For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കരുണ്‍ നായരെ ആര്‍സിബി വാങ്ങണം! ട്രോളിയതല്ല, കാരണം വ്യക്തമാക്കി ചോപ്ര

വ്യാഴാഴ്ച ചെന്നൈയിലാണ് താരലേലം

ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുന്ന ഒരു അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും പ്രശസ്ത കമന്റേറ്ററുമായ ആകാഷ് ചോപ്ര. വ്യാഴാഴ്ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മറുനാടന്‍ മലയാളി താരമായ കരുണ്‍ നായരെ വാങ്ങിക്കണമെന്നാണ് ചോപ്രയുടെ ഉപദേശം.

1

ആര്‍സിബി ടീമിനെ അദ്ദേഹം ട്രോളിയതാണെന്ന് കരുതാന്‍ വരട്ടെ. ഗൗരവത്തോടെ തന്നെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലാണ് കഴിഞ്ഞ സീസണ്‍ വരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു കര്‍ണാടക ബാറ്റ്‌സ്മാനായ കരുണ്‍. എന്നാല്‍ ലേലത്തിനു മുമ്പ് താരത്തെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു.

ലേലത്തില്‍ ആര്‍സിബി കരുണ്‍ നായരെ വാങ്ങണം. നിലവില്‍ അവരുടെ ടീമില്‍ മൂന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മാത്രമേയുള്ളൂ (വിരാട് കോലി, മലയാളി താരം ദേവ്ദത്ത് പടിക്കല്‍, പവന്‍ ദേശ്പാണ്ഡെ). അതുകൊണ്ടു തന്നെ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെ ആര്‍സിബിക്കു ആവശ്യമാണ്. കരുണ്‍ നല്ലൊരു ഓപ്ഷനാണെന്നും ചോപ്ര വിശദമാക്കി.

ആര്‍സിബിയുടെ മധ്യനിരയ്ക്കു കരുത്തുപകരാന്‍ 29 കാരനായ താരത്തിനാവുമെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ആര്‍സിബിയിലേക്കു ചേക്കേറിയാല്‍ കരുണിന് അതു ഹോം ടീമിലേക്കുള്ള വരവ് കൂടിയായിരിക്കും. എന്നാല്‍ ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കരുണിന്റേത്. അതുകൊണ്ടു തന്നെ ലേലത്തില്‍ ആര്‍സിബി താരത്തിനു വേണ്ടി പണം മുടക്കുമോയെന്ന കാര്യം സംശയമാണ്.

ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയ കളിക്കാര്‍- വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ദേവ്ദത്ത് പടിക്കല്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജോഷ്വ ഫിലിപ്പ്, പവന്‍ ദേശ്പാണ്ഡെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍.

ഒഴിവാക്കിയ കളിക്കാര്‍- ക്രിസ് മോറിസ്, ശിവം ദുബെ, ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, ഡെയ്ല്‍ സ്റ്റെയ്ന്‍, മൊയിന്‍ അലി, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, ഇസുരു ഉദാന, ഗുര്‍കീരത്ത് മാന്‍.

Story first published: Tuesday, February 16, 2021, 18:54 [IST]
Other articles published on Feb 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+