Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഒരു കിരീടം പോലുമില്ല... ക്യാപ്റ്റനായി കോലി തുടരുമോ? ടീം ഡയരക്ടര്‍ പറയുന്നു

ദില്ലി: പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണിലും മികച്ച താരങ്ങള്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടാവാത്ത ടീം കൂടിയാണ് ആര്‍സിബി. ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി ക്യാപ്റ്റനായെത്തിയിട്ടും ആര്‍സിബിക്കു ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ല. 2013 മുതല്‍ ടീമിന്റെ നായകനാണ് അദ്ദേഹം. പക്ഷെ എല്ലാ സീസണിലും ടീം ആരാധകരെ നിരാശപ്പെടുത്തി കൊണ്ടിരുന്നു.

kohli rcb

ഇതോടെ 2020ലെ അടുത്ത സീസണില്‍ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടിരിക്കുകയാണ് ടീമിന്റെ പുതിയ ഡയറക്ടറായ മൈക്ക് ഹെസ്സന്‍. കോലിയെ അടുത്ത സീസണില്‍ നായകസ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടത്തിയ ചര്‍ച്ചകളില്‍ കോലിയുടെ ക്യാപ്റ്റന്‍സി വിഷയമായി വന്നിട്ടില്ലെന്നു ഹെസ്സന്‍ അറിയിച്ചു. പുതിയ കോച്ച് സൈമണ്‍ കാറ്റിച്ചിനൊപ്പം മികച്ച രീതിയില്‍ മുന്നോട്ട് പോവാനാണ് തീരുമാനം. കോലിയെയും കാറ്റിച്ചിനെയും ഒരുപോലെ തന്നെയാണ് താന്‍ കാണുന്നത്. ഏറെ അനുഭവസമ്പത്തുള്ള തങ്ങളില്‍ നിന്നും ഉപദേശം സ്വീകരിക്കാന്‍ കോലിക്കു മടിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീം റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായ തീരുമാനങ്ങളാണ് ഇത്തവണ കൈക്കൊണ്ടിരിക്കുന്നത്. നിരവധി പേരെ ലക്ഷ്യമിടാതെ ചില പ്രത്യേക കളിക്കാരുടെ ലിസ്റ്റ് തന്നെ അടുത്ത സീസണില്‍ തയ്യാറാക്കുമെന്നും ഹെസ്സന്‍ വിശദമാക്കി.

Story first published: Friday, September 20, 2019, 14:15 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+