For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തല്ലങ്ങും വിലങ്ങും സിക്‌സര്‍, സെഞ്ച്വറി! ആര്‍സിബിയില്‍ 'സ്റ്റാറായി' ബ്രാസ്‌വെല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. വൈകീട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടാത്ത ടീം കിരീടത്തിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഫഫ് ഡുപ്ലെസിസ് ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണുള്ളത്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക്, രജത് പാട്ടീധാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ആര്‍സിബി ഇത്തവണ കന്നി കീരീടത്തിലേക്കെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇപ്പോഴിതാ ആര്‍സിബിയുടെ പരിശീലന മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് മിച്ചല്‍ ബ്രാസ് വെല്‍ താരമായിരിക്കുകയാണ്.

MICHAEL BRACEWELL

Photo credit: https://twitter.com/RCBTweets/status/1640716730149511168/photo/2

55 പന്തില്‍ 105* റണ്‍സ് നേടിയാണ് ബ്രാസ് വെല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ബ്രാസ് വെല്‍ കസറിയത്. സുയാഷ് 11 vs ഫഫ് 11 എന്ന നിലയിലാണ് മത്സരം നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത സുയാഷ് 11 ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ 46 പന്തില്‍ പുറത്താവാതെ 78 റണ്‍സ് നേടി.

സമീപകാലത്തായി മോശം ഫോമിലുള്ള മാക്‌സ് വെല്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. മഹിപാല്‍ ലോംറോര്‍ 27 പന്തില്‍ പുറത്താവാതെ 48 റണ്‍സും നേടി. ഈ പ്രകടനത്തിന്റെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 217 എന്ന വമ്പന്‍ ടോട്ടല്‍ സുയാഷ് 11 അടിച്ചെടുത്തു. ഡുപ്ലെസിസ് 11നായി മുഹമ്മദ് സിറാജ് 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും റീസി ടോപ്ലി 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.

virat kohli, glenn maxwell

Photo credit: https://twitter.com/RCBTweets/status/1640387016146960384/photo/4

സിറാജ് ഇത്തവണയും ആര്‍സിബി നിരയിലെ ചെണ്ടയായി മാറാനാണ് സാധ്യത കൂടുതല്‍. സിറാജിന്റെ ടി20യിലെ പ്രകടനം മെച്ചപ്പെട്ടെന്ന് പറയാനാവില്ല.മറുപടിക്കിറങ്ങിയ ഫഫ് 11നായാണ് ബ്രാസ് വെല്‍ അടിച്ചുതകര്‍ത്തത്. ഇന്ത്യന്‍ പരമ്പരയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് മധ്യനിര ബാറ്റ്‌സ്മാനെ ആര്‍സിബി ടീമിലേക്ക് പരിഗണിച്ചത്. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് ബ്രാസ് വെല്‍. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ബ്രാസ് വെല്‍.

ഫഫ് ഡുപ്ലെസിസ് 35 പന്തില്‍ 47 റണ്‍സും നേടി. എന്നാല്‍ സുയാഷ് 11നോട് ഫഫ് 11 തോറ്റു. അഞ്ച് വിക്കറ്റിന് 215 റണ്‍സാണ് ഫഫ് 11ന് നേടാനായത്. രണ്ട് റണ്‍സിന് ജയം സുയാഷ് 11ന് സ്വന്തം. ഫഫ് 11നായി ഹിമന്‍ഷു ശര്‍മ 37 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അവിനാഷ് സിങ് മന്‍ഹാസ് 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.

mic

photo credit: https://twitter.com/RCBTweets/status/1640716730149511168/photo/1

വിരാട് കോലിക്ക് പരിശീലന മത്സരത്തില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല.ആര്‍സിബിയുടെ പരിശീലന മത്സരത്തില്‍ നിന്ന് ഇത്തവണയും ടീമിന് ശക്തമായ ബാറ്റിങ് കരുത്തുണ്ടെന്ന് വ്യക്തം. എന്നാല്‍ ബൗളിങ് ഇത്തവണയും വലിയ തലവേദനയായേക്കും. ജോഷ് ഹെയ്‌സല്‍വുഡ് ആദ്യത്തെ ഏഴ് മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നു.

ഇതും ആര്‍സിബിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മുഹമ്മദ് സിറാജിനെയും ഹര്‍ഷല്‍ പട്ടേലിനെയും വിശ്വസ്തരായ ബൗളര്‍മാരെന്ന് വിളിക്കാനാവില്ല.ഈ സാഹചര്യത്തില്‍ ആര്‍സിബിക്ക് ബൗളിങ് വലിയ തലവേദനയായി മാറുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ കപ്പുറപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശ നല്‍കുന്നവരായി ആര്‍സിബി മാറുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

.

Story first published: Friday, March 31, 2023, 12:36 [IST]
Other articles published on Mar 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+