ മെസേജ് കണ്ടപ്പോള്‍ ഞാന്‍ വളരെ വികാരധീനനായി. കോലി എനിക്കു മെസേജയക്കുമെന്നു ഞാന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമാണെന്നും അസ്ഹറുദ്ദീന്‍ വെളിപ്പെടുത്തി.

കോലി ക്രിക്കറ്റ് ഐക്കണ്‍
കോലിയുടെ സന്ദേശം എനിക്കു വളരെയധികം ആഹ്ലാദമേകി. ഞാന്‍ ക്രിക്കറ്റ് ഐക്കണായി കാണുന്ന താരങ്ങളിലൊരാളാണ് വിരാട് ഭായ്. വിരാട് ഭായിക്കൊപ്പം കളിക്കുകയെന്നത് എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നമായിരുന്നു. അദ്ദേഹമുള്‍പ്പെട്ട ടീമിന്റെ ഭാഗമായത് വളരെയധികം സന്തോഷവും ഒപ്പം ആവേശവും നല്‍കുന്നതായി അസ്ഹര്‍ വ്യക്തമാക്കി.

ഓപ്പണറാവാന്‍ ഇഷ്ടം
ഞാന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. നന്നായി തുടങ്ങാനായാല്‍ ടീമിനു മികച്ച തുടക്കം നല്‍കാന്‍ എനിക്കു കഴിയും. ഈ തുടക്കം വലിയ സ്‌കോറാറാക്കി മാറ്റാനും എനിക്കാവും. അതേസമയം, ടീമിന് എന്താണോ ആവശ്യം അതു തന്നെയാണമ് ഏറ്റവും പ്രധാനം. ടീമിന്റെ ആവശ്യമാണ് ഞാന്‍ ആദ്യം നോക്കാറുള്ളത്. എന്നില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത് നല്‍കാനാണ് ശ്രമിക്കാറുള്ളതെന്നും അസ്ഹര്‍ പറഞ്ഞു.

മുംബൈയ്‌ക്കെതിരായ സെഞ്ച്വറി
കഴിഞ്ഞ മാസം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമന്റില്‍ കേരളത്തിനായി വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹര്‍ എല്ലാവരുടെയും നോട്ടപ്പുള്ളിയായത്. അന്നു വെറും 37 ബോളിലായിരുന്നു താരം സെഞ്ച്വറിയടിച്ചത്. 54 ബോളില്‍ 137 റണ്‍സ് വാരിക്കൂട്ടിയ അസ്ഹര്‍ പല റെക്കോര്‍ഡുകളും കുറിച്ചായിരുന്നു ക്രീസ് വിട്ടത്.
അന്നു മുംബൈയ്‌ക്കെതിരേ 196 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ കേരളത്തെ സഹായിച്ചത് അസ്ഹറിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications