Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വേണോ? ഈയൊരു വഴി മാത്രം, പക്ഷെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല- കോലി

ദില്ലി: കൊവിഡ്-19നെ തുടര്‍ന്നു അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുന്ന ഐപിഎല്‍ ഇനി ഈ വര്‍ഷം നടക്കുമോയെന്നും, ഉണ്ടെങ്കില്‍ അത് എപ്പോഴായിരിക്കുമെന്നും ഒരു വ്യക്തതയുമില്ല. രാജ്യത്തു ലോക്ക്ഡൗണ്‍ നീട്ടിയതോടെയാണ് ഐപിഎല്ലും അനിശ്ചിതമായി നീണ്ടത്. കാണികളില്ലാതെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുകയെന്ന ഓപ്ഷന്‍ മാത്രമാണ് ഇപ്പോള്‍ ബിസിസിഐയ്ക്കു മുന്നിലുള്ളത്. ഇതേക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

koh

നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുകയെന്നതാണ് സാധ്യതമായ ഓപ്ഷന്‍. ചിലപ്പോള്‍ നടന്നേക്കും. എന്നാല്‍ ഈ തരത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. പാഷനുള്ള നിരവധി ആരാധകര്‍ക്കു മുന്നിലാണ് ഞങ്ങള്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ കാണികളും കളിക്കാരും തമ്മിലുള്ള ആ രസച്ചരട് അറ്റുപോവും. കളിക്കാരുടെ സമ്മര്‍ദ്ദം മുഴുവന്‍ അതേ തരത്തില്‍ ഉള്‍ക്കൊള്ളുന്നവരാണ് സ്‌റ്റേഡിയത്തിലെ കാണികള്‍. അത്തരമൊരു അന്തരീക്ഷം കാണികളില്ലാതെ പുനര്‍ സൃഷ്ടിക്കുക അസാധ്യമാണെന്നും കോലി വിശദമാക്കി.

കൊവിഡ്-19നെ തുടര്‍ന്ന് ക്രിക്കറ്റ് പൂര്‍ണമായും നിശ്ചലമാവുന്നതിനു മുമ്പ് നടന്ന അവസാനത്തെ മല്‍സരം ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു. ഇരുടീമുകളും ഏകദിന മല്‍സരം സിഡ്‌നിയിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്. പിന്നീടുള്ള കളികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസം ഐസിസിയും മറ്റു രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ അന്നു തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല.

2

ഐപിഎല്‍ ഇനിയും സംഭവിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ല. എന്നാല്‍ മുന്‍ സീസണുകളെപ്പോലെ ആയിരിക്കില്ല അത്. കാണികളില്ലെങ്കില്‍ മല്‍സരങ്ങള്‍ക്കു ആ മാജിക്ക് നഷ്ടമാവും. കാണികളുള്ള സ്‌റ്റേഡിയത്തിലെ അന്തരീക്ഷം ഒന്നു വേറെ തന്നെയാണെന്നും മറ്റൊന്നും അതിനു പകരമെത്തില്ലെന്നും കോലി വിശദമാക്കി.

ലോക്ക്ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളിലൂടെ സജീവമാണ് കോലി. മുന്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സന്‍, റോയല്‍ ചാലഞ്ചേഴ്‌സില്‍ തന്റെ ടീമംഗമായ എബി ഡിവില്ലിയേഴ്‌സ് എന്നിവരോടൊപ്പം ഇന്‍സ്റ്റഗ്രാം ലൈവില്‍ അദ്ദേഹം അടുത്തിടെ വന്നിരുന്നു. എല്ലായ്‌പ്പോഴും പോസിറ്റീവായും സന്തോഷവാനായി ഇരിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിക്കറ്റ് എപ്പോള്‍ മടങ്ങിയെത്തുന്നോ, അന്ന് നേരത്തേ നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരംഭിക്കാന്‍ താന്‍ സജ്ജനായിരിക്കുമെന്നും കോലി പറഞ്ഞു.

Story first published: Friday, May 8, 2020, 14:08 [IST]
Other articles published on May 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+