For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനു മുമ്പ് ദേവ്ദത്ത് റോക്‌സ്! വീണ്ടും കസറി, സെഞ്ച്വറി ജസ്റ്റ് മിസ്സ്

വിജയ് ഹസാരെ ട്രോഫിയില്‍ താരം 97 റണ്‍സെടുത്ത് പുറത്തായി

ഐപിഎല്ലിന്റെ 14ം സീസണ്‍ വരാനിരിക്കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചുകൊണ്ട് മലയാലി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഉജ്ജ്വല പ്രകടനം തുടരുകയാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും കര്‍ണാടകയ്ക്കു വേണ്ടി താരം ഉജ്ജ്വ ബാറ്റിങാണ് കാഴ്ചവച്ചത്.

Devdutt padikkal 97 runs in vijay hazare trophy against Bihar | Oneindia Malayalam
1

ബിഹാറിനെതിരായ കളിയില്‍ അര്‍ഹിച്ച സെഞ്ച്വറി വെറും മൂന്നു റണ്‍സ് മാത്രമകലെ ദേവ്ദത്തിനു നഷ്ടമാവുകയായിരുന്നു. 98 ബോളില്‍ 97 റണ്‍സ് താരം അടിച്ചെടുത്തു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ഡിപി ഫിഫ്റ്റി കണ്ടെത്തുന്നത്. ആദ്യ കളിയിലും താരം മിന്നിയിരുന്നു. അന്നു 84 ബോളില്‍ 52 റണ്‍സാണ് ദേവ്ദത്ത് നേടിയത്.

ബിഹാറിനെതിരേ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ദേവ്ദത്ത് 97 റണ്‍സ് നേടിയത്. അര്‍ഹിച്ച സെഞ്ച്വറിക്കു മൂന്നു റണ്‍സ് മാത്രമകലെ രാഹുല്‍ കുമാര്‍ മലയാളി താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട കര്‍ണാടകയ്ക്കു ദേവ്ദത്തും ക്യാപ്റ്റനുമായ രവികുമാര്‍ സമര്‍ഥും ചേര്‍ന്നു മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 153 റണ്‍സ് അടിച്ചെടുത്തു.

2

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന്റെ അവകാശിയായിരുന്നു ദേവ്ദത്ത്. 2019ലെ ഐപിഎല്ലിലും താരം ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ സീസണിലാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവച്ചു കൊണ്ട് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മിക്ക മല്‍സരങ്ങളിലും ആര്‍സിബിക്കു മോശമല്ലാത്ത തുടക്കം നല്‍കി. 15 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സാണ് കഴിഞ്ഞ സീസണില്‍ ദേവ്ദത്ത് നേടിയത്. അഞ്ചു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 74 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 51 ബൗണ്ടറികള്‍ പറത്തിയ ഡിപി എട്ടു സിക്‌സറുകളും പായിച്ചു.

കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചായിരുന്നു ആര്‍സിബിയില്‍ ദേവ്ദത്തിന്റെ ഓപ്പണിങ് പങ്കാളി. എന്നാല്‍ മലയാളി താരത്തിന് മികച്ച പിന്തുണ നല്‍കുന്നതില്‍ പലപ്പോഴും അദ്ദേഹം പരാജയപ്പെട്ടു. സീസണിനു ശേഷം ഫിഞ്ചിനെ ആര്‍സിബി ഒഴിവാക്കിയിരുന്നു. വരാനിരിക്കു സീസണില്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ ദേവ്ദത്തിന്റെ ഓപ്പണിങ് പാര്‍ട്‌നറായി വന്നേക്കും. കഴിഞ്ഞ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കു കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ അസ്ഹറിനെ ആര്‍സിബി വാങ്ങിയിരുന്നു.

Story first published: Monday, February 22, 2021, 12:02 [IST]
Other articles published on Feb 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+