Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളംവാണ് ആര്‍സിബിക്കാര്‍! ദേവ്ദത്തിന് സെഞ്ച്വറി, അസ്ഹറിനും സച്ചിനും ഫിഫ്റ്റി- കേരളം തോറ്റു

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങില്‍ മിന്നിച്ചു. കേരളവും കര്‍ണാടകയും തമ്മിലുള്ള എലൈറ്റ് ഗ്രൂ്പ്പ് സിയിലെ നാലാമത്തെ മല്‍സരത്തിലായിരുന്നു ഇത്. ദേവ്ദത്ത് കര്‍ണാടകയ്ക്കായി അപരാജിത സെഞ്ച്വറിയടിച്ചപ്പോള്‍ അസ്ഹറും സച്ചിനും ഫിഫ്റ്റി നേടി. കളിയില്‍ കര്‍ണാടക ഒമ്പതു വിക്കറ്റിന് കേരളത്തെ കെട്ടിക്കുകയും ചെയ്തു.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിയക്കപ്പെട്ട കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 277 റണ്‍സ് നേടി. വത്സല്‍ ഗോവിന്ദ് (95), അസ്ഹറുദ്ദീന്‍ (59), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (54) എന്നിവരുടെ ഫിഫ്റ്റികളാണ് കേരളത്തെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. റോബിന്‍ ഉത്തപ്പ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയപ്പോള്‍ സഞ്ജു സാംസണിനു മൂന്നു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങില്‍ കര്‍ണാടക 45.3 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 138 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 126 റണ്‍സ് അടിച്ചെടുത്ത ദേവ്ദത്താണ് കര്‍ണാടകയുടെ ഹീറോ. നായകന്‍ രവികുമാര്‍ സമര്‍ഥ് (62) മാത്രമാണ് പുറത്തായത്. 86 റണ്‍സുമായി കെ സിദ്ധാര്‍ഥ് ദേവ്ദത്തിനു മികച്ച പിന്തുണയേകി.

ടോസ് നഷ്ടപ്പെട്ട് ഒരു ഘട്ടത്തില്‍ കേരളം രണ്ടിന് നാലു റണ്‍സെന്ന നിലയില്‍ പതറിയിരുന്നു എന്നാല്‍ മധ്യനികയുടെ മികച്ച പ്രകടനം കേരളത്തെ രക്ഷിക്കുകയായിരുന്നു. നാലാമനായി ക്രീസിലത്തിയ വല്‍സല്‍ 124 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 95 റണ്‍സെടുത്തത്. സെഞ്ച്വറിക്ക് അഞ്ചു റണ്‍സ് മാത്രമകലെ താരത്തെ മിഥുന്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

അസ്ഹര്‍ വെറും 38 ബോളിലാണ് മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളും പായിച്ച് 59 റണ്‍സുമായി പുറത്താവാതെ നിന്നത്. സച്ചിന്‍ ബേബി 63 ബോളില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറും നേടി. 33 ബോളുകളിലായിരുന്നു അസ്ഹര്‍ ഫിഫ്റ്റി തികച്ചത്. ഇരുവരുടെയും ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായി ആര്‍സിബിക്കും ആഹ്ലാദമേകും.

2

അടുത്തിടെ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് അസ്ഹറിനെയും സച്ചിന്‍ ബേബിയെയും ആര്‍സിബി വാങ്ങിയത്. സച്ചിന്‍ ബേബി നേരത്തേ തന്നെ ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും അസ്ഹറിന് ഇതാദ്യമായാണ് നറുക്കുവീണത്. കഴിഞ്ഞ മാസം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കെതിരേ വെറും 37 ബോളില്‍ അസ്ഹര്‍ സെഞ്ച്വറിയടിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഇതോടെയാണ് കേരള താരത്തിന്റെ തലവര മാറിയത്.

Story first published: Friday, February 26, 2021, 17:53 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+