ബട്‌ലറെയോ ആര്‍ച്ചറേയോ ആര്‍സിബിക്കു തരുമോ? ചോദ്യം ആരാധകന്റേത്, പ്രതികരിച്ച് രാജസ്ഥാന്‍
ബെംഗളൂരു: ഐപിഎല്ലിന്റെ അടുത്ത സീസണിലെ ലേലത്തിനു മുന്നോടിയായുള്ള പ്രീ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇതിനകം ചില ശ്രദ്ധേയമായ താര കൈമാറ്റങ്ങള്‍ കണ്ടു കഴിഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെയും രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും അജിങ്ക്യ രഹാനെയുടെയും കൈമാറ്റമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത്. ഇരുവരും ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കാണ് ചേക്കേറിയിരിക്കുന്നത്.
ട്രാന്‍സ്ഫര്‍ വിപണിക്കു ചൂടുപിടിക്കവെ രണ്ടു പ്രമുഖ കളിക്കാരില്‍ ഒരാളെ തങ്ങള്‍ക്കു വില്‍ക്കുമോയെന്ന് രാജസ്ഥാന്‍ റോയല്‍സിനോടു സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരിക്കുകയാണ് ഒരു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകന്‍. ഇതിനു രാജസ്ഥാന്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.


വേണ്ടത് ബട്‌ലറെയും ആര്‍ച്ചറെയും
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറേയോ ഇംഗ്ലണ്ടിന്റെ തന്നെ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെയോ വില്‍ക്കുമോയെന്നായിരുന്നു ആരാധകന്‍ ചോദിച്ചത്.
അക്ഷയ് ശര്‍മയെന്ന ആരാധകനാണ് ട്വിറ്ററിലൂടെ ഇരുവരെയും വില്‍ക്കുമോയെന്ന് ചോദിച്ചത്. ജോസ് ബട്‌ലറെയോ ജോഫ്ര ആര്‍ച്ചറെയോ നിങ്ങള്‍ ഒഴിവാക്കുമോ? അവരെ ആര്‍സിബിക്കു നല്‍കൂയെന്നായിരുന്നു ഇയാളുടെ ട്വീറ്റ്.

രാജസ്ഥാന്റെ മറുപടി
തങ്ങളുടെ ടീമിന്റെ നെടുംതൂണുകളായ രണ്ടു താരങ്ങളിലൊരാളെ വിട്ടുനല്‍കുമോയെന്ന ആര്‍സിബി ആരാധകന്റെ ചോദ്യത്തിന് രാജസ്ഥാന്റെ മറുപടി രസകരമായിരുന്നു. സ്വപ്‌നം കണ്ടു കൊണ്ടിരിക്കു സൂഹൃത്തെയെന്നായിരുന്നു കണ്ണിറുക്കുന്ന സ്‌മൈലിയോട് കൂടി രാജസ്ഥാന്‍ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ഐപിഎല്ലില്‍ ബാറ്റിങില്‍ ബട്‌ലറും ബൗളിങില്‍ ആര്‍ച്ചറും രാജസ്ഥാനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ആര്‍ച്ചറിനെ ലോകമറിയുന്നതും ഐപിഎല്ലിലെ തീപാറുന്ന ബൗളിങിലൂടെയായിരുന്നു.

ഇരുടീമുകളും നിരാശപ്പെടുത്തി
മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാനും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ആര്‍സിബിയും ഐപിഎല്ലിന്റെ മുന്‍ സീസണുകളില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്നതില്‍ പരാജയപ്പെട്ടിരുന്നു. 2008ലെ പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന് പിന്നീടൊരു സീസണിലും ഫൈനലില്‍ പോലുമെത്താന്‍ കഴിഞ്ഞിട്ടില്ല. മറുഭാഗത്ത് ആര്‍സിബി ഇതുവരെ മൂന്നു തവണ ഐപിഎല്‍ ഫൈനല്‍ കളിച്ചെങ്കിലും കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications