IPL 2021: ആര്‍സിബിക്കു ആ താരത്തെ നിര്‍ത്താമായിരുന്നു, ലേലത്തില്‍ ലക്ഷ്യമിടുക രണ്ടു പേരെ- ഗംഭീര്‍

ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന ലേലത്തിനു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. 10 താരങ്ങളെയാണ് ആര്‍സിബി വേണ്ടെന്നു വച്ചത്. ലേലത്തിനു മുമ്പ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയതും ആര്‍സിബി തന്നെയാണ്. ആകെയുണ്ടായിരുന്ന 22 കളിക്കാരില്‍ 12 പേരെ മാത്രമേ അവര്‍ നിലനിര്‍ത്തിയുള്ളൂ.
ആര്‍സിബിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ മുന്‍ നായകനുമായ ഗൗതം ഗംഭീര്‍. ഇത്രയും താരങ്ങളെ ഒഴിവാക്കിയത് ശരിയായില്ലെന്നും ചിലരെ ആര്‍സിബിക്കു നിലനിര്‍ത്താമായിരുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

മോറിസിനെ നിലനിര്‍ത്താമായിരുന്നു
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ഡന്നെ ഷോയിലാണ് ആര്‍സിബിയുടെ തീരുമാനങ്ങളെ ഗംഭീര്‍ വിമര്‍ശിച്ചത്. ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ അവര്‍ക്കു നിലനിര്‍ത്താവുന്നതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യ പരിശീലകനായി സൈമണ്‍ കാറ്റിച്ചിനെയും ഡയറക്ടറായി മൈക്ക് ഹെസ്സനെയും നിലനിര്‍ത്തിയ ആര്‍സിബിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തിയതായി ഗംഭീര്‍ പറഞ്ഞു.
ആര്‍സിബിയെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് അവര്‍ ഹെസ്സനും കാറ്റിച്ചിനും ഒരവസരം കൂടി നല്‍കിയതാണ്. ഇവരെയും ആര്‍സിബി ഒഴിവാക്കിയേക്കുമെന്നു സംശയിച്ചിരുന്നു. മോറിസിനു പകരം ഓസീസ് താരം കാമറോണ്‍ ഗ്രീനിനെ ആര്‍സിബി കൊണ്ടുവന്നാല്‍ അതിനോടു ഞാന്‍ യോജിക്കുന്നില്ല. കാരണം ഗ്രീനിനു അനുഭവസമ്പത്തില്ല. ഗ്രീന്‍ 135-140 കിമി വേഗത്തില്‍ ബൗള്‍ ചെയ്‌തേക്കാം. പക്ഷെ ഐപിഎല്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും ഗംഭീര്‍ വിലയിരുത്തി.

മികച്ച ഓള്‍റൗണ്ടര്‍മാരില്ല
മോറിസിനെ ഒഴിവാക്കിയ ആര്‍സിബിക്കു ലേലത്തില്‍ മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കില്‍ കുഴപ്പമില്ല. പക്ഷെ അതു പോലെ ആരാണുള്ളതെന്നു ഗംഭീര്‍ ചോദിക്കുന്നു. ബെന്‍ സ്‌റ്റോക്‌സ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരെപ്പോലുള്ള ഓള്‍റൗണ്ടര്‍മാര്‍ എത്ര പേരുണ്ട്? ഈ താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനും പോവുന്നില്ല. അതുകൊണ്ടു തന്നെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനൊപ്പം മോറിസിനെ ഒരു സീസണില്‍ കൂടി ആര്‍സിബിക്കു നിലനിര്‍ത്താവുന്നതായിരുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

റസ്സലിനെ നോക്കൂ
തുടര്‍ച്ചയായ പരിക്കുകളാണ് മോറിസിനെ ആര്‍സിബി ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ അതുപോലെ തന്നെ പരിക്കുകളുടെ തോഴനായിരുന്ന വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പിന്തുണച്ചതു പോലെ ആര്‍സിബിക്കും മോറിസില്‍ വിശ്വാസം അര്‍പ്പിക്കാവുന്നതായിരുന്നുവെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ കെകെആറിലായിരുന്നപ്പോള്‍ റസ്സലിനെപ്പോലുള്ള കളിക്കാരുടെ ഫിറ്റ്‌നസില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമായിരുന്നുവെന്ന് ഓര്‍മയുണ്ട്. കാരണം എളുപ്പം പരിക്കേറ്റിരുന്ന ശരീരപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ തന്നെ മോറിസിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കി ആര്‍സിബി ഒരു സീസണ്‍ കൂടി അദ്ദേഹത്തെ നിലനിര്‍ത്തിയാല്‍ നന്നാവുമായിരുന്നുവെന്നും ഗംഭീര്‍ വിശദമാക്കി.

പകരക്കാര്‍ വേണം
ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ ഒഴിവാക്കിയ ആര്‍സിബിയുടെ തീരുമാനം ശരിയാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഫിഞ്ച് വിലപിടിപ്പുള്ള താരമായിരുന്നു. ഒരുപാട് അവസരങ്ങള്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബി അദ്ദേഹത്തിനു നല്‍കിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.
വരാനിരിക്കുന്ന ലേലത്തില്‍ ആര്‍സിബി നോട്ടമിടാന്‍ സാധ്യതയുള്ള രണ്ടു പേര്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ്വെല്ലും മിച്ചെല്‍ സ്റ്റാര്‍ക്കുമായിരിക്കും. ചിന്നസ്വാമി സറ്റേഡിയത്തില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മാക്‌സ്വെല്‍. നേരത്തേ അവര്‍ക്കായി കളിച്ചതിനാല്‍ സ്റ്റാര്‍ക്കിനു വേണ്ടിയും ആര്‍സിബി ശ്രമം നടത്തുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications