Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്യാച്ച് പാഴാക്കുന്ന കാര്യം- ആര്‍സിബി 19ലും മോശമാക്കിയില്ല! കണക്കുകള്‍ ദയനീയം

ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ ജയത്തോടെയാണ് തുടങ്ങിയതെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ കനത്ത തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. ഈ കളിയില്‍ നായകന്‍ കോലിയുള്‍പ്പെടെ ടീമിലെ പലരും ക്യാച്ചുകള്‍ പാഴാക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന കോലി പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ രണ്ടു അനായാസ ക്യാച്ചുകളാണ് കൈവിട്ടത്. ഇതിനു വലിയ നല്‍കേണ്ടി വരികയും ചെയ്തു. പുറത്താവാതെ 132 റണ്‍സായിരുന്നു കളിയില്‍ രാഹുല്‍ വാരിക്കൂട്ടിയത്.

1

എന്നാല്‍ ഐപിഎല്ലില്‍ ക്യാച്ചുകള്‍ കൈവിടുകയെന്നത് ആര്‍സിബിയെ സംബന്ധിച്ച് അത്ര പുതുമയുള്ള കാര്യമല്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ആര്‍സിബി നിരവധി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി പരിഹാസപാത്രമായിരുന്നു. ഇത്തവണയും ഇക്കാര്യത്തില്‍ ആര്‍സിബി ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഐപിഎല്ലിലെ കണക്കെടുത്താല്‍ അന്നും ആര്‍സിബി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന കാര്യത്തില്‍ മല്‍സരിച്ചിരുന്നു. അവരുടെ ദയനീയ പ്രകടനത്തിനു പ്രധാന കാരണങ്ങളിലൊന്നും ഈ ചോരുന്ന കൈകളായിരുന്നു. അന്ന് ആര്‍സിബി കോച്ച് ആശിഷ് നെഹ്‌റ തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. പല നിര്‍ണായക മല്‍സരങ്ങളിലും ക്യാപ്റ്റന്‍ കോലിയടക്കം ടീമിലെ പലരും ക്യാച്ചുകള്‍ പാഴാക്കിയതിന് വലിയ വില നല്‍കേണ്ടി വന്നുവെന്നായിരുന്നു നെഹ്‌റ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ സീസണിലെ ആദ്യത്തെ ആറു മല്‍സരങ്ങളില്‍ മാത്രം ആര്‍സിബി താരങ്ങള്‍ പാഴാക്കിയത് 15 ക്യാച്ചുകളായിരുന്നു. ക്യാച്ചുകള്‍ പാഴാക്കുക മാത്രമല്ല ഫീല്‍ഡിങിലെ പല പിഴവുകളും അവര്‍ക്കു വിനയായി മാറിയിരുന്നു. ഇനി ബാറ്റിങിന്റെ കാര്യമെടുത്താല്‍ കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ അമിതമായി ആശ്രയിച്ച് കളിച്ചതും ആര്‍സിബിക്കു തിരിച്ചടിയായി മാറി. അന്നത്തെ ഈ പോരായ്മകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് ഈ സീസണിലും ആര്‍സിബിയുടെ പ്രകടനം സൂചിപ്പിക്കുന്നത്. ഐപിഎല്ലിലെ 10, 12 സീസണുകളില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ആര്‍സിബി ഫിനിഷ് ചെയ്തത്.

ഈ സീസണില്‍ ഇനി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ എത്രയും വേഗത്തില്‍ തങ്ങളുടെ വീക്ക്‌നെസുകള്‍ പരിഹരിക്കാനായില്ലെങ്കില്‍ മുന്‍ സീസണുകളിലേതു പോലെ വലിയ ദുരന്തം തന്നെയാരിക്കും കോലിയെയും ആര്‍സിബി ടീമിനെയും കാത്തിരിക്കുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Saturday, September 26, 2020, 19:22 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+