വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സിംഗിളിനു പകരം ബൗണ്ടറി... ബാംഗ്ലൂര്‍ ജയമര്‍ഹിച്ചിരുന്നില്ല!! തുറന്നടിച്ച് കോലി

ആറു വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്

ബെംഗളൂരു: ഐപിഎല്ലില്‍ ജയിക്കാവുന്ന സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാനാവാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണ്. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ആറു വിക്കറ്റിനാണ് ആര്‍സിബി പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 175 റണ്‍സെടുത്തിരുന്നു. മറുപടിയില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ ബാംഗ്ലൂരിന്റെ അഞ്ചാം തോല്‍വിയായിരുന്നു ഇത്.

1

ടീമിന്റെ ദയനീയ പ്രകടനത്തില്‍ തികച്ചും അസംതൃപ്തനാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. ബാംഗ്ലൂര്‍ മല്‍സരത്തില്‍ ജയം അര്‍ഹിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്നു മല്‍സരശേഷം കോലി നിരാശയോടെ പറഞ്ഞു. ജയത്തിനു വേണ്ടി ആര്‍സിബി കഠിനാധ്വാനം നടത്തിയില്ലെന്നാണ് തനിക്കു തോന്നുന്നത്. കുറേക്കൂടി ദൃഡനിശ്ചയ്‌ത്തോടെ കളിച്ചാല്‍ മാത്രമേ ടീമിനു മുന്നേറാനാവുകയുള്ളൂ. ഇത്രയും മോശം ഫീല്‍ഡിങ് കാഴ്ചവച്ചാല്‍ ആര്‍സിബി എങ്ങനെ ജയിക്കാനാണ്? ഒരു റണ്‍സ് വഴങ്ങേണ്ടയിടത്ത് ബൗണ്ടറികാണ് വിട്ടുകൊടുത്തതെന്നും കോലി ചൂണ്ടിക്കാട്ടി.

2

ഐപിഎല്‍: ഹീറോയെപ്പോലെ വന്നു, ഇപ്പോള്‍ 'കൊമേഡിയന്‍'!! എന്തൊരു ദുരന്തം, സീസണിലെ വന്‍ ഫ്‌ളോപ്പുകള്‍ഐപിഎല്‍: ഹീറോയെപ്പോലെ വന്നു, ഇപ്പോള്‍ 'കൊമേഡിയന്‍'!! എന്തൊരു ദുരന്തം, സീസണിലെ വന്‍ ഫ്‌ളോപ്പുകള്‍

ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ... ജയം തുടരാന്‍ ഡല്‍ഹി, പൂനെയില്‍ പൊടിപാറുംഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ... ജയം തുടരാന്‍ ഡല്‍ഹി, പൂനെയില്‍ പൊടിപാറും

ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്ന ഓരോ മല്‍സരവും ആര്‍സിബിക്കു സെമി ഫൈനലിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയുള്ള ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ചാല്‍ മാത്രമേ ടീമിനു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ. ഇനിയുള്ള കളികളില്‍ ഒരു പിഴവിനു പോലും അവസരമില്ല. ടീമിലെ മുഴുവന്‍ പേരും ഉത്തരവാദിത്വത്തോടെ കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ ആര്‍സിബിക്കു പ്രതീക്ഷയ്ക്കു വകയുള്ളൂവെന്നും കോലി വിശദമാക്കി.

Story first published: Monday, April 30, 2018, 12:28 [IST]
Other articles published on Apr 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X